ചിന്തകളുടെ ദിശ khaleelshamras my diary.


നിന്റെ മനസ്സിന്റെ ഓരോ ദിവസത്തേയും പ്രവർത്തനങ്ങളെ വിലയിരുത്തുക

എവിടെ വെച്ചാണ് അതിന്റെ ശാന്തി നഷ്ടപെട്ടതെന്ന് വിലയിരുത്തുക .
ഇതൊരു വിഷയത്തിലാണ് നിന്റെ മനസ്സ് ഓരോ ദിവസവും
ചിന്തകളാവുന്ന വഴിയിലൂടെ സഞ്ചരിക്കുന്നത് ?
നിന്റെ ചിന്തകൾ മനശാന്തിയെ തല്ലിതകർക്കുന്നതാണോ ?
അവ നിന്നിലെ പ്രതിഭയുടെ മാറ്റുകുറ ക്കുന്നതാണോ ?
ആണെന്ക്കിൽ നിന്റെ ചിന്തകൾ മാറ്റുക .
നിന്റെ മനശാന്തിക്ക്  പോറലേൽപ്പിക്കാത്തതും
നിന്നിലെ അറിവിന്റെ മാറ്റ് കൂട്ടിയതുമായ
ചിന്തകൾക്ക് മാത്രം
മനസ്സിലിടം നൽകുക .
ഓരോ ദിവസത്തേയും ജീവിതത്തിലെ പാളിച്ചകളുടെ
ഉത്ഭവം നിന്റെ മനസ്സിലും  അതിന്റെ നാവായ ചിന്തകളിലുമായതിനാൽ
എവിടെ പിഴച്ചു എന്നത്
മനസ്സിലാക്കി
അത് പിന്നീട് ആവര്ത്തിക്കപെടാതിരിക്കാനുള്ള
ശ്രമങ്ങൾ തുടങ്ങുക .
അനാവശ്യ ചിന്തകളെ ഈ നിമിഷം തന്നെ വെടിയുക .
പകരം പുതിയ മനോഹര ചിന്തകളെ മനസ്സിലേക്ക് സ്വീകരിക്കുക .
ശാന്തമായ മനസ്സ്
നിന്റെ വ്യക്തിത്വമാവട്ടെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras