വസന്തകാലം khaleelshamras

ജീവിതത്തിലേക്ക് കടന്നുവരുന്ന
ഒരു വസന്തകാലത്തിനായിയുള്ള കാത്തിരിപ്പിലാണ് നീ .
അതും ഈ ഭൂമിയിലെ ഏറ്റവും പുതുപുത്തൻ
വസന്തകാലത്തിൽ നിന്നുകൊണ്ട്തന്നെ .
നീ കാത്തിരുന്ന അതേ നിമിഷത്തിലാണ്
നീ ഇപ്പോൾ ശ്വൊസിക്കുന്നത് .
നീ ഒരു നാൾ കടന്നുവരുമെന്നു
കാത്തിരിക്കുന്നതും
ഇപ്പോൾ നിൻറെ മുമ്പിലുള്ള
ഇതേ നിമിഷത്തിനു വേണ്ടി തന്നെ.
കാത്തിരിപ്പും സ്വൊപ്നങ്ങളും വെടിഞ്ഞ്
ഈ വസന്തകാലത്തിൽ ജീവിക്കുക .
അതി മനോഹരവും
അറിവിനാലും നന്മയാലും കോർത്തിയിണക്കിയതുമായ
ഒരു ജീവിതം ഈ നിമിഷത്തിൽ തീർത്ത്
നിൻറെ ദൌത്യം നിറവേറ്റുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്