കൂട്ടുകാരൻ khaleel shamras


പരിചയക്കാരായി ഒരുപാട് പേരുണ്ട് നിനക്ക്
പരിചയമുള്ള ഒരുപാട് സ്ഥലങ്ങളുമുണ്ട് .
പക്ഷെ നിനക്ക് അപരിചിതനായി ഒരാളുണ്ട് ഈ ഭൂമിയിൽ .
അത് നീ തന്നെയാണ് .
അതുകൊണ്ടാണ് നീയും നിന്റെ തീരുമാനങ്ങളും
രണ്ടു ദിശയിൽ സഞ്ചരിക്കുന്നത് .
നിന്റെ ലക്ഷ്യത്തിന്റെ വഴിയിലേക്ക്
നീ ചെന്നെത്താത്തത് .
സ്നേഹം കുടിയിരിക്കേണ്ടയിടങ്ങളിൽ കോപം കയറികൂടിയത് .
നീയും നീയും തമ്മിലുള്ള അപരിചിതിത്വമാണ്
ഈ പൊരുത്തകേടുകൾ ഉണ്ടാക്കിയത് .
ജീവിതത്തിന്റെ ദിശ കണ്ടെത്താൻ
തെന്നി പോവാതിരിക്കാൻ
നിനക്ക് നിന്നോട് അത്മാർത്തമായി കൂട്ടുകൂടിയേ പറ്റൂ .
നീ തെറ്റിലേക്ക് നീങ്ങുമ്പോൾ തിരുത്താൻ ,
ശാസിക്കാൻ
നന്മകൾക്ക് പ്രചോദനമാവാൻ
നീ സ്വൊയം നിന്റെ ഒരിക്കലും വേർപിരിയാത്ത കൂട്ടുകാരനാവുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras