തറവാട്ടുമുറ്റം KHALEELSHAMRAS


ആ മാമ്പഴക്കാലം മയില്ലൊരിക്കലും എന്റെ മനസ്സിൽ .
അതിരാവിലെ പ്രാർത്ഥനക്കയി ഏഴുനേറ്റ്
വല്യാപ്പിച്ചി എനിക്കായി
പെറുക്കി വെച്ച ആ മാമ്പഴം .
തറവാട്ടുമുറ്റത്തെ മാവിൽനിന്നും
മരണം വരെ എന്റെ ആത്മാവിനും
ആ നിമിഷത്തിൽ എന്റെ വായക്കും
രുചിപകരാൻ പടച്ചോൻ
അടർത്തിയിട്ടതാവും ആ മാമ്പഴം .
അതേ മാവിൻചോട്ടിൽവെച്ച്  കടലാസ്സുകെട്ടുകൾ
ഒട്ടിച്ചു പുസ്തകമെഴുതി
വ്യദ്യാരായി അഭിനയിച്ചപ്പോഴേ
എന്നിൽ പടച്ചോൻ
ഒരെഴുത്തുകാരനെ സൃഷ്ട്ടിക്കുകയായിരുന്നു .\
മോചിങ്ങ ഈളിൽ കോർത്ത്
സഹപാഠികളെ പരിശോധിച്ചപ്പോൾ
തന്നെ എന്നിലെ ഡോക്ടർ ജനിച്ചു .
വെള്ളിയാഴ്ച പള്ളിയിലേക്ക്
പുറപെട്ടപ്പോൾ വല്യാപ്പിച്ചി പൂഷിതന്നയാ അത്തറിന്റെ
പരിമളം മാഞ്ഞിട്ടില്ലിന്നും എന്റെ മനസ്സിന്റെ കുപ്പായത്തീന് .
ഇല്ല മരിക്കോളം എന്നില്നിന്നും
എന്റെ ആ തറവാടും
തറവാടുമുറ്റവും
പിന്നെ എന്റെ ബാല്യം
മരണം വരെയുള്ള ജീവിതത്തിനായി
ശേഘരിക്കപെട്ടവയും .
കുടുംബാങ്ങങ്ങളെല്ലാം ചേർന്ന്
വിളവെടുപ്പിന്റെ കാലത്തുണ്ടാക്കിയ
ആ കൊച്ചിക്കോയയുടെ രുചി
ഇന്നും മനസ്സിന്റെ ചുണ്ടിൽ തങ്ങിനിൽക്കുന്നു .
ഇല്ല എന്റെ കുട്ടിക്കാലം
ആടിപാടി നടന്നയാ തറവാട്ടുമുറ്റം
മായരുതോരിക്കലും എന്നിൽനിന്ന്

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്