മരണക്കിണർ khaleel shamras.

മരണകിണറിലൂടെ അഭ്യാസികൾ ബൈക്കും കാറും
തലങ്ങും വിലങ്ങും ഓടിപ്പിച്ചപ്പോൾ
നീ അന്താളിച്ചു നിന്നു
അത്ഭുതം അത്ഭുതം
എന്ന് വിളിച്ചോതി .
പക്ഷെ നീ ഒന്നുമാത്രം ഓർത്തില്ല .
ഭൂമിയെന്ന ഒരുരുണ്ട ഗോളത്തിൻമേലാണ്
താഴെയാണോ മീതെയാണോ എന്നറിയാതെ
നീയും വാഹനമോടിച്ചത്
അതിനു മീതെ നീ നടന്നപ്പോൾ
അതി വേഗത്തിൽ കറങ്ങിയിട്ടും
തെറിച്ചുപോവാതെ പിടിച്ചുനിന്നത് .
നിനക്കുചുറ്റും നിനക്കകത്തും
അത്ഭുതങ്ങളുടെ വിസ്മയ ലോകമുണ്ടായിട്ടും
നിനക്കതൊന്നും ചിന്തിക്കാനോ
ആ ചിന്തയിലൂടെ
നിന്റെ ജീവിതത്തിന്റെ മൂല്യം
ഉൾകൊള്ളാനോ നീ  ശ്രമിക്കുന്നില്ല .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്