സ്വാതന്ത്ര്യം Khaleel Shamras

ഇന്നു നീ സ്വതന്ത്രനാണ് .
മനുഷ്യർക്ക്‌ ദോഷകരമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല അത് .
ദോശകരമായത് ഒരാൾ ചെയ്താൽ അത് ചോദ്യം ചെയയാനുള്ള സ്വാതന്ത്ര്യമാണ് .
നിനക്ക് സ്വോതന്ത്ര്യം ലഭിക്കുന്നതിനു മുന്പ്
നിനക്കതിനവകാശമുണ്ടായിരുന്നില്ല .
ഇന്ന് നിനക്ക്
നിന്റെയും നിന്റെ നാടിന്റേയും ഭരണകർത്താവിനെ തിരഞ്ഞെടുക്കാം .
അത് നിന്റെ ആസ്തി കൊള്ളയടിക്കാൻ
ഭരണാതികാരിക്ക് നല്കുന്ന സ്വാതന്ത്ര്യമല്ല .
ഈ സ്വാതന്ത്ര്യം നിനക്ക് തന്നത്
നിന്റെ ഭരണാതികാരിയെ ചോദ്യം ചെയയാനുള്ള
അവകാശമാണ് .
ഇവിടെ നീയില്ലെങ്കിൽ ഭരണാതികാരിയില്ല
കാരണം നിൻറെ കാര്യങ്ങൾ നോക്കി നടത്താൻ
നീ തിരഞ്ഞെടുത്ത ആളാണ്
നിന്റെ ഭരണാതികാരി .
ശരിക്കും ഈ സ്വാതന്ത്ര്യം
നിന്നെ യജമാനനും നിന്റെ ഭരണാതികാരിയെ
നിന്റെ ദാസനുമാക്കിയിരിക്കുന്നു .
ഇന്ന് നീ സ്വതന്ത്രനാണ് .
ജാതിയുടേയും വർണത്തിന്റെയും
സമ്പത്തിന്റേയും അടിമത്തത്തിന്റെയും
വേലികെട്ടുകൾ
ഇന്ന് നിനക്കുമുമ്പിലില്ല .
അതൊക്കെ പൊളിച്ചുമാറ്റിയാണ്‌
നീ സ്വതന്ത്രനായത് .
അറിവ് നേടാനും അതിനനുസരിച്ച് ജീവിക്കാനുമുള്ള
സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
നിന്റെ ഈ സ്വാതന്ത്ര്യം ഉപയോഗപെടുത്തുക
നിന്റേയും മനുഷ്യകുലത്തിന്റേയും നന്മക്കായി
അനീതിക്കെതിരെ ശബ്ധിക്കാനായി .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്