Sunday, September 29, 2013

നിന്നിൽനിന്നും എനിക്ക് പഠിക്കാനുള്ളത് khaleelshamras


എന്നിക്കു കണ്ണുകളുണ്ടായിരുന്നു
പക്ഷെ ഞാനൊന്നും കണ്ടില്ല .
സുന്ദരമായ കാഴ്ചകളിലൂടെ
എൻറെ ജീവിതം കടന്നുപോയപ്പോഴൊക്കെ
ഞാൻ കണ്ണടച്ച് ഉറങ്ങുകയായിരുന്നു .
പക്ഷെ
കണ്ണുകളിൽ കാഴ്ച്ചയില്ലാത്ത നീ
അതൊക്കെ കണ്ടു .
കാരണം നിന്റെ അടഞ്ഞ കണ്ണുകൾക്ക്‌
പിറകിലെ നിന്റെ ആത്മാവിന്റെ
കണ്ണിൽ ഓരോ കാഴ്ചയും നീ പകർത്തിയെടുത്തു .
എന്നിട്ടും ലോകമെന്നെ കാഴ്ച്ചയുള്ളവെനെന്നും
നിന്നെ അന്ധനെന്നും വിളിച്ചു .
ആങ്ങ്യഭാഷയിൽ നീ കൂട്ടാളികളോട്
സംസാരിച്ചത് ഹ്രദയത്തിന്റെ ഭാഷയിൽ ആയിരുന്നു.
അട്ടഹസ്സിക്കാൻ കഴിയാത്ത
നിന്റെ ചുണ്ടുകളിൽനിന്നും അടർന്നുവീണ
മൌനത്തിന്റെ വാക്കുകളിൽ
സന്തോഷത്തിന്റെ ഈരടികൾ കേൾക്കാമായിരുന്നു .
കോപത്തിന്റെ അട്ടഹാസങ്ങളും
അസൂയയുടെ കുത്തുവാക്കുകളും
വഞ്ചനയുടെ ആത്മാവിനെ മൂടിവെച്ച്
വാക്ദാനങ്ങൾ നൽകിയ
എന്റെ നാവിനെ
നന്നായി  സംസാരിക്കുന്നവൻ എന്നു വിളിച്ചപ്പോൾ
മൌനിയായി സ്നേഹത്തിൽ ഭാഷയിൽ
സംസാരിച്ച നിന്നെ ഊമയെന്നു വിളിച്ചു .
ഞ്ഞാൻ യാത്രയായ വഴികളിലൊക്കെ
പ്രക്രതി പാട്ടു പാടുന്നുണ്ടായിരുന്നു .
ഹ്ര്ദയങ്ങൽ സ്നേഹത്തിന്റെ
ഭാഷയിൽ സംസാരിക്കുന്നുണ്ടായിരുന്നു .
എന്റെ കാതുകളതൊന്നും കേട്ടില്ല .
പക്ഷെ നീ അതൊക്കെ കേട്ടു
എന്നിട്ടും ലോകമെന്നെ
കേൾവിശക്തിയുള്ളവെനെന്നും
നിന്നെ ബധിരനെന്നും വിളിച്ചു .
നല്ലത് കേള്ക്കാൻ,
സംസാരിക്കാൻ ,
കാണാൻ
ഞാൻ നിയെന്ന
അന്ധനിൽനിന്നും ബധിരനിൽനിന്നും മൂകനിൽനിന്നും
പഠിച്ചേ പറ്റൂ .
Saturday, September 28, 2013

പുതിയ ജന്മം khaleelshamras


ഈ പ്രഭാതത്തിന്റെ കയ്കളിലേക്ക്
നീ വീണ്ടും പെറ്റുവീണിരിക്കുന്നു .
രാത്രിയുടെ ഘർഭപാത്രത്തിൽനിന്നും .
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു
ദിവസത്തിൽനിന്നും ഇഷ്ടമുള്ളതൊക്കെ
സ്വൊന്തമാക്കാൻ .
ഇന്നലെകളിൽ നിന്നെ അലട്ടിയതൊന്നും
ഇന്നു നിനക്കൊപ്പമില്ല .
കാരണം ഇന്നലെത്തെ രാത്രിയിലെ
ഉറക്കം അവയെയൊക്കെ മാച്ചുകളഞിരിക്കുന്നു .
നിന്റെ ഈ ഇന്നിനു
സുഖം നൽകുന്നവയെ മാത്രം
കൂടെ നിർത്തിയുമിരിക്കുന്നു .
ഇന്നലെകളിൽ നീ അലസനായിരുന്നു
പക്ഷെ ഈ ഇന്ന് നിന്റെ പുതു ജന്മമാണ് .
മരണം വരെ ആവർത്തിക്കപെടുന്ന
പുതിയ പുതിയ പിറവികൾ .
പിറന്നു വീണ കുഞ്ഞിനെ പോലെ
ശുദ്ധനാണ് നീ ഈ പുതു നിമിഷത്തിൽ .
ഓരോ പ്രഭാതവും നിനക്ക്
സമ്മാനിക്കുന്ന ഈ പുതു പുത്തൻ ജന്മത്തെ
നന്നായി ഉപയോകപെടുത്തുക .
സ്വൊർഗംപോലെ സുന്ദരമാക്കുക .

Thursday, September 26, 2013

ജീവിതമെന്ന യന്ത്രം


കേടായ യന്ത്രത്തിന്റെ അറ്റകുറ്റപണികൾ നടത്തിയപോലെ
എന്നും നിന്റെ ജീവിതത്തിനും ഒരു  സർവീസ് നടത്തുക .
നിന്റെ യന്ത്രത്തിന് തകരാരുണ്ടാക്കുന്ന ,
നിന്റെ സമാധാനം നഷ്ടപെടുത്തുന്നതിനോന്നിനും
നിന്റെ ചിന്തകളിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക .
നിന്റെ ജീവിതയാത്ര നേർവഴിയിൽ തന്നെയാണോ എന്ന്
എന്നും വിശകലനം നടത്തുക .
അറിവാകുന്ന മാപ്പിൽ നിന്റെ സ്ഥാനം രെഘപെടുത്തുക .
ജീവിതത്തിൽ സംഭവിച്ചു പോയ കേടുപാടുകൾ
പെട്ടെന്നു പരിഹരിക്കാവുന്നതാണെങ്കിൽ
ആ കേടുപാടുകൾ അപ്പോഴേ പരിഹരിക്കുക .
സമയമെടുക്കുന്ന അറ്റകുറ്റ പണികൾ
തികഞ്ഞ ജാഗ്രതയിലൂടെ ആത്മസംയമനം പാലിച്ച്
പരിഹരിക്കുക .
തിന്മയുടേയും മുഷിപ്പിന്റേയും കറകൾ
മാച്ചുകളയുക .
മരണത്തിലവസാനിക്കുന്ന ഈ യാത്രയിൽ
നല്ല പ്രവർത്തനക്ഷമതയുള്ള ഒരു
യന്ത്രമായി നിന്റെ ജീവിതത്തെ നിലനിർത്തുക .

വിമർശനങ്ങളെ വളമാക്കുക khaleelshamras


നിന്നോടുള്ള അസൂയയുടേയോ പകയുടേയോ പേരിൽ
ഒരാൾ നിന്നെ ഉപദ്രവിച്ചാൽ
അതിൽ മനംനൊന്ത് സ്വൊന്തം മനസ്സമാധാനം ഇല്ലാതാക്കുകയല്ല വേണ്ടത് .
മാലിന്യങ്ങൾ വൃക്ഷങ്ങൾക്ക് വളരാൻ വളമായതുപോലെ
അവയെ നിന്റെ പുരോഗതിക്കുള്ള ഊർജ്ജമാക്കുകയാണ് വേണ്ടത് .
നീ ഏതൊരു മേഘലയിലാണോ തിളങ്ങിനിൽക്കുന്നത്
ആ തിളക്കത്തിന്റെ മാറ്റ് കൂട്ടുക .
പുതിയ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചെ യ്യുക .
അല്ലാതെ ഒരാളുടെ അസൂയക്കോ പകയ്ക്കോ മുമ്പിൽ
കീഴടങ്ങികൊടുക്കുകയല്ല വേണ്ടത് .
നീ ഒരു നല്ല വിദ്യാർത്ഥിയാണേൽ സഹപാഠികളിൽ പലർക്കും
നിന്നോട് അസൂയതോണിയേക്കാം .
നിന്നെ പഠിക്കുന്നതിൽനിന്നും
പിന്തിരിപ്പിക്കാനുതകുന്ന പലതും
അവരിൽനിന്നുമുണ്ടാവും .
അവരല്ല നിൻറെ ശത്രു
അവരിലൂടെ നിൻറെ ജീവിതത്തെ
വഴിതെറ്റിക്കാൻ നോക്കുന്ന തിന്മകളാണ് നിൻറെ ശത്രു .
നീ കൂടുതലായി പഠിച്ച് അവർക്ക് മുമ്പിലേക്ക്
വരികയാണേൽ .
അതിനു നിമിത്തമായത് അവരുടെ ശല്യപെടുതളാണ്
എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ
അവരാ ശല്യപെടുത്തൽ അവസാനിപ്പിക്കും .
നിനക്കും അവർക്കും നന്മ ലഭിക്കും .
വിമർശനങ്ങളിൽനിന്നും പഠിക്കേണ്ടത് പഠിച്ച്
അവയെ വലർച്ചക്കുള്ള വളമാക്കി
ജീവിതം ധന്യമാക്കുക .

നിന്റെ വാക്ക് khaleelshamras


നിനക്കു മുമ്പിൽ പലരും വരും
അവരുടെ കാതുകളിൽ നിൻറെ ശബ്ദം മുഴങ്ങും .
നിനക്കെന്തു വേണെമെങ്കിലും അവരോട് പറയാം .
ആ വാക്കുകൾ കാതുകളിൽ നിന്നും മനസ്സിലെത്തും
മനസ്സിൽനിന്നും അവ
അവരുടെ ജീവിതത്തിലേക്കും ..
നിൻറെ ചില വാക്കുകൾ അവരെ മുറിവേൽപ്പിച്ചതാവാം .
ചില വാക്കുകൾ അവർക്ക് ഊർജം പകർന്നതാവാം .
ചില അവർക്ക് പ്രചോദനം നൽകിയവയാവാം .
ചില വാക്കുകൾ കേട്ടപാടെ തള്ളിയവയാവാം .
നിന്റെ നാവിൽനിന്നും വരുന്ന വാക്കുകൾ
സൂക്ഷിക്കുക .
അതൊരാളുടേയഉം മനസ്സിന് മുറിവേൽപ്പിച്ചതാവരുത് .
നിന്റെ ഒരു വാക്കു മതിയാവും
ഒരു വ്യക്തിയുടെ മാനസ്സികനില തകർക്കാൻ ,
ജീവനൊടുക്കാൻ .
നിന്റെ വാക്കുകൾ
മറ്റുള്ളവരുടെ മനസ്സിൽ സുഗന്തം പരത്തട്ടെ
ജീവിതത്തെ ഉണർത്തട്ടെ .
പ്രചോദനമാവട്ടെ .


Wednesday, September 25, 2013

ജീവിതയാത്ര KHALEELSHAMRAS


നീ നില്ക്കുന്ന ഈ നിമിഷത്തിൽനിന്നും
മുമ്പോട്ടുള്ള വഴികളിലേക്ക് ഒന്ന് നോക്ക് .
ജീവനില്ലാതെ ചലനമറ്റ് കിടക്കുന്ന
നിൻറെ ശരീരം നിനക്കവിടെ കാണാം .
ചലനമറ്റ് കിടക്കുന്ന നിൻറെ ശരീരം
കിടക്കുന്നിടത്തുനിന്നും
നീ അതുവരെ സഞ്ചരിച്ച വഴികളിലേക്ക് ഒന്ന് നോക്ക് .
നീ തലമുറകൾക്ക് വായിക്കാൻ കുറിച്ചിട്ട
നിന്റെ വരികൾ അവിടെ കാടുന്നുണ്ടോ .?
നീ വരച്ചിട്ട ചിത്രങ്ങൾ കാണുന്നുണ്ടോ ?
നീ സമ്മാനിച്ച ഒരു പുഞ്ചിരിയിൽ
വിടർന്ന ഒരുപാട് ഹ്രദയങ്ങൾ അവിടെ കാണുന്നുണ്ടോ .
നിന്റെ ഉപദേശങ്ങൾ കേട്ട്
തെറ്റിൽനിന്നും വിമുക്തരായ
ഒരു സംഘത്തെ അവിടെ കാണുന്നുണ്ടോ .
നിന്റെ ദയയാൽ
ഒരുനേരത്തെ വിശപ്പ്‌ മാറ്റിയ
ഒരാളെയെങ്കിലും അവിടെ കണ്ടുവോ .
ഓർക്കാനും നിന്നെ അനശ്വരനാക്കാനും
പാകത്തിൽ ഒന്നും അവശേഷിപ്പിക്കാതെയുമായിരുന്നോ
നിന്റെ ഈ യാത്ര .
ഇനിയും അവസാനിചിട്ടില്ലാത്ത
ഈ യാത്ര
സഫലമാവാൻ
മാറ്റങ്ങൾക്ക് ഇപ്പോൾ തന്നെ തയ്യാറാവുക .
നിന്റെ ചലനമറ്റ ശരീരത്തിലേക്ക്
നീയെതുംമുമ്പേ .

Monday, September 23, 2013

മനശാന്തി khaleel shamras diary


നിൻറെ മനശാന്തി ഒരമൂല്യ നിധിയാണ് .
നിന്റെ വ്യക്തിത്വമാവുന്ന കൂട്ടിൽ
ഭദ്രമായി സൂക്ഷിക്കേണ്ട നിധി .
ആ ഒരു നിധി നിന്നിൽനിന്നും തട്ടിയകറ്റാൻ
ചുറ്റും സാഹചര്യങ്ങൾ നിന്നെ കാത്തിരിക്കുന്നു .
മനുഷ്യരക്തത്തിനായി ദാഹിച്ച ചെന്നായകൂട്ടം പോലെ .
അവ വാക്കുകളായി ,സാഹചര്യങ്ങളായി
കാഴ്ചകളായി
നിനക്ക് ചുറ്റും സതാ വിഹരിച്ചുകൊണ്ടിരിക്കുന്നു .
പക്ഷെ നീ ഒന്നറിയുക
മനശാന്തിയാവുന്ന നിധി സൂക്ഷിച്ചുവെച്ച മനസ്സാവുന്ന കൂടിന്റെ
കവാടങ്ങൾ തുറന്നു കൊടുക്കാതെ
ഒരു സാഹചര്യത്തിനും അത് അപഹരിക്കാൻ കഴിയില്ല .
നീ സ്വൊയം എറിഞ്ഞു കൊടുത്തിട്ടുമല്ലാതെ .
നിന്റെ മനശാന്തി കൊള്ളയടിക്കുന്നതിനൊന്നിനും
മനസ്സിലേക്ക് പ്രവേശനം കൊടുക്കാതിരിക്കുക .
ആ അമൂല്യ നിധിയുടെ പ്രകാശം
നിന്നിൽ എപ്പോഴും ജ്വൊലിച്ചു നിൽക്കട്ടെ .

ജീവിത താളുകളിൽ khaleelshamras


ഇതാ സമയത്തിന്റെ ഈ പുത്തൻ താളുകൾ
നിനക്ക് മുമ്പിൽ .
ഈ ശൂന്യമായ താളുകളിൽ
നിനക്കെന്തൊക്കെയൊ പൂരിപ്പിക്കാനുണ്ട് .
ഈ ഇന്നിന്റെ അന്തിവരെ
നിനക്ക് സമയം ഉണ്ട് .
പ്രയത്നത്തിൻറേയും ചിന്തകളുടെയും
പേനകൾ കൊണ്ട്
നീ കുറിച്ചിടുന്ന വാക്കുകൾ
മനോഹരമാവട്ടെ .
അതെത്ര ലളിതമായാലും
ചെറുതായാലും
നിന്റെ മനസ്സ്
അതിൽ പ്രതിഫലിക്കട്ടെ .
സ്നേഹം ,വാത്സല്യം ,നന്മ
സേവനം  കാരുണ്യം
തുടങ്ങിയവയൊക്കെ
ആ വരികൾക്ക് ജീവൻ നൽകട്ടെ .
കോപം ,അസൂയ ,മുഷിപ്പ്
അലസത
തുടങ്ങിയ അഴുക്കുകളാവുന്ന കറകൾ
ആ താളുകളെ മലിനമാക്കാതിരിക്കട്ടെ .

Saturday, September 21, 2013

പ്രണയത്തിന്റെ ചങ്ങല .khaleelshamras


പ്രണയത്തിന്റെ ചങ്ങലകൊണ്ട്
അവരിരുവരേയും ജീവിതത്തിന്റെ തൂണിൽ
ബന്തനസ്ഥരാക്കി .
അവൻ അവളുടെ മുഖവും
അവൾ അവൻറെ മുഖവുംമാത്രം കണ്ടു .
അതിനപ്പുറത്തേക്കുള്ള കഴ്ച്ചകളെല്ലാം
അവർക്ക് അന്തകാരമായിരുന്നു .
അവരൊന്നും കണ്ടില്ല .
അവരിലെ പ്രതിഭ
ആ ചങ്ങലക്കുള്ളിൽ ഞെരിഞ്ഞമർന്നു
അറിവിന്റെ കലാലയത്തിലേക്കുള്ള
അവരുടെ യാത്രയെ തടഞ്ഞു വെച്ചു .
മനുഷ്യനെ ലക്ഷ്യത്തിൽ നിന്നും
വഴിതെറ്റിക്കുമെന്നു പ്രതിക്ഞയെടുത്ത
പിശാചിന്റെ കെണിയായിരുന്നു
ആ പ്രണയത്തിന്റെ ചങ്ങല .

Friday, September 20, 2013

തറവാട്ടുമുറ്റം KHALEELSHAMRAS


ആ മാമ്പഴക്കാലം മയില്ലൊരിക്കലും എന്റെ മനസ്സിൽ .
അതിരാവിലെ പ്രാർത്ഥനക്കയി ഏഴുനേറ്റ്
വല്യാപ്പിച്ചി എനിക്കായി
പെറുക്കി വെച്ച ആ മാമ്പഴം .
തറവാട്ടുമുറ്റത്തെ മാവിൽനിന്നും
മരണം വരെ എന്റെ ആത്മാവിനും
ആ നിമിഷത്തിൽ എന്റെ വായക്കും
രുചിപകരാൻ പടച്ചോൻ
അടർത്തിയിട്ടതാവും ആ മാമ്പഴം .
അതേ മാവിൻചോട്ടിൽവെച്ച്  കടലാസ്സുകെട്ടുകൾ
ഒട്ടിച്ചു പുസ്തകമെഴുതി
വ്യദ്യാരായി അഭിനയിച്ചപ്പോഴേ
എന്നിൽ പടച്ചോൻ
ഒരെഴുത്തുകാരനെ സൃഷ്ട്ടിക്കുകയായിരുന്നു .\
മോചിങ്ങ ഈളിൽ കോർത്ത്
സഹപാഠികളെ പരിശോധിച്ചപ്പോൾ
തന്നെ എന്നിലെ ഡോക്ടർ ജനിച്ചു .
വെള്ളിയാഴ്ച പള്ളിയിലേക്ക്
പുറപെട്ടപ്പോൾ വല്യാപ്പിച്ചി പൂഷിതന്നയാ അത്തറിന്റെ
പരിമളം മാഞ്ഞിട്ടില്ലിന്നും എന്റെ മനസ്സിന്റെ കുപ്പായത്തീന് .
ഇല്ല മരിക്കോളം എന്നില്നിന്നും
എന്റെ ആ തറവാടും
തറവാടുമുറ്റവും
പിന്നെ എന്റെ ബാല്യം
മരണം വരെയുള്ള ജീവിതത്തിനായി
ശേഘരിക്കപെട്ടവയും .
കുടുംബാങ്ങങ്ങളെല്ലാം ചേർന്ന്
വിളവെടുപ്പിന്റെ കാലത്തുണ്ടാക്കിയ
ആ കൊച്ചിക്കോയയുടെ രുചി
ഇന്നും മനസ്സിന്റെ ചുണ്ടിൽ തങ്ങിനിൽക്കുന്നു .
ഇല്ല എന്റെ കുട്ടിക്കാലം
ആടിപാടി നടന്നയാ തറവാട്ടുമുറ്റം
മായരുതോരിക്കലും എന്നിൽനിന്ന്

ഇന്നിന്റെ അന്തിയിൽ KHALEELSHAMRAS

ഓരോ ദിവസത്തേയും അതിന്റെ അന്തിയിൽ 
വിശകലനം ചെയ്യുംപോൾ 
ഒരു വിനോദയാത്ര കഴിഞ്ഞു വന്ന 
സന്തോഷമുണ്ടാവണം മനസ്സിൽ .
എന്നും കേൾക്കാൻ കൊതിച്ച 
ഒരു കവിതപോലെ 
സുന്ധരമാവണം 
സമയമാവുന്ന താളിൽ പ്രയത്നത്തിന്റെ 
പേനകൊണ്ട് നീ കുറിച്ചിട്ട ജീവിതത്തിന്റെ ഈരടികൾ .
പൊലിഞ്ഞ നിമിഷങ്ങളിലേക്ക് 
തിരിഞ്ഞു നോക്കുമ്പോൾ 
നീ നൽകിയ സ്നേഹം 
വാടാത്ത പൂവായി 
നിന്റെ ജീവിതമെന്ന പൂന്തോപ്പിൽ 
വിരിഞ്ഞു നിൽക്കുന്നത് നീ കാണുക .
നീ സഹജീവികളോട് 
കാണിച്ച കാരുണ്യം 
അവരവരുടെ ജീവിതങ്ങളിൽ 
സന്തോഷത്തിന്റെ അരുവികൾ 
തീർത്തത് നീ കാണുക .

നീ വന്നു khaleelshamras


എൻറെ കണ്മുമ്പിൽ സ്ത്രീസൗന്ദര്യത്തിന്റെ പ്രതിരൂപമായി
നീ പ്രത്യക്ഷപെട്ടു .
ഹ്രദയത്തിൽ നീ സ്വൊർഗം പണിതു .
ചിന്തകളിൽ നീ ജീവനായി .
എൻറെ കാതുകളിൽ നീ കവിതകളായി .
പൂക്കളിലും അരുവിയിലും
ഞാൻ നിന്നെ മാത്രം കണ്ടു .
എന്റെ സമയമാവുന്ന പാത്രം
നിന്നെ കുറിച്ചുള്ള സ്മരണകളാൽ നിറച്ചു .
പക്ഷെ
എന്റെ മരണത്തിനു മുമ്പിൽ നീ വന്നു
എൻറെ ജീവിതത്തിന്റെ പരാജയമായി .

Wednesday, September 18, 2013

നിനക്കും മരണത്തിനുമിടയിൽ .khaleelshamraS

അയാൾ മരിച്ചുകിടക്കുകയാണ് .
കണ്ടു തീരാത്ത സ്വോപ്നങ്ങൾ ഭാക്കിയാക്കി .
പൂർത്തീകരിക്കപെടാത്ത ആഗ്രഹങ്ങളുമായി .
ഭാദ്യതകൾ ഭാക്കിയാക്കി ,\
അയാൾ മരിച്ചു കിടക്കുകയാണ് .
അയാളിൽ ഒരു നിമിഷം നീ നിന്നെ കാണുക .
ആ മരിച്ചു കിടക്കുന്നത് നീയാണെന്ന് സങ്കൽപ്പിക്കുക .
അതിനു ശേഷം വീണ്ടും നിന്റെ ജീവിതത്തിലേക്ക്
തിരികെ വരിക .
നിൻറെ ഭാദ്യതകൾ നിറവേറ്റപെടുന്നുണ്ടോ ?
ആഗ്രഹങ്ങൾ പൂർത്തീകരിക്കപെടുന്നുണ്ടോ ?
നിനക്ക് ലഭിച്ച സമയമെന്ന അനുഗ്രഹത്തെ
ഫലപ്രതമായി ഉപയോഗിക്കപെടുന്നുണ്ടോ ?
നിനക്കും നിന്റെ മരണത്തിനുമിടയിലെ
ജീവിതമെന്ന അവസരത്തെ നല്ല രീതിയിൽ
വ്യക്തമായ ഒരു ആദർശത്തിന്റെ അടിസ്ഥാനത്തിൽ
ഉപയോഗപെടുത്തുക .

Tuesday, September 17, 2013

പിറവി khaleelshamras diary. 18.09.13

കോടാനുകോടി പുംബീചങ്ങളെ ബലികൊടുത്ത്
നീ ഒരാൾ ഈ ഭൂമിയിൽ പിറന്നെങ്കിൽ
നിൻറെ ഈ പിറവിക്ക്
ഒരർത്ഥമുണ്ട്
ഒരു ലക്ഷ്യ മുണ്ട്
ഒരു നിയോഗമുണ്ട് .
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും
ജീവജാലങ്ങൾക്കും ലഭിച്ച
പിറവിയെന്ന ഭാഗ്യമാണ്
നിനക്ക് ലഭിച്ചത് .
അലസതയില്ലാതെ തികഞ്ഞ അച്ചടക്കത്തോടെ
അവയൊക്കെ
പിറവിക്കു ശേഷം ചെയ്തു തീർക്കേണ്ട
ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ
നീ മാത്രം എന്തുകൊണ്ട് അലസനും
തിരിഞ്ഞോടിയവനുമാവുന്നു .
പാടില്ല ഇതൊന്നും
നിന്റെ പിറവികൊണ്ട്
നിനക്ക് ലഭിച്ച
ഈ ജീവിതമാവുന്ന അവസരം
ഉപയോഗപെടുത്തിയേ പറ്റൂ ...
സ്നേഹിക്കാൻ ,
ഉത്തരവാദിത്ത നിർവഹണത്തിനായി ,
പഠിക്കാൻ ,
പരിശ്രമിക്കാൻ .
തികഞ്ഞ അച്ചടക്കത്തോടെ
പ്രതീക്ഷ കയ്വിടാതെ
ഉറച്ചു നിൽക്കുക .

