ജീവിതമെന്ന പുസ്തകം khaleelshamras

നിൻറെ ജന്മം ഒരു പുസ്തകമാണ്
പിറവി അതിൻറെ ആമുഖമെഴുതി .
പിന്നെ സമയമാവുന്ന പേനകൊണ്ട്
കർമങ്ങളാവുന്ന മഷിയാൽ
ആ താളുകളിൽ
എന്തൊക്കെയോ കുറിച്ചിട്ടു .
അതിൽ ഒരുപാട് താളുകൾ
ഒന്നും എഴുതപെടാതെ
ശൂന്യമായി കിടന്നു .
ചില താളുകൾ
നീ അലസതയുടെ കയ്കൾകൊണ്ട് പിച്ചിചീന്തി .
ചില താളുകളെ
കൊപതിന്റെയും അസൂയയുടെയും
അഗ്നിയിൽ എരിയിച്ചു കളഞ്ഞു .
അപൂർവ്വം ചില താളുകളിൽ
സ്നേഹത്തിന്റെ മഴവിൽ വർണങ്ങളിൽ
മനോഹരങ്ങളായ കവിതകളും
ചിത്രങ്ങളും തീർത്തു .
നിനക്ക് മുൻപിൽ
മനോഹരങ്ങലായെതെന്തൊക്കെയൊ
കുറിക്കപെടാൻ
ആ പുസ്തകതാളുകൾ
ഇന്നും വിടർന്നു നിൽക്കുന്നു .
ഇനിയുള്ള താളുകൾ
ശൂന്യമാവാതെ നോക്കുക .
തിന്മയുടെ അഗ്നിയിൽ
കത്തിയെരിയപെടാതെയും നോക്കുക .
മരണം വന്നു അന്ത്യകുറിപ്പെഴുതുന്നതിനു മുൻപേ
അവയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും
സേവനത്തിന്റെയും അറിവിൻറെയും
ജീവിത നിമിഷങ്ങൾ തീർത്തു
ആ ജീവിത പുസ്തകത്തിലെ
ഓരോ രചനയും
മനോഹരമാക്കുക .
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്