വിമർശനങ്ങളെ വളമാക്കുക khaleelshamras


നിന്നോടുള്ള അസൂയയുടേയോ പകയുടേയോ പേരിൽ
ഒരാൾ നിന്നെ ഉപദ്രവിച്ചാൽ
അതിൽ മനംനൊന്ത് സ്വൊന്തം മനസ്സമാധാനം ഇല്ലാതാക്കുകയല്ല വേണ്ടത് .
മാലിന്യങ്ങൾ വൃക്ഷങ്ങൾക്ക് വളരാൻ വളമായതുപോലെ
അവയെ നിന്റെ പുരോഗതിക്കുള്ള ഊർജ്ജമാക്കുകയാണ് വേണ്ടത് .
നീ ഏതൊരു മേഘലയിലാണോ തിളങ്ങിനിൽക്കുന്നത്
ആ തിളക്കത്തിന്റെ മാറ്റ് കൂട്ടുക .
പുതിയ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചെ യ്യുക .
അല്ലാതെ ഒരാളുടെ അസൂയക്കോ പകയ്ക്കോ മുമ്പിൽ
കീഴടങ്ങികൊടുക്കുകയല്ല വേണ്ടത് .
നീ ഒരു നല്ല വിദ്യാർത്ഥിയാണേൽ സഹപാഠികളിൽ പലർക്കും
നിന്നോട് അസൂയതോണിയേക്കാം .
നിന്നെ പഠിക്കുന്നതിൽനിന്നും
പിന്തിരിപ്പിക്കാനുതകുന്ന പലതും
അവരിൽനിന്നുമുണ്ടാവും .
അവരല്ല നിൻറെ ശത്രു
അവരിലൂടെ നിൻറെ ജീവിതത്തെ
വഴിതെറ്റിക്കാൻ നോക്കുന്ന തിന്മകളാണ് നിൻറെ ശത്രു .
നീ കൂടുതലായി പഠിച്ച് അവർക്ക് മുമ്പിലേക്ക്
വരികയാണേൽ .
അതിനു നിമിത്തമായത് അവരുടെ ശല്യപെടുതളാണ്
എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ
അവരാ ശല്യപെടുത്തൽ അവസാനിപ്പിക്കും .
നിനക്കും അവർക്കും നന്മ ലഭിക്കും .
വിമർശനങ്ങളിൽനിന്നും പഠിക്കേണ്ടത് പഠിച്ച്
അവയെ വലർച്ചക്കുള്ള വളമാക്കി
ജീവിതം ധന്യമാക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്