പുകവലി ഹ്ര്ദ്രോഗങ്ങള്‍ക്ക് മുഖ്യകാരണം published in chandrika daily.. പുകവലി ഹ്ര്ദ്രോഗങ്ങള്‍ക്ക് മുഖ്യകാരണം . ഹ്ര്ദ്രോഗങ്ങള്‍ക്ക് കാരണമായ അവസ്ഥകളില്‍ ഏറ്റവും പ്രധാനി ഏത് ? ഉത്തരം പുകവലി. ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒന്നുമുതല്‍ പത്തുവരെ സ്ഥാനങ്ങള്‍ പുകവലിക്കുതന്നെയാണ് .നാം ഈ അടുത്തകാലത്ത്‌ കണ്ട എന്‍ഡോസള്‍ഫാന്‍ പോലോത്ത പെസ്റ്റിസൈടുകള്‍ വെറും പതിനൊന്നാം സ്ഥാനത്ത് മാത്രമാണുള്ളത് .എന്ടോസള്ഫനും മറ്റും എതിരെ ശബ്ധിക്കുന്നവര്‍ പോലും ആദ്യ പത്തുസ്താനങ്ങളും വഹിക്കുന്ന പുകവലിക്കെതിരെ ശബ്ദിക്കാന്‍ മടിക്കുന്നു . പുകവലി എങ്ങിനെയാണ് ഹ്ര്ധ്രോഗങ്ങള്‍ക്ക് കാരണമാവുന്നതെന്ന് നോക്കാം .രക്തത്തില്‍ ഒക്സിജെന്‍ എന്ന ശുദ്ധവായുവിനെ വഹിച്ചുകൊണ്ടുപോവുന്ന വാഹനമാണ് ഹീമോഗ്ലോബിന്‍ .പുകവലിയിലൂടെ ശ്വസിക്കുന്ന കാര്‍ബണ്‍ മോണോക്സൈട് എന്ന വിഷവായു ഹീമോഗ്ലോബിനുമായി അതിവേഗത്തില്‍ കൂടികലരുന്നതിനാല്‍ ഒക്സിജെന്‍ വഹിച്ചുകൊണ്ടുപോവാനുള്ള ഹീമോഗ്ലോബിന്‍റെ കപ്പാസിറ്റി കുറച്ചു കളയുന്നു .ഹ്ര്ധയത്തിനു ഒക്സിജെന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹ്രദയസ്തംബനമുണ്ടാവുന്നത് .. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തക്കുഴലിനെ ചുരുക്കുന്നു .ചുരുങ്ങിയ രക്തക്കുഴലിലൂടെ രക്തപ്രവാഹം കുറയുകയു അത് ഒക്സിജെന്‍ ലഭ്യത കുറക്കുകയും ചെയ്യുന്നു .അത് ഹ്ര്ദയാഘധതിനു കാരണമാവുന്നു . പുകവലിക്കുമ്പോള്‍ ഹ്രദയമിടിപ്പ് വര്‍ദ്ധിക്കുകയും പമ്പിംഗ് കൂടുകയും അത് ഓക്സിജെന്റെ ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യുന്നു..ഒക്സിജെന്‍ കിട്ടേണ്ട ഹ്രദയത്തിന് വിഷവായുവായ കാര്‍ബണ്‍ മോണോക്സൈട് ലഭിക്കുമ്പോള്‍ അത് ഹ്ര്ദയാഘതത്തിനു കാരണമാവുന്നു .ദാഹിച്ചവന്‍ വെള്ളം ചോദിച്ചപ്പോള്‍ വിഷം കൊടുത്താലെങ്ങിനെയുണ്ടാവും . പുകവലി രക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുന്നു . പുകവലിക്കാര്‍ക്ക് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് 10 മടങ്ങ്‌ ചാന്സ് കൂടുതലാണ് പുകവലിക്കാത്തവരേക്കള്‍ . പാസീവ് സ്മോകിംഗ് . അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന സിഗരറ്റ് പുകകളും റിസ്ക്‌ ആണെന്നതിനാല്‍ പുകവലിച്ചവര്‍ കടന്നുപോയയിടങ്ങളില്‍നിന്നും മാറിനില്‍ക്കുക ..കുട്ടികളെ ഉമ്മവെക്കാനും മറ്റും അനുവതിക്കാതിരിക്കുക .


പുകവലി ഹ്ര്ദ്രോഗങ്ങള്‍ക്ക് മുഖ്യകാരണം published in chandrika daily

ഹ്ര്ദ്രോഗങ്ങള്‍ക്ക് കാരണമായ അവസ്ഥകളില്‍ ഏറ്റവും പ്രധാനി ഏത് ? ഉത്തരം പുകവലി.
ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒന്നുമുതല്‍ പത്തുവരെ സ്ഥാനങ്ങള്‍ പുകവലിക്കുതന്നെയാണ് .നാം ഈ അടുത്തകാലത്ത്‌ കണ്ട എന്‍ഡോസള്‍ഫാന്‍ പോലോത്ത പെസ്റ്റിസൈടുകള്‍  വെറും പതിനൊന്നാം സ്ഥാനത്ത് മാത്രമാണുള്ളത് .എന്ടോസള്ഫനും മറ്റും എതിരെ ശബ്ധിക്കുന്നവര്‍ പോലും ആദ്യ പത്തുസ്താനങ്ങളും വഹിക്കുന്ന പുകവലിക്കെതിരെ ശബ്ദിക്കാന്‍ മടിക്കുന്നു .
        പുകവലി എങ്ങിനെയാണ് ഹ്ര്ധ്രോഗങ്ങള്‍ക്ക് കാരണമാവുന്നതെന്ന് നോക്കാം .രക്തത്തില്‍ ഒക്സിജെന്‍ എന്ന ശുദ്ധവായുവിനെ വഹിച്ചുകൊണ്ടുപോവുന്ന വാഹനമാണ് ഹീമോഗ്ലോബിന്‍ .പുകവലിയിലൂടെ ശ്വസിക്കുന്ന കാര്‍ബണ്‍ മോണോക്സൈട് എന്ന വിഷവായു ഹീമോഗ്ലോബിനുമായി അതിവേഗത്തില്‍ കൂടികലരുന്നതിനാല്‍ ഒക്സിജെന്‍ വഹിച്ചുകൊണ്ടുപോവാനുള്ള ഹീമോഗ്ലോബിന്‍റെ കപ്പാസിറ്റി കുറച്ചു കളയുന്നു .ഹ്ര്ധയത്തിനു ഒക്സിജെന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹ്രദയസ്തംബനമുണ്ടാവുന്നത് ..
  പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തക്കുഴലിനെ ചുരുക്കുന്നു .ചുരുങ്ങിയ രക്തക്കുഴലിലൂടെ രക്തപ്രവാഹം കുറയുകയു അത് ഒക്സിജെന്‍ ലഭ്യത കുറക്കുകയും ചെയ്യുന്നു .അത് ഹ്ര്ദയാഘധതിനു കാരണമാവുന്നു .
          പുകവലിക്കുമ്പോള്‍ ഹ്രദയമിടിപ്പ് വര്‍ദ്ധിക്കുകയും പമ്പിംഗ് കൂടുകയും അത് ഓക്സിജെന്റെ ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യുന്നു..ഒക്സിജെന്‍ കിട്ടേണ്ട ഹ്രദയത്തിന് വിഷവായുവായ കാര്‍ബണ്‍ മോണോക്സൈട് ലഭിക്കുമ്പോള്‍ അത് ഹ്ര്ദയാഘതത്തിനു കാരണമാവുന്നു .ദാഹിച്ചവന്‍ വെള്ളം ചോദിച്ചപ്പോള്‍ വിഷം കൊടുത്താലെങ്ങിനെയുണ്ടാവും .
           പുകവലി രക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുന്നു .
           പുകവലിക്കാര്‍ക്ക് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് 10 മടങ്ങ്‌ ചാന്സ് കൂടുതലാണ് പുകവലിക്കാത്തവരേക്കള്‍ .
           പാസീവ് സ്മോകിംഗ് .
          അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന സിഗരറ്റ് പുകകളും റിസ്ക്‌ ആണെന്നതിനാല്‍ പുകവലിച്ചവര്‍ കടന്നുപോയയിടങ്ങളില്‍നിന്നും മാറിനില്‍ക്കുക ..കുട്ടികളെ ഉമ്മവെക്കാനും മറ്റും അനുവതിക്കാതിരിക്കുക .

Monday, September 16, 2013

വസന്തകാലം khaleelshamras

ജീവിതത്തിലേക്ക് കടന്നുവരുന്ന
ഒരു വസന്തകാലത്തിനായിയുള്ള കാത്തിരിപ്പിലാണ് നീ .
അതും ഈ ഭൂമിയിലെ ഏറ്റവും പുതുപുത്തൻ
വസന്തകാലത്തിൽ നിന്നുകൊണ്ട്തന്നെ .
നീ കാത്തിരുന്ന അതേ നിമിഷത്തിലാണ്
നീ ഇപ്പോൾ ശ്വൊസിക്കുന്നത് .
നീ ഒരു നാൾ കടന്നുവരുമെന്നു
കാത്തിരിക്കുന്നതും
ഇപ്പോൾ നിൻറെ മുമ്പിലുള്ള
ഇതേ നിമിഷത്തിനു വേണ്ടി തന്നെ.
കാത്തിരിപ്പും സ്വൊപ്നങ്ങളും വെടിഞ്ഞ്
ഈ വസന്തകാലത്തിൽ ജീവിക്കുക .
അതി മനോഹരവും
അറിവിനാലും നന്മയാലും കോർത്തിയിണക്കിയതുമായ
ഒരു ജീവിതം ഈ നിമിഷത്തിൽ തീർത്ത്
നിൻറെ ദൌത്യം നിറവേറ്റുക .

Wednesday, September 11, 2013

ചിന്തിക്കേണ്ട വിഷയങ്ങൾ khaleelshamras.

ജീവിതത്തിൻ വഴിയോരത്ത്
അവളിലേക്കുള്ള ഒരൊറ്റ നോട്ടം .
അത് അവളെ അവൻറെ മനസ്സിലെ
സ്ഥിരപ്രതിഷ്ടയാക്കി .
അവനെല്ലാമറിഞ്ഞു ,
പക്ഷെ അവളൊന്നുമറിഞ്ഞില്ല .
ഇന്ന് അവന്റെ സ്വോപ്നങ്ങളിലെക്ക്
വരാമെന്ന് അവൾ വാക്കുകൊടുത്തതായി
അവൻ കേട്ടു .
പക്ഷെ അവളുടെ ആത്മാവ് ഒന്നും മന്ത്രിച്ചിരുന്നില്ല .
എങ്കിലും ആ ഒരുനോട്ടം
അവനിലുണ്ടാക്കിയ പ്രണയതരങ്കം ആ വാക്കുകൾ പിടിച്ചെടുത്തു .
ആ രാത്രി അവൻ കണ്ട സ്വൊപ്നങ്ങളെല്ലാം അവൾക്കായിയായിരുന്നു .
അവൻറെ ചിന്തകളിൽ അവൾ മാത്രം നിറഞ്ഞുനിന്നു .
അവൻറെ മൌനം അവൾക്കായി പാടി .
അവന്റെ കാഴ്ച്ചകൾക്ക് മുമ്പിൽ
അവൾ മാത്രമായി .
മന്ദമാരുതൻ പൂക്കളെ സ്പർശിച്ചു കൊണ്ടുവന്ന
സുഗന്തവും അവളുടേതായിരുന്നു .
അങ്ങിനെ അവൾ അവൻറെ എല്ലാമായി .
പിറ്റേ സുപ്രഭാതത്തിൽ അവൾ
വീണ്ടും അവനുമുമ്പിൽ പ്രത്യക്ഷപെട്ടു .
അവൻ അവളെ വിളിച്ചു
എൻറെ സ്വൊപ്നങ്ങളിലെ രാജകുമാരീ .....
പക്ഷെ അവൾ പുറംതിരിഞ്ഞോടി .
കാരണം അവളുടെ സ്വോപ്നങ്ങൾ
മറ്റേതോ ഒരാൾക്കായി സമർപ്പിക്കപെട്ടിരുന്നു .
അവളുടെ ചിന്തകളിൽ
അവൾക്കിനിയും ലഭിക്കാത്ത മറ്റൊരാളാൽ
നിറഞൊഴുകയായിരുന്നു .
അതറിഞ്ഞിട്ടും
ഇരുവരുടേയും ചിന്തകൾ വഴിമാറിയില്ല .
മറ്റൊന്നിനും അവിടെ ഇടം ലഭിച്ചില്ല .
അവസാനം ജീവിതം അവരെ പരാചയത്തിന്റെ
പടുകുഴിയിലേക്ക് തള്ളിയിട്ടപ്പോൾ
മാത്രം അവരറിഞ്ഞു
എനിക്ക് ചിന്തിക്കേണ്ട വിഷയങ്ങൾ
മറ്റെന്തൊക്കെയോ ആയിരുന്നുവെന്ന് .


Tuesday, September 10, 2013

നേതാവ് . khaleelshamras.

എൻറെ പുഞ്ചിരിച്ച മുഖംനോക്കി
നീയെന്നെ നിഷ്കളങ്കനെന്നു വിളിച്ചു .
അപ്പോഴും എന്റെ മനസ്സ്
നിന്നെനോക്കി പരിഹസിക്കുകയായിരുന്നു .
നീ വിജയിച്ചപ്പോൾ ഞാൻ കയ്യടിച്ചു
നിന്റെ വിജയത്തിൽ അഭിമാനിക്കുന്ന
ഒരു സുഹ്രത്തിനെ നീയെന്നിൽ കണ്ടു .
പക്ഷെ എന്റെ മനസ്സ് അപ്പോഴും
നിന്നിൽ അസൂയപ്പെടുകയായിരുന്നു .
നീയെന്നെ നല്ല ഭാരണാതികാരിയെന്നു വിളിച്ചു
പക്ഷെ അപ്പോഴും ഞാൻ
നിൻറെ സമ്പത്ത് അന്യായമായി തിന്നുകയായിരുന്നു .
നിനക്ക് ഞാൻ വിദ്യ പകർന്നു തന്നു
നീയെന്നെ ഗുരുവെന്നു വിളിച്ചു .
ഒരു സർവേശ്വരിനിലേക്കുള്ള വഴികാട്ടിയായി
നീയെന്നെ മുദ്രവെച്ചു .
പക്ഷെ എന്നിലെ സ്വാർത്ഥതാൽപര്യങ്ങളെ
സാമ്പത്തികമോഹങ്ങളെ നീ കണ്ടില്ല .
ഉള്ളിലെ നരകാഗ്നിയെ സ്വൊർഗതിന്റെ വസ്ത്രമനിയിച്ചു
മൂടിവെച്ചവൻ ഞാൻ .
ഉള്ളിലെ തിന്മകൾ മറച്ചുവെച്ച്
നന്മയുടെ മുഖം മൂടിവെച്ചു ഞാൻ നടക്കുന്നു .
നിന്റെ നേതാവാണ്‌ ഞാൻ
നിന്നെ പറ്റിക്കുന്ന നിന്റെ നേതാവ് .

ചിന്ത khaleelshamras diary. 11.09.13

നീയെന്നെ അറിയുന്നില്ല
കാരണം ഞാനെന്തു ചിന്തിക്കുന്നു എന്ന് നിനക്കറിയില്ല .
എൻറെ ഏകാന്തതയിൽ ഞാൻ കണ്ട സ്വൊപ്നങ്ങളെ
നീ കണ്ടില്ല .
എൻറെ ചിന്തകളാണ് ശരിക്കുള്ള ഞാൻ എന്നതിനാലും
മറ്റൊരാൾക്കും അത് അറിയാൻ കഴിയില്ല എന്നതിനാലും
എൻറെ ചിന്തകൾക്ക് എൻറെ നിയന്ത്രണം ഉണ്ടാവണം .
അതിനെ ചീത്തയിലേക്ക് പോവാതെ
അതിന്റെ സ്വോസ്തത നഷ്ടപെടാതെ
പിടിച്ചു നിർത്തൽ എന്റെ ഭാദ്യതയാണ് .


Saturday, September 7, 2013

ചൂഷണത്തിന്റെ കാലം . MY DIARY KHALEELSHAMRAS .09-09-13

ഇത് ചൂഷണത്തിന്റെ കാലം .
നമ്മുടെ സമ്പത്ത് സൂക്ഷിപ്പുകാർ
ആ സമ്പത്ത് കൊള്ളയടിക്കുന്നു .
ഇന്നിട്ട്‌ നമ്മുടെ പ്രിയ നേതാക്കളായി വാഴുന്നു .
നമുക്ക് നല്ലത് ഉപദേശിക്കേണ്ടവർ
ആ ഒരു പതവി ഉപയോഗിച്ച് തന്നെ
നമ്മുടെ അവരിലുള്ള
വിശ്വാസത്തെ ചൂഷണം ചെയ്യുന്നു .
തെറ്റ് ചൂണ്ടി കാണിച്ചാൽ
കാണിച്ചവനെ പരിഹസിക്കുന്നു ,
നാം ഇഷ്ടപെട്ടവർക്കായി തുറന്നിട്ട നമ്മുടെ ഹ്ർദയത്തിലെ
ആ നിഷ്കളങ്ങ സ്നേഹത്തെയാണ് അവർ ലക്ഷ്യമാക്കുന്നത് .
അവർക്കറിയാം അവരെന്തു പറഞ്ഞാലും
നാം അനുസരിക്കുമെന്ന് .
പക്ഷെ നാം ഒന്നു മറക്കാതിരിക്കുക
നൈമിഷികമായ ഈ ഒരു ജീവിതത്തിൽ
നമുക്കൊരു ലക്ഷ്യമുണ്ട്
അനശ്വരമായ ഒരു സ്വൊർഗം .
ആ സ്വൊർഗം നേടുന്നതിൽനിന്നും
തടയാൻ എല്ലാ ശ്രമവും പിശാചിൽനിന്നും ഉണ്ടാവും .
എവിടെയൊക്കെ ആ പിശാച് കളിച്ചിരിക്കും .
ഒന്നിലും അന്തമായി വിശ്വസിക്കാതെ
നിഷ്കളങ്കമായി നിസ്പക്ഷമായി
വിലയിരുത്തുക .Thursday, September 5, 2013

samsung galaxy note 3

ദാ ........വന്നല്ലോ ഫോണുകളുടെ പുതിയ രാജാവ് 
അതും കയ്യിലോരടിപോളി വാച്ചുമായി .

  ഞാനുദ്ദേശിച്ചത് മറ്റൊന്നുമല്ല നിങ്ങളും ചിന്തിച്ച samsung galaxy note 3 തന്നെ .laptop നെ വെല്ലുന്ന 3 GB റാമും .ക്യാമറകളെ വെല്ലുന്ന 13 MP CAMERA.ഈ ഫോണിൻറെ ഭാകമായി ഉപയോഗിക്കാവുന്ന SASUNG GEAR എന്ന വാച്ചും .ഭാക്കി കാര്യങ്ങൾ പല WEBSITE ൽ നിന്നും കടമെടുത്ത് താഴെ ചേർക്കുന്നു .അനുസരണയുള്ള ഭക്തനാവുക .my diary 060913 khaleelshamras

പ്രപഞ്ചനാഥൻ സൃഷ്ട്ടികൾക്കായി ഒരുക്കിയ ഒരു നിയമസംഹിത .
സൂര്യനും ചന്ദ്രനും പ്രപഞ്ചതിലുള്ളതെല്ലാതും
ആ പ്രപഞ്ചനാഥന്റെ നിയമത്തിൽ ജീവിക്കുന്നു .
ആതി മനുഷ്യൻ മുതൽ അന്ത്യ പ്രവാചകൻ വരെ
എല്ലാ ഗുരുക്കന്മാരും പ്രബോധനം ചെയ്ത ഏക മതം .
തിരുത്തപെടാത്ത വേദഗ്രന്ഥങ്ങളുടെ ആകെ തുക .
ആ ഒരു മതത്തിനു വേണ്ടി തന്നെയാണോ
സൃഷ്ടാവിന്റെ അടിമകൾ
അതിലെ ചില അടിമകളുടെ പേരിൽ
വ്യത്യസ്ഥ സംഘങ്ങളായി ചിന്നഭിന്നമാവുന്നത് .
ഒരു വശത് വാനോളം ഉയർന്നു നിൽക്കുന്ന
ഏകദൈവാരാധനയുടെ മതം .
മറുവശത്ത് കിണറ്റിലെ തവളകളെ പോലെ
സംഘടനകൾ .
സൂര്യന്റെ പ്രാർത്ഥന ഏകദൈവത്തിലേക്ക് ഉയരുന്നു
ഏറ്റവും ചെറിയ സൂഷ്മ ജീവിയും അവനെ ആരാധിക്കുന്നു .
അവക്കൊക്കെ ഒരൊറ്റ ആദർശമേയുള്ളൂ .
എന്തിനു മനുഷ്യൻ മാത്രം ഇങ്ങിനെ .
മതം ഹ്രദയവും ദൈവവും തമില്ലുള്ള ബന്തമാവുമ്പോൾ
സംഘടനകൾ ആ ബന്തം നാവും സ്വാർത്ഥതാല്പര്യങ്ങളും തമ്മിലുളളതാക്കുന്നു .
പ്രപഞ്ച സൃഷ്ടാവിനെ ആരാധിക്കുക .
ഭാഹ്യ കാട്ടികൂട്ടലുകളില്ലാതെ
പ്രപാചകൻ കാണിച്ച മാത്ര്കയിൽനിന്നും
കുറക്കാതെയും കൂട്ടാതെയും
സൂര്യനെ പോലെ ചന്ദ്രനെ പോലെ
സമുദ്രത്തെ പോലെ പൂക്കളെ പോലെ
അനുസരണയുള്ള ഭക്തനാവുക .


Monday, September 2, 2013

രാഷ്ട്രീയക്കാരന്റെ രാക്ഷസമുഖം khaleelshamras

ഇന്നെനിക്ക് അടിയന്തിരമായി
രോഗികളെ സുശ്രൂശിക്കാൻ
ആശുപത്രിയിലെത്തേണ്ടതുണ്ട് .
പക്ഷെ പുറത്തിറങ്ങാൻ ഞാൻ ഭയപെടുന്നു .
കാരണം പുറത്തേക്ക് വരുന്ന
ഓരോ മനുഷ്യന്റേയും ജീവിതം
സ്തംഭിപ്പിക്കാൻ
മനുഷ്യരൂപത്തിൽ
മനുഷ്യരുടെ അവകാശികൾ എന്നുംപറഞ്ഞു
രാക്ഷസർ കാത്തിരിക്കുന്നു .
ഇന്ന് വിദ്യയുടെ സാഗരം
ഒരുപാട് വിദ്യാർത്തികളെ കാത്തിരിക്കുന്നുണ്ടായിരുന്നു .
പക്ഷെ അവരെയൊക്കെ അവർ തടഞ്ഞു വെച്ചു
കലാലയങ്ങൾ അടച്ചിട്ടു .
ഒരു നേരത്തെ ഭക്ഷണത്തിന്
ജോലിക്കുപോവേണ്ടവരെ
അവർ പട്ടിണിക്കിട്ടു .
സാമ്പത്തിക മാന്ദ്യത്തിൽ
ഉലയുന്ന നാടിനെ
അവർ വീണ്ടും നഷ്ടത്തിലേക്ക്‌ നയിച്ചു .
ജനം ഒന്നടക്കം ചോദിച്ചു .
എന്തിനീ ഹർത്താലുകൾ .
നിർഭയത്തത്തോടെ നടന്ന
നമ്മുടെ വഴികളിൽ
നമുക്കുവേണ്ടി എന്നും പറഞ്ഞു
അവർ എന്തിനീ ഭീതിനിറഞ്ഞ
അന്തരീക്ഷം സൃഷ്ട്ടിക്കുന്നു .
ഒരു നാൾ
ഇന്ന് ഭയപ്പെടുത്തുന്ന മുഘവുമായി വരുന്ന
ഇതേ രാഷ്ട്രീയ രാക്ഷസർ വരും .
ഉള്ളിൽ ഹർത്താലെന്ന രാക്ഷസന്റെ മനസ്സും
പുറമെ മാലാഘയുടെ മുഖംമൂടിയും വെച്ച്
നമ്മുടെ വോട്ടുകൾക്കായി .
മരണം വരെയുള്ള
ഞങ്ങളുടെ ജീവിതത്തിലെ
ഓരോ നിമിഷവും വിലപെട്ടതാണ് .
ഒരു രാക്ഷസനും തിന്നുതീര്ക്കാനുല്ലതല്ല .
ഞങ്ങൾക്കുവേണ്ട ഈ ഹർത്താലെന്ന
ഈ സമരമുറ .

Sunday, September 1, 2013

മരണം തന്ന അവസരം khaleelshamras

ഈ കഴിഞ്ഞൊരു രാത്രിയിലും
ഈ ഭൂമിയിൽ
എന്തൊക്കെയോ സംഭവിച്ചിരുന്നു .
പക്ഷെ ഞാനൊന്നും അറിഞ്ഞില്ല .
കാരണം
ആ രാത്രി
ഞാൻ മരിച്ചുകിടക്കുകയായിരുന്നു .
ലോകം എളിമയോടെ നിദ്രയെന്നു
വിളിച്ച അതേ മരണത്തിലായിരുന്നു ഞാൻ .
സ്വൊപ്നങ്ങൽ നക്ഷത്രങ്ങളെ പോലെ
ഇടക്കിടെ ജ്വോലിച്ചുനിന്നിരുന്നു .
ചിലപ്പോൾ അതേ സ്വോപ്നങ്ങൾ
ഭൂഘമ്പങ്ങളായി .
ഇപ്പോൾ ഇതാ
ഈ പ്രഭാതത്തിൽ
ഞാൻ വീണ്ടും ജനിച്ചിരിക്കുന്നു .
ഉറക്കമാവുന്ന ഘർഭപാത്രത്തിൽനിന്നും
വീണ്ടും മരണമെന്നെ
ജീവിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു .
ഇന്നലകളിലെ ധുക്കങ്ങൾ എന്നെ ഇനി അലട്ടേണ്ടതില്ല .
ഇന്നലകളിലെ അലസത ഇനി എനിക്കില്ല .
കാരണം
ഒരിക്കൽ പൂർണമായും എന്നെ മരണം പിടികൂടുന്നതിനുമുമ്പേ
എനിക്കെൻറെ മരണം
ജീവിക്കാൻ അവസരം തന്നിരിക്കയാണ് .
ഞാനതനുസരിച്ചേ പറ്റൂ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...