ജീവിത താളുകളിൽ khaleelshamras


ഇതാ സമയത്തിന്റെ ഈ പുത്തൻ താളുകൾ
നിനക്ക് മുമ്പിൽ .
ഈ ശൂന്യമായ താളുകളിൽ
നിനക്കെന്തൊക്കെയൊ പൂരിപ്പിക്കാനുണ്ട് .
ഈ ഇന്നിന്റെ അന്തിവരെ
നിനക്ക് സമയം ഉണ്ട് .
പ്രയത്നത്തിൻറേയും ചിന്തകളുടെയും
പേനകൾ കൊണ്ട്
നീ കുറിച്ചിടുന്ന വാക്കുകൾ
മനോഹരമാവട്ടെ .
അതെത്ര ലളിതമായാലും
ചെറുതായാലും
നിന്റെ മനസ്സ്
അതിൽ പ്രതിഫലിക്കട്ടെ .
സ്നേഹം ,വാത്സല്യം ,നന്മ
സേവനം  കാരുണ്യം
തുടങ്ങിയവയൊക്കെ
ആ വരികൾക്ക് ജീവൻ നൽകട്ടെ .
കോപം ,അസൂയ ,മുഷിപ്പ്
അലസത
തുടങ്ങിയ അഴുക്കുകളാവുന്ന കറകൾ
ആ താളുകളെ മലിനമാക്കാതിരിക്കട്ടെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്