ഹജ്ജ് khaleelshamras


ഹജ്ജ് ഒരു ചരിത്രത്തിന്റെ ഓർമപുതുക്കൽ മാത്രമല്ല ,
ഏകനായ ദൈവത്തിലുള്ള പൂർണ സമർപ്പണത്തിലൂടെ
നശ്വരമായ ഈ ഭൂമിയിലെ ജീവിതത്തിലും
അനശ്വരമായ ഭൂമിക്കപ്പുറത്തെ ജീവിതത്തിലും
വിജയക്കൊടി നാട്ടാനുള്ള മനുഷ്യ പരി ശ്രമത്തിന്റെ
എന്നും നിലനിൽക്കുന്ന ഉദാഹരണമാണ് .
മഹാനായൊരു ദൈവധൂധന്റെ പ്രവാചകന്റെ
മാഞ്ഞുപോവാത്ത ഓർമയാണ് ഹജ്ജ് .
അറബികൾ ഇബ്രാഹീമെന്നും ഇങ്ങ്ലീഷുകാർ എബ്രഹാമെന്നും
വിളിച്ച ആ പ്രാവചകൻറെ ജീവിതം ത്യാഗത്തിന്ൻറെതായിരുന്നു .
വർഷങ്ങളോളം ക്ഷമയോടെ ഒരു കുഞ്ഞിനു വേണ്ടിയുള്ള
അദ്ധേഹത്തിന്റെ പ്രാർത്ഥന .
അതിനൊടുവിൽ പടച്ചോൻറെ ഉത്തരമായി
രണ്ടു ഭാര്യമാരിൽ രണ്ടു കുഞ്ഞുങ്ങൾ
രണ്ടും പ്രവാചകന്മാർ .
മനുഷ്യവാസമുള്ള ഇറാക്കിൽനിന്നും
ആൾതാമസമില്ലാത്ത മക്കയിലേക്കുള്ള യാത്ര .
വിചനമായ മരുഭൂമിയിൽ
ജലവും ആൾതാമസവുമില്ലാത്ത മരുഭൂമിയിൽ
കുഞ്ഞിനേയും ഭാര്യയേയും തനിച്ചാക്കി പോവുമ്പോൾ
അദ്ദേഹം ഭരമേൽപ്പിച്ചത് ഏകനായ ദൈവത്തിലായിരുന്നു .
ദാഹിച്ചവശയായി അദ്ധേഹത്തിന്റെ ഭാര്യ കുഞ്ഞിനേയും കയ്യിലേന്തി
മലകളായ മലകളിൽ കിതച്ചോടി വെള്ളത്തിനായി കയറിയിറങ്ങിയപ്പോൾ
ആ മാതാവിന്റെ പ്രതീക്ഷ ഏകനായ ദൈവത്തിൽ മാത്രമായിരുന്നു .
ആ പ്രാർത്ഥനക്കുത്തരമായി സംസം നീരുറവ
പൊട്ടി വിടർന്നപ്പോൾ
അവിടെ ജന്മം കൊണ്ടത്‌ ഒരു പുതിയ ജനവാസകേന്ദ്രമായിരുന്നു
പുതിയ സംസ്കാരമായിരുന്നു .
ഒരു ജനതയുടെ ലോകാവസാനം വരെയുള്ള ദാഹശമനിയായിരുന്നു .
ഇന്നും ഹജറബീവി ഓടിയ ആ കുന്നുകളും
പിതാവും പുത്രനും പണിതു തീർത്ത ആ ദേവാലയവും
സംസമും നമ്മുടെ ഈ ഭൂമിയിലുണ്ട് .
എന്നിട്ടും നാം മടിക്കുകയാണ്
നമ്മുടെ പ്രാർത്ഥനകൾ ഏകനായ പ്രപഞാതിപതിയിലേക്ക് ഉയർത്താൻ
അവനിൽ ഭരമേൽപ്പിക്കാൻ .
ശത്രുക്കൾ തീകുണ്ടാരത്തിലേക്ക് ആ പ്രവാചകനെ വലിച്ചെറിഞ്ഞപ്പോഴും
ഒമാനപുത്രനെ ഭലികൊടുക്കാനോരുങ്ങിയപ്പോഴും
ആ പ്രവാജകന്റെ പടച്ചോനുമായുള്ള അനിശ്യേദ്യ ഭന്തം നാം കണ്ടതാണ് .
ഹജ്ജ് ആ ഒരു പ്രവാചകന്റെ ജീവിതത്തെ ഉൾകൊള്ളലാണ് .
നന്മകൾ ചെയ്ത് വിഷമങ്ങളെ പടച്ചോനിൽ അർപ്പിച്ച്
പ്രാർത്ഥനകൾ അവനിലേക്ക്‌ മാത്രമുയർത്തി
ഏറ്റവും ഉത്തമമായ എബ്രഹാമിന്റെ (ഇബ്രാഹീമിന്റെ )
വഴിയിൽ നാമെത്തുക .
അവർക്കും നമുക്കും കരുണ്യവാന്റെ
ശാന്തിയും സമാധാനവും എന്നുമുണ്ടാവട്ടെ .
ഹജ്ജിന്റെ ചരിത്രം
നമ്മുടെ ഇന്നുകളിലെ ഊർജ്ജമാവട്ടെ .


 .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras