ഇപ്പോഴുള്ള നിമിഷം നീ ജീവിക്കുക . khaleelshamras


നിനക്കായി ഒരു നാളെ വരാനിരിക്കുന്നില്ല .
നിൻറെ ഇന്നലെകളും ഇനി നിനക്കുള്ളതല്ല .
നിനക്കു സ്വൊന്തമായി ഒന്നേ ഉള്ളു .
അത് നീ ജീവിക്കുന്ന ഇപ്പോഴാണ്
ഈ ഒരു നിമിഷമാനു .
നീ കാത്തിരിക്കുന്ന നിന്റെ നല്ലഭാവി
അങ്ങ് ദൂരെയൊന്നുമല്ല
അത് നിന്റെ ഇപ്പോഴത്തെ നിമിഷത്തിന്റെ
കയ്കളിലാണ് ഉള്ളത് .
നീ പഠിച്ച പാഠങ്ങൾ പ്രയോഗത്തിൽ
വരുത്താൻ
മറ്റൊരു സമയം നിനക്കായി കടന്നുവരാനില്ല .
അത് പ്രയോഗികമാക്കേണ്ടത് ഇപ്പോഴാണ് .
ഒരു അന്യനെ പോലെ
നിൻറെ ഈ നിമിഷതിലേക്കും
ഈ നിമിഷത്തിലെ നിന്റെ ജീവിതത്തിലേക്കും
ഒന്നു നോക്കൂ .
അതി സുന്ദരമാണീ നിമിഷമെന്ന് നിനക്കു കാണാം
ഇതിനെ വിട്ടിട്ടാണോ കിട്ടാത്തതൊന്നിനായി നീ കാത്തിരിക്കുന്നത് .
ഒന്നറിയുക നീ ജീവിക്കുന്നത് ഇപ്പോഴുള്ള നിമിഷത്തിലാണ്
കുറെ ഇപ്പോഴുള്ള നിമിഷങ്ങൾ തന്നെയായിരുന്നു  നിൻറെ ഇന്നലെകൾ .
മറ്റു കുറേ ഇപ്പോഴുള്ള നിമിഷങ്ങൾ തന്നെയാണ് ഇനി വരാനിരിക്കുന്നതും .
ഇപ്പോഴുള്ള നിമിഷം നീ ജീവിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras