മരണമെന്ന വാതിൽ khaleelshamras

ഈ മണ്ണിൻറെ ഭാഗമായ
പ്രിയപെട്ടവർക്കായി പ്രപന്ജനാഥനോട്‌ പ്രാർത്ഥിച്ചു .
ഒരുനാൾ ഈ പരീക്ഷാ കേന്ദ്രമായ
ഭൂമിയിൽ എന്നെ വെച്ചും
അവർക്കായി ചോദ്യങ്ങൾ നൽകിയിരുന്നു .
എന്നെ സ്നേഹംകൊണ്ട് മൂടി
അവരതിനു ശരിയുത്തരവും നൽകി .
അതുകൊണ്ടാവാം
ജീവിതത്തിലെ ആ നല്ല നാളുകളുടെ
ഓർമകളിൽ അവരിന്നും മായാതെ നിൽക്കുന്നത് .
ഈ മണ്ണിൽ മണ്‍മറഞ്ഞു നൽക്കുന്ന
പ്രിയപെട്ടവരോടോത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്തു .
അതിനപ്പുറത്ത്
രണ്ടു മൂക്കിലും പഞ്ഞിവെച്ചു
വെള്ള വസ്ത്രത്തിൽ മൂടി ഇതേ മണ്ണിലേക്ക്
കൊണ്ടു വരുന്ന എന്റെ ശരീരത്തെകുറിച്ച്
ഓർത്തു .
ഏകനായ ഒരു സൃഷ്ടാവിനെ
ആരാധിക്കാൻ വേണ്ടിമാത്രം  നിയോഗിക്കപെട്ട
ഒരു ജന്മം .
കാരുണ്യവും ദയയും സേവനവും പ്രാർത്ഥനയും
ആ ആരാധനയിൽ പങ്കുകാരെ ചേർക്കാതിരിക്കലും
ഒക്കെ
ഈ ആരാധനയുടെ ഭാഗമാണ് താനും .
ആരോടും കൊപിക്കാതിരിക്കലും
അസൂയപെടാതിരിക്കലും
ഒക്കെ ഞാൻ ചെയ്തേ പറ്റൂ .
എന്നാലേ എൻറെ മരണം
സ്വോർഗത്തിലെക്കുള്ള കവാടമാവുള്ളു .
ഞാൻ അവരുടെ മരണവാതിൽ
സ്വർഗതിലേക്കുള്ള കവാടമാവട്ടെ എന്ന്
ഏക ദൈവത്തോട് പ്രാർത്ഥിച്ചു .
അതേ വാതിൽ എനിക്കും
കൂടെ ജീവിക്കുന്ന മനുഷ്യർക്കും
അനശ്വരമായ സ്വൊർഗത്തിലേക്കുള്ള
പിറവിക്കു സാക്ഷ്യം വഹിക്കട്ടേയെന്നും പ്രാർത്ഥിച്ചു .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras