Posts

Showing posts from August, 2013

സ്നേഹം പൂരിപ്പിക്കുക khaleelshamras

Image
എല്ലാവരും മരണത്തിലേക്കുള്ള യാത്രയിലാണ്
നീയും നിനക്ക് പെട്ടവരുമെല്ലാം .
മരണം നിങ്ങളോരോരുത്തരേയും
കീഴടക്കും വരെയുള്ള
സമയമേ നിങ്ങൾക്കുള്ളു .
അതിനിടയിൽ
സ്നേഹംകൊണ്ട്
നിങ്ങൾക്കിടയിലെ ബന്തങ്ങൾ
പൂരിക്കപെടേണ്ടിരിക്കുന്നു .
ഓരോ നിമിഷവും
കൊണ്ടു വരുന്ന അവസരങ്ങളെ നഷ്ടപെടുത്താതിരിക്കുക .
സ്നേഹം ആവുവോളം
നിന്റെ ആത്മാവിൽനിന്നും സമൂഹത്തിലേക്ക് വ്യാപിക്കട്ടെ .
മരണം നിന്നെ കീഴടക്കുമ്പോൾ
മതിയായാത്ര സ്നേഹം
നൽകാൻ കഴിഞ്ഞില്ല
എന്ന നഷ്ടഭോധം ഉണ്ടാവരുത് .

സ്വൊർഗീയ കാലാവസ്ഥ my diary khaleelshamras

Image
സ്വൊർഗത്തിലെ കാലാവസ്ഥ
മനസ്സിൽ സൃഷ്ട്ടിക്കുക .
എന്നും നില നിൽക്കുന്ന
ഒരു വസന്തകാലമായി
ആ കാലാവസ്ഥയിൽ
നിൻറെ ഓരോ ദിവസവും
മുന്നേറട്ടെ .
പുറത്ത് എന്ത് സംഭവിച്ചാലും
വിമർശനങ്ങളുടെ കൊടുങ്കാറ്റുണ്ടായാലും
അസൂയയുടെ ഭൂകമ്പമുണ്ടായാലും
അലസതയുടെ സുനാമിയുണ്ടായാലും
നീ നിന്നിൽ തീർത്ത
സ്വൊർഗീയ കാലാവസ്ഥ
ആടി ഉലയാതിരിക്കട്ടെ .
നീ മനസ്സിൽ തീർക്കുന്ന
ആ സ്വൊർഗീയ കാലാവസ്ഥയുടെ
ഭാഹ്യ പ്രതിഫലനമാവട്ടെ
നിൻറെ ജീവിതം .
പണം പാഴാക്കല്ലേ MY DIARY 22.08.13 KHALEELSHAMRAS

പണം ചിലവാക്കുന്നതിൽ
ഒരടുക്കും ചിട്ടയും വേണം .
പണം അനാവശ്യമായി ചിലവാക്കപെടുന്നുണ്ടോ
എന്ന്  ശ്രദ്ധിക്കുക .
ഓരോ വസ്തും വാങ്ങുമ്പോൾ
അത് നിനക്ക് ശരിക്കും
ആവശ്യമുള്ളതാണോ എന്ന് വിലയിരുത്തുക .
എടുത്തുചാടി വാങ്ങാതെ
വാങ്ങുന്നതിനുമുമ്പേ ചിന്തിക്കാൻ അവസരം നൽകുക .
വാങ്ങാനുള്ള ആഗ്രഹം മനസ്സിലുതിച്ചതിനും
വാങ്ങലിനുമിടയിൽ സമയ പരിതിവെക്കുക .
അത്യാവശ്യ കാര്യങ്ങൾ വാങ്ങുന്നതിൽ

പിശുക്ക് കാണിക്കാതിരിക്കുക .
പക്ഷെ ധൂർത്ത് ആവാനും പാടില്ല .
ഷോപ്പിങ്ങിനും മറ്റുമുള്ള യാത്ര
ബസിലോ കാൽനടയായോ ആക്കുക .
അവ എന്തും വാങ്ങികൂട്ടാനുള്ള
പ്രവണതക്ക് തടയിടുമെന്നു മാത്രമല്ല
നടക്കാനും പ്രകിർതി അസ്വത്തിക്കാനുമുള്ള
നല്ലോരവസരവുമാവും .

അറിവ് my diary khaleelshamras

Image
സമയമാവുന്ന അരുവിയിലൂടെ
അറിവിന്റെ ജലധാര ഒഴുകികൊകൊണ്ടിരിക്കുന്നു .
പഠനമാവുന്ന കയ്കൾകൊണ്ട്‌ അവയിൽനിന്നും
കോരിയെടുക്കുക .
ജീവിതത്തിന്റെ ഓരോ നിമിഷത്തേയും
ഉള്ള അറിവ് പുതുക്കാനും
പുതിയ അറിവ് നേടിയെടുക്കാനുമുള്ള
അവസരങ്ങളാക്കുക .
മറന്നു പോയ അറിവുകളെ
തലച്ചോറിൽ പുനപ്രതിഷ്ട്ടിക്കുക .
നിൻറെ അറിവില്ലായ്മകൊണ്ട് വന്ന
പിഴവുകൾ ആവർത്തിക്കപെടാതിരിക്കാൻ
ശ്രദ്ധിക്കുക .
ജനനം നിന്നെ ജീവിതമാവുന്ന കലാലയത്തിൽ ചേർത്തി
അനുസരണയുള്ള പഠിതാവായി ആ
കലാലയദിനങ്ങളെ ധന്യമാക്കുക .
മരണം അതിന് ഏറ്റവും ഉത്തമമായ
പതവിനൽകുന്നതിന് മുമ്പേ .


പുത്തൻ എഡിഷൻ സമയം khaleelshamras

ജീവിതം അലസതയുടെ ട്രാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുകയാണ് .
പുതുതായി എന്തുണ്ട് ഈ ഏറ്റവും പുതുപുത്തൻ നിമിഷങ്ങൾക്ക് നൽകാൻ .
പുതു പുത്തൻ എഡിഷനുകളുമായി ടെക്ക്നോളജി
എത്തിയപ്പോൾ
നീ അവ സ്വൊന്തമാക്കാൻ ആശിച്ചു
അവയെ കുറിച്ച് പഠിച്ചു .
പക്ഷെ ഏറ്റവും പുതിയ എഡിഷൻ ആയി
അതും കൂടുതൽ സുന്ദരവും കരുത്തുറ്റതുമായി
നിന്റെ സ്വൊന്തമായി നിൽക്കുന്ന ത്തിന്റെയും
ഈ നിമിഷത്തെ നീ അവഗണിച്ചു തള്ളുന്നു .
സ്വോയം കണ്ണടച്ചിരുട്ടാക്കുന്നു .
സമയത്തോട്‌ നീതികാട്ടുക .
ഏറ്റവും പ്രിയപെട്ടൊരു സമ്മാനം കിട്ടിയ സന്തോഷത്തോടെ
അവയെ ഉപയോഗപെടുത്തുക .
നന്മക്കായി പഠിക്കാനായി
കഴ്ച്ചകൾക്കായി
സ്നേഹിക്കാനായി ഒക്കെ
സമയത്തിൻറെ ഈ പുത്തൻ എഡിഷൻ ഉപയോഗപെടുത്തുക .

ഇന്ന് My diary khaleelshamras

ഒരാൾക്ക് കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കുക .
ഒരാൾ നിന്നിൽ പ്രതീക്ഷഅർപ്പിച്ചാൽ
അയാളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ
നീ ബാദ്യസ്ഥനാണ് .
നിന്നാൽ ആരും ദ്രോഹിക്കപെടരുത് .
മാനസ്സികമായും ശാരീരികമായും .
ഓരോ നിമിഷവും നിനക്ക് മുന്പിൽ
വെക്കുന്ന ദൌത്യങ്ങൾ
ഭംഗിയായി നിറവേറ്റുക . കൊഴിഞ്ഞുപോവുന്ന ഓരോ നിമിഷവും  വരാനിരിക്കുന്ന നിമിഷങ്ങൾക്ക്  നല്ല ഓർമകൾ സമ്മാനിക്കട്ടെ . അവ നാളെകളുടെ ഊര്ജമാവട്ടെ .

സ്വാതന്ത്ര്യം Khaleel Shamras

Image
ഇന്നു നീ സ്വതന്ത്രനാണ് .
മനുഷ്യർക്ക്‌ ദോഷകരമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല അത് .
ദോശകരമായത് ഒരാൾ ചെയ്താൽ അത് ചോദ്യം ചെയയാനുള്ള സ്വാതന്ത്ര്യമാണ് .
നിനക്ക് സ്വോതന്ത്ര്യം ലഭിക്കുന്നതിനു മുന്പ്
നിനക്കതിനവകാശമുണ്ടായിരുന്നില്ല .
ഇന്ന് നിനക്ക്
നിന്റെയും നിന്റെ നാടിന്റേയും ഭരണകർത്താവിനെ തിരഞ്ഞെടുക്കാം .
അത് നിന്റെ ആസ്തി കൊള്ളയടിക്കാൻ
ഭരണാതികാരിക്ക് നല്കുന്ന സ്വാതന്ത്ര്യമല്ല .
ഈ സ്വാതന്ത്ര്യം നിനക്ക് തന്നത്
നിന്റെ ഭരണാതികാരിയെ ചോദ്യം ചെയയാനുള്ള
അവകാശമാണ് .
ഇവിടെ നീയില്ലെങ്കിൽ ഭരണാതികാരിയില്ല
കാരണം നിൻറെ കാര്യങ്ങൾ നോക്കി നടത്താൻ
നീ തിരഞ്ഞെടുത്ത ആളാണ്
നിന്റെ ഭരണാതികാരി .
ശരിക്കും ഈ സ്വാതന്ത്ര്യം
നിന്നെ യജമാനനും നിന്റെ ഭരണാതികാരിയെ
നിന്റെ ദാസനുമാക്കിയിരിക്കുന്നു .
ഇന്ന് നീ സ്വതന്ത്രനാണ് .
ജാതിയുടേയും വർണത്തിന്റെയും
സമ്പത്തിന്റേയും അടിമത്തത്തിന്റെയും
വേലികെട്ടുകൾ
ഇന്ന് നിനക്കുമുമ്പിലില്ല .
അതൊക്കെ പൊളിച്ചുമാറ്റിയാണ്‌
നീ സ്വതന്ത്രനായത് .
അറിവ് നേടാനും അതിനനുസരിച്ച് ജീവിക്കാനുമുള്ള
സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
നിന്റെ ഈ സ്വാതന്ത്ര്യം ഉപയോഗപെടുത്തുക
നിന്റേയും മനുഷ്യകുലത്തിന്റേയും നന്മക്കായ…

ജീവിതമാവുന്ന യന്ത്രം khaleelshamras

Image
യന്ത്രത്തിന് തകരാറ് വന്നാൽ
ഒരു മെക്കാനിക്കിനെ വിളിച്ചു നന്നാക്കിപിക്കണം .
അല്ലാതെ തകരാറായ യന്ത്രവുമായി
യാത്ര തുടരുകയല്ല വേണ്ടത് .
ഇവിടെ യന്ത്രം നിൻറെ ജീവിതവും
മെക്കാനിക്ക് നിന്റെ മനസ്സിന്റെ
ഉറച്ച തീരുമാനങ്ങളുമാണ് .
ജീവിതമാവുന്ന യന്ത്രത്തിന്
ഒരുപാട് കേടുപാടുകൾ സംഭവി ക്കാം .
ചിന്തകളിലും പ്രവർത്തിയിലുമൊക്കെ .
ചെയ്യുന്ന കാര്യം തെറ്റാണെന്ന് ബോദ്യമായാൽ
ജീവിതയാത്ര നേർവഴിയിലല്ലെന്ന് തിരിച്ചറിഞ്ഞാൽ
പിന്നെ നീട്ടിവെക്കരുത്‌ .
മനസ്സിൽ തെറ്റു തിരുത്താനും
ജീവിത വഴിയെ നേർവഴിയിലേക്കാക്കാനും
ഉറച്ച തീരുമാനമെടുക്കുക .
പിന്നെ അതിൽ ഉറച്ചുനിൽക്കുക .
നിന്റെ ജീവിതമാവുന്ന വാഹനത്തെ
സമയമാവുന്ന വീഥിയിലൂടെ
മരണമാവുന്ന അന്തിയിലേക്കും
അതിനപ്പുറത്തെ മനുഷ്യനക്ഞ്ഞാതമായ
ലോകത്തേക്കുമുള്ള യാത്ര സുഖമമാക്കാൻ
നിന്റെ ജീവിതമാവുന്ന യന്ത്രത്തെ
ഇപ്പോഴും കണ്ടീഷനായി സൂക്ഷിക്കുക .


സംഭാഷണം khaleelshamras

Image
ശാന്തമായ മനസ്സും സ്നേഹം നിറഞ്ഞൊഴികിയ ഹ്ര്ദയവുമായി
അവരോടുള്ള നിൻറെ സംഭാഷണം തുടങ്ങി .
അത്പരസ്പര സൌഹാർദത്തിൽ തുടങ്ങി .                                                     പലപല വിഷയങ്ങളിലേക്കും
പരസ്പര കലഹത്തിലേക്കും
കുറ്റപ്പെടുത്തലിലേക്കും നീങ്ങി .
അവസാനം നീ നിൻറെ മനശാന്തിയെ
അവരിലേക്ക്‌ വലിച്ചെറിഞ്ഞു .
നിൻറെ ഹ്ർദയത്തിലെ സ്നേഹാരുവിയിൽ
പകയുടേയും അസൂയയുടെയും വെറുപ്പിന്റേയും  
മാലിന്യങ്ങൾ വന്നണിഞ്ഞു
അശുദ്ധമായി .
നിൻറെ മനശാന്തി ഇല്ലാതായപ്പോൾ
നീ കൂടെ സംഭാഷണത്തിലേര്പെട്ടവരെ
പഴിചാരി .
ഇല്ല,ഇവിടെ നീ സ്വൊയം നിൻറെ മനശാന്തിയെ കൊലചെയ്യുകയായിരുന്നു .
നിനക്ക് പലപ്പോഴും മൌനിയാവാമയിരുന്നു
പക്ഷെ അപ്പോൾ നീ കൂടുതൽ വാചാലനായി .
നിനക്കിഷ്ടമില്ലാത്തവയെ നിനക്കു തള്ളാമായിരുന്നു
നീ അതിനെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു .
നീ അവർക്ക് അറിവ് പകർന്നു കൊടുക്കകയേ വേണ്ടിയിരുന്നുള്ളൂ
അത് സ്വീഗരിപ്പിക്കപെടേണ്ടിയിരുന്നില്ല .
ഓരോ സംഭാഷണത്തിലും
മൌനം പാലിക്കെണ്ടയിടങ്ങളിൽ മൌനിയായി
നല്