അറിവ് my diary khaleelshamras

സമയമാവുന്ന അരുവിയിലൂടെ
അറിവിന്റെ ജലധാര ഒഴുകികൊകൊണ്ടിരിക്കുന്നു .
പഠനമാവുന്ന കയ്കൾകൊണ്ട്‌ അവയിൽനിന്നും
കോരിയെടുക്കുക .
ജീവിതത്തിന്റെ ഓരോ നിമിഷത്തേയും
ഉള്ള അറിവ് പുതുക്കാനും
പുതിയ അറിവ് നേടിയെടുക്കാനുമുള്ള
അവസരങ്ങളാക്കുക .
മറന്നു പോയ അറിവുകളെ
തലച്ചോറിൽ പുനപ്രതിഷ്ട്ടിക്കുക .
നിൻറെ അറിവില്ലായ്മകൊണ്ട് വന്ന
പിഴവുകൾ ആവർത്തിക്കപെടാതിരിക്കാൻ
ശ്രദ്ധിക്കുക .
ജനനം നിന്നെ ജീവിതമാവുന്ന കലാലയത്തിൽ ചേർത്തി
അനുസരണയുള്ള പഠിതാവായി ആ
കലാലയദിനങ്ങളെ ധന്യമാക്കുക .
മരണം അതിന് ഏറ്റവും ഉത്തമമായ
പതവിനൽകുന്നതിന് മുമ്പേ .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്