റമദാൻ കഴിഞ്ഞിട്ട് my diary 06.08.13

ഒരുപാട് തിന്മകളിലേക്ക് ചാഞ്ചാടിയ മനസ്സിനേയും ശരീരത്തേയും
അരുതേ എന്നു പറഞ്ഞു പിടിച്ചു നിർത്തിയ ഒരു മാസം .
ഒരു ഈശ്വരനു മുൻപിൽ എല്ലാം ഒരുനാൾ
ബോദ്യപെടുത്തേണ്ടി വരുമെന്ന് നീ തിരിച്ചറിഞ്ഞ നാളുകൾ .
ഭക്ഷണതളികളിൽ നിന്നും വേവുന്ന വിഭവങ്ങളുടെ
മണം വിശന്നിരിക്കുന്ന നിൻറെ മൂക്കത്തെത്തിയിട്ടും
അതില്നിന്നോന്നും കഴിക്കാതെ
വിശപ്പിനെ പിടിച്ചു നിർത്തിയ നിൻറെ ക്ഷമ .
ഏകനായ ഒരു ദൈവത്തിന്റെ സാനിദ്യം
നീ തിരച്ചറിഞ്ഞ നാളുകൾ .
അവനിലേക്ക്‌ നിൻറെ പ്രാർത്ഥനകൾ
നീണ്ട ദിനരാത്രങ്ങൾ .
ഈ ഒരു മാസം
വിടപറയുകയാണ്
നിന്നെ നിന്റെ ജീവിതത്തിനു മുൻപിൽ ഭാക്കിവെച്ച് .
റമദാൻ നിനക്ക് നൽകിയ അറിവുകൾ
മുറുകെ പിടിക്കുക .
ആരാധനയും പ്രാർത്ഥനയും
ഏകനായ ഒരു ദൈവത്തിനു മാത്രം അർപ്പിക്കുക എന്നതായിരിക്കണം
നിന്നിൽ ഭാക്കിയാവേണ്ട ഏറ്റവും വലിയ അറിവ് .
ഭൂമിയിൽ കടന്നുപോയ ഓരോ വേദഗ്രന്ഥവും
അവസാന വേദവും മനുഷ്യനു മുമ്പിൽ വെച്ച ഏറ്റവും വലിയ അറിവും
ഏകദൈവ വിശ്വാസമായിരുന്നു .
ആദി മനുഷ്യൻ ആദമിനെ സ്വോർഗതിൽനിന്നും പുറത്താക്കി
ഭൂമിയെന്ന പരീക്ഷാ കേന്ദ്രതിലെക്കയച്ചപ്പോൾ
പിശാച് മനുഷ്യനെ വഴിത്തെറ്റിക്കുമെന്നു പ്രതിക്ഞയെടുത്തിരുന്നു .
അതുകൊണ്ട് തന്നെ ഏകദൈവ വിശ്വസത്തിൽനിന്നും അർപ്പണത്തിൽനിന്നുമുള്ള
വ്യതിയാനം നല്ലൊരു ശതമാനം മനുഷ്യരിലും കാണാം .
എല്ലാ വേദങ്ങളും എല്ലാ പ്രവാചകന്മാരും
പഠിപ്പിച്ചിട്ടും .
മനുഷ്യരാശി മുഴുക്കെ
ഒരേ പിതാവിന്റെയും അമ്മയുടേയും മക്കളാണ് .
ആദി പ്രവാചകനും മനുഷ്യനുമായ
ആദമിന്റെയും
അമ്മ ഹവ്വായുടേയും മക്കൾ .
ഈ ഒരു അത്മബന്തം മറക്കാതിരിക്കുക .
നന്മക്കും സമാധാനത്തിനും
നിലകൊള്ളുക .
വിശ്വാസത്തിൽ പിശാചിന്റെ
ഇടപെടലുകൾ ഉണ്ടാവും .
ആ ഇടപെടലുകളാണ്
ഒരൊറ്റ കുടുംഭത്തിൽനിന്നും മനുഷ്യരെ അകറ്റിയത് .
ഏകദൈവാരാധന യിൽനിന്നും പങ്കാളിത ആരാധനയിലേക്ക്
മനുഷ്യരെ വഴിതെറ്റിച്ചതും
ഒരൊറ്റ ഈശ്വരസമർപ്പണത്തിന്റെ  ധർമത്തെ
വ്യത്യസ്ഥ ധർമങ്ങളാക്കിയതും .
ഒരേ ധർമത്തെ വ്യത്യസ്ഥ
ഉപവിഭാഗങ്ങളാക്കിയതും .
ആരാധനയിലോ പ്രാർത്ഥനയിലോ
ദൈവേതര ശക്തികളെ പങ്കാളികളാക്കാതിരിക്കുക .
അന്ത്യ പ്രവാചകനിലൂടെ പൂർത്തീകരിക്കപെട്ട
ഒരു മതത്തിൽ
ഇനി പുതുതായി ഒന്നും ചേർക്കേണ്ടതില്ല
അതുകൊണ്ട് തന്നെ
ഒരു പുതുപുത്തൻ ആചാരവും കർമവും
ദൈവത്തിലേക്കുള്ള വഴിയായി
ആചരിക്കാതിരിക്കുക.
മത സംഘടനകൾ അന്തിമ കേന്ദ്രമല്ല .
അവരിലൂടെ മതത്തെ അറിയുക .
അന്തിമ വേതത്തിലെക്കും പ്രവാചക ചര്യയിലേക്കും
എത്തിപെടുക .
റമദാൻ നൽകിയ പാഠങ്ങൾ
ഉൾക്കൊണ്ട്‌ മരണം വരെയുള്ള
ജീവിതവും അതിനപ്പുറവും
ധന്യമാവാൻ
ഏകനായ പടച്ചവനോട് പ്രാർത്ഥിക്കുന്നു .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്