പുതിയ ജന്മം khaleelshamras


ഈ പ്രഭാതത്തിന്റെ കയ്കളിലേക്ക്
നീ വീണ്ടും പെറ്റുവീണിരിക്കുന്നു .
രാത്രിയുടെ ഘർഭപാത്രത്തിൽനിന്നും .
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു
ദിവസത്തിൽനിന്നും ഇഷ്ടമുള്ളതൊക്കെ
സ്വൊന്തമാക്കാൻ .
ഇന്നലെകളിൽ നിന്നെ അലട്ടിയതൊന്നും
ഇന്നു നിനക്കൊപ്പമില്ല .
കാരണം ഇന്നലെത്തെ രാത്രിയിലെ
ഉറക്കം അവയെയൊക്കെ മാച്ചുകളഞിരിക്കുന്നു .
നിന്റെ ഈ ഇന്നിനു
സുഖം നൽകുന്നവയെ മാത്രം
കൂടെ നിർത്തിയുമിരിക്കുന്നു .
ഇന്നലെകളിൽ നീ അലസനായിരുന്നു
പക്ഷെ ഈ ഇന്ന് നിന്റെ പുതു ജന്മമാണ് .
മരണം വരെ ആവർത്തിക്കപെടുന്ന
പുതിയ പുതിയ പിറവികൾ .
പിറന്നു വീണ കുഞ്ഞിനെ പോലെ
ശുദ്ധനാണ് നീ ഈ പുതു നിമിഷത്തിൽ .
ഓരോ പ്രഭാതവും നിനക്ക്
സമ്മാനിക്കുന്ന ഈ പുതു പുത്തൻ ജന്മത്തെ
നന്നായി ഉപയോകപെടുത്തുക .
സ്വൊർഗംപോലെ സുന്ദരമാക്കുക .

Popular Posts