നാമൊരിമിച്ചുള്ല നിമിഷങ്ങൾ khaleelshamras

നാം പരസ്‌പരംനോക്കി പുഞ്ചിരിച്ചപ്പോഴും ,
നമ്മുടെ മൌനം മുഖത്തോട് മുഖംനോക്കി സംസാരിച്ചപ്പോഴും ,
എൻറെ വാക്കുകളിൽ നിന്നും അടർന്നുവീണ തമാശകൾ
നിന്നെ ചിരിപ്പിച്ചപ്പോഴും ,
പ്രായം മറന്ന്
നമ്മുടെ കുസൃതിത്തരങ്ങൾ കാട്ടികൂട്ടിയപ്പോഴും
നാമറിഞ്ഞില്ല
ഈ നിമിഷങ്ങളും
നമ്മുടെ ജീവിതത്തിലേക്ക് വന്നത്
വിട്ടുപിരിയാൻ വേണ്ടിയും മരിക്കാൻ വേണ്ടിയുമാണെന്ന് .
നമ്മുടെ മരണത്തിനു മുമ്പേ
നമ്മുടെ സമയം മരിച്ചു കൊണ്ടെയിരിക്കുന്നു .
ഈ നിമിഷങ്ങളെ മരണത്തിനു വിട്ടുകൊടുക്കാൻ
ഞാൻ തയ്യാറല്ല .
ഞാനെന്റെ ഓർമകളുടെ ചെപ്പിൽ
അവയെ സൂക്ഷിക്കും .
ജീവസ്സുറ്റതായി .
ഒരാൾ എന്നെ മരണം കീഴടക്കുമ്പോൾ
ഈ നിമിഷങ്ങളേയും ഞാൻ കൂടെ കൊണ്ടുപോവും .
അതുവരെ എൻറെ ജീവിതം തളരുമ്പോഴൊക്കെ
ഓർമയുടെ ചെപ്പിൽനിന്നും
ആ നിമിഷങ്ങളെ ഊർജ്ജമാക്കും .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്