ജീവിതമാവുന്ന യന്ത്രം khaleelshamras

യന്ത്രത്തിന് തകരാറ് വന്നാൽ
ഒരു മെക്കാനിക്കിനെ വിളിച്ചു നന്നാക്കിപിക്കണം .
അല്ലാതെ തകരാറായ യന്ത്രവുമായി
യാത്ര തുടരുകയല്ല വേണ്ടത് .
ഇവിടെ യന്ത്രം നിൻറെ ജീവിതവും
മെക്കാനിക്ക് നിന്റെ മനസ്സിന്റെ
ഉറച്ച തീരുമാനങ്ങളുമാണ് .
ജീവിതമാവുന്ന യന്ത്രത്തിന്
ഒരുപാട് കേടുപാടുകൾ സംഭവി ക്കാം .
ചിന്തകളിലും പ്രവർത്തിയിലുമൊക്കെ .
ചെയ്യുന്ന കാര്യം തെറ്റാണെന്ന് ബോദ്യമായാൽ
ജീവിതയാത്ര നേർവഴിയിലല്ലെന്ന് തിരിച്ചറിഞ്ഞാൽ
പിന്നെ നീട്ടിവെക്കരുത്‌ .
മനസ്സിൽ തെറ്റു തിരുത്താനും
ജീവിത വഴിയെ നേർവഴിയിലേക്കാക്കാനും
ഉറച്ച തീരുമാനമെടുക്കുക .
പിന്നെ അതിൽ ഉറച്ചുനിൽക്കുക .
നിന്റെ ജീവിതമാവുന്ന വാഹനത്തെ
സമയമാവുന്ന വീഥിയിലൂടെ
മരണമാവുന്ന അന്തിയിലേക്കും
അതിനപ്പുറത്തെ മനുഷ്യനക്ഞ്ഞാതമായ
ലോകത്തേക്കുമുള്ള യാത്ര സുഖമമാക്കാൻ
നിന്റെ ജീവിതമാവുന്ന യന്ത്രത്തെ
ഇപ്പോഴും കണ്ടീഷനായി സൂക്ഷിക്കുക .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്