ജീവിതമെന്ന യന്ത്രം


കേടായ യന്ത്രത്തിന്റെ അറ്റകുറ്റപണികൾ നടത്തിയപോലെ
എന്നും നിന്റെ ജീവിതത്തിനും ഒരു  സർവീസ് നടത്തുക .
നിന്റെ യന്ത്രത്തിന് തകരാരുണ്ടാക്കുന്ന ,
നിന്റെ സമാധാനം നഷ്ടപെടുത്തുന്നതിനോന്നിനും
നിന്റെ ചിന്തകളിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക .
നിന്റെ ജീവിതയാത്ര നേർവഴിയിൽ തന്നെയാണോ എന്ന്
എന്നും വിശകലനം നടത്തുക .
അറിവാകുന്ന മാപ്പിൽ നിന്റെ സ്ഥാനം രെഘപെടുത്തുക .
ജീവിതത്തിൽ സംഭവിച്ചു പോയ കേടുപാടുകൾ
പെട്ടെന്നു പരിഹരിക്കാവുന്നതാണെങ്കിൽ
ആ കേടുപാടുകൾ അപ്പോഴേ പരിഹരിക്കുക .
സമയമെടുക്കുന്ന അറ്റകുറ്റ പണികൾ
തികഞ്ഞ ജാഗ്രതയിലൂടെ ആത്മസംയമനം പാലിച്ച്
പരിഹരിക്കുക .
തിന്മയുടേയും മുഷിപ്പിന്റേയും കറകൾ
മാച്ചുകളയുക .
മരണത്തിലവസാനിക്കുന്ന ഈ യാത്രയിൽ
നല്ല പ്രവർത്തനക്ഷമതയുള്ള ഒരു
യന്ത്രമായി നിന്റെ ജീവിതത്തെ നിലനിർത്തുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്