പ്രണയത്തിന്റെ ചങ്ങല .khaleelshamras


പ്രണയത്തിന്റെ ചങ്ങലകൊണ്ട്
അവരിരുവരേയും ജീവിതത്തിന്റെ തൂണിൽ
ബന്തനസ്ഥരാക്കി .
അവൻ അവളുടെ മുഖവും
അവൾ അവൻറെ മുഖവുംമാത്രം കണ്ടു .
അതിനപ്പുറത്തേക്കുള്ള കഴ്ച്ചകളെല്ലാം
അവർക്ക് അന്തകാരമായിരുന്നു .
അവരൊന്നും കണ്ടില്ല .
അവരിലെ പ്രതിഭ
ആ ചങ്ങലക്കുള്ളിൽ ഞെരിഞ്ഞമർന്നു
അറിവിന്റെ കലാലയത്തിലേക്കുള്ള
അവരുടെ യാത്രയെ തടഞ്ഞു വെച്ചു .
മനുഷ്യനെ ലക്ഷ്യത്തിൽ നിന്നും
വഴിതെറ്റിക്കുമെന്നു പ്രതിക്ഞയെടുത്ത
പിശാചിന്റെ കെണിയായിരുന്നു
ആ പ്രണയത്തിന്റെ ചങ്ങല .

Popular Posts