പെരുന്നാൾ ഓർമ്മകൾ khaleelshamras

പെരുന്നാളിന്റെ പ്രഭാതഭക്ഷണത്തിന്റെ രുചി ഒന്ന് വേറെതന്നെയാണ്‌ .
ഒരു മാസത്തെ ശീലങ്ങളിൽനിന്നുമുള്ള പെട്ടെന്നൊരു മാറ്റം .
ദിവസങ്ങളോളം പട്ടിണികിടന്നവനു
ഇത്തിരി ഭക്ഷണം കിട്ടുമ്പോൾ
അനുഭവിക്കുന്ന ആ രുചിതന്നെ .
ശരീരത്തിൽ പുതു വസ്ത്രങ്ങളും ധരിച്ച്
സുഗന്തവും പൂശി .
മനസ്സിൽ ദൈവമാണ് വലിയവൻ എന്ന മന്ദ്രവുംചൊല്ലി
നമസ്കാരത്തിനു വേണ്ടിയുള്ള യാത്രയിൽ
തുടങ്ങും പെരുന്നാളിന്റെ സൌന്ദര്യം .
പെരുന്നാളിന് കൂടി നിൽക്കുന്നവരുടെയൊക്കെ
ഹ്രദയത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ
ഒരു കുട്ടിയുടെ നിഷ്കളങ്ക മനസ്സുകാണാം .
ഒരു പുണ്യമാസം അവർക്കൊക്കെ
ഒരു പുതിയ പിറവി സമ്മാനിച്ചപോലെ .
ഓരോ പെരുന്നാളും
ജീവിതത്തിന്‌ ഓരോ നല്ല ഓർമ സമ്മാനിക്കാറുണ്ട് .
ധ്ര്ടമാക്കപെട്ട കുടുംബ സൌഹ്ര്ത ബന്തങ്ങളുടെ
മധുര ഓർമകൾ .
മനുഷ്യരൊക്കെ ഒന്നാണെന്ന തിരിച്ചറിവുണ്ടാവുന്ന
അപൂർവ്വമൂഹൂർത്തമാണ് പെരുന്നാൾ .
ആലിങ്കനങ്ങളിലൂടെ ശരിക്കും
കയ്മാറപെടുന്നത് ഇരുമനസ്സുകൾ തന്നെയാണ് .
ഞാനൊറ്റക്കല്ല എന്ന ഒരു സുരക്ഷിദതത്വം
പെരുന്നാളിന്റെ സമ്മാനമാണ് .
ഇതാ
നിനക്കുമുമ്പിൽ മറ്റൊരു പെരുന്നാൾ
എല്ലാവർക്കും സ്നേഹം മാത്രം സമ്മാനിച്ച്
സമാധാന സന്തേശങ്ങൾ കയ്മാറി
വ്യക്തി ബന്തങ്ങളെ ദ്ര്ടമാക്കി
ഈ പെരുന്നാൾ ഒരു നല്ല ഒർമയാവട്ടെ .
പെരുന്നാൾ നിന്നിൽ സൃഷ്ടിക്കുന്ന
ആ കളങ്കമില്ലാത്ത മനസ്സ്
മരണംവരെ  നിലനിർത്തി
പെരുന്നാളിനോടുള്ള നിന്റെ കൂറ് എന്നും നിലനിർത്തുക .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്