സംഭാഷണം khaleelshamras

ശാന്തമായ മനസ്സും സ്നേഹം നിറഞ്ഞൊഴികിയ ഹ്ര്ദയവുമായി
അവരോടുള്ള നിൻറെ സംഭാഷണം തുടങ്ങി .
അത്പരസ്പര സൌഹാർദത്തിൽ തുടങ്ങി .                                                     പലപല വിഷയങ്ങളിലേക്കും
പരസ്പര കലഹത്തിലേക്കും
കുറ്റപ്പെടുത്തലിലേക്കും നീങ്ങി .
അവസാനം നീ നിൻറെ മനശാന്തിയെ
അവരിലേക്ക്‌ വലിച്ചെറിഞ്ഞു .
നിൻറെ ഹ്ർദയത്തിലെ സ്നേഹാരുവിയിൽ
പകയുടേയും അസൂയയുടെയും വെറുപ്പിന്റേയും  
മാലിന്യങ്ങൾ വന്നണിഞ്ഞു
അശുദ്ധമായി .
നിൻറെ മനശാന്തി ഇല്ലാതായപ്പോൾ
നീ കൂടെ സംഭാഷണത്തിലേര്പെട്ടവരെ
പഴിചാരി .
ഇല്ല,ഇവിടെ നീ സ്വൊയം നിൻറെ മനശാന്തിയെ കൊലചെയ്യുകയായിരുന്നു .
നിനക്ക് പലപ്പോഴും മൌനിയാവാമയിരുന്നു
പക്ഷെ അപ്പോൾ നീ കൂടുതൽ വാചാലനായി .
നിനക്കിഷ്ടമില്ലാത്തവയെ നിനക്കു തള്ളാമായിരുന്നു
നീ അതിനെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു .
നീ അവർക്ക് അറിവ് പകർന്നു കൊടുക്കകയേ വേണ്ടിയിരുന്നുള്ളൂ
അത് സ്വീഗരിപ്പിക്കപെടേണ്ടിയിരുന്നില്ല .
ഓരോ സംഭാഷണത്തിലും
മൌനം പാലിക്കെണ്ടയിടങ്ങളിൽ മൌനിയായി
നല്ല ശ്രോദ്ധാവായി,
കൊപിക്കാതെ ,അറിവ് പകർന്ന് ,അറിവിനെ അടിച്ചേൽപ്പിക്കാതെ
സംഭാഷണങ്ങൾ മനോഹരമാക്കുക .
കൂട്ടത്തിൽ നിൻറെ മനശാന്തി നഷ്ടപെടാതെയും നോക്കുക .
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്