മരണം തന്ന അവസരം khaleelshamras

ഈ കഴിഞ്ഞൊരു രാത്രിയിലും
ഈ ഭൂമിയിൽ
എന്തൊക്കെയോ സംഭവിച്ചിരുന്നു .
പക്ഷെ ഞാനൊന്നും അറിഞ്ഞില്ല .
കാരണം
ആ രാത്രി
ഞാൻ മരിച്ചുകിടക്കുകയായിരുന്നു .
ലോകം എളിമയോടെ നിദ്രയെന്നു
വിളിച്ച അതേ മരണത്തിലായിരുന്നു ഞാൻ .
സ്വൊപ്നങ്ങൽ നക്ഷത്രങ്ങളെ പോലെ
ഇടക്കിടെ ജ്വോലിച്ചുനിന്നിരുന്നു .
ചിലപ്പോൾ അതേ സ്വോപ്നങ്ങൾ
ഭൂഘമ്പങ്ങളായി .
ഇപ്പോൾ ഇതാ
ഈ പ്രഭാതത്തിൽ
ഞാൻ വീണ്ടും ജനിച്ചിരിക്കുന്നു .
ഉറക്കമാവുന്ന ഘർഭപാത്രത്തിൽനിന്നും
വീണ്ടും മരണമെന്നെ
ജീവിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു .
ഇന്നലകളിലെ ധുക്കങ്ങൾ എന്നെ ഇനി അലട്ടേണ്ടതില്ല .
ഇന്നലകളിലെ അലസത ഇനി എനിക്കില്ല .
കാരണം
ഒരിക്കൽ പൂർണമായും എന്നെ മരണം പിടികൂടുന്നതിനുമുമ്പേ
എനിക്കെൻറെ മരണം
ജീവിക്കാൻ അവസരം തന്നിരിക്കയാണ് .
ഞാനതനുസരിച്ചേ പറ്റൂ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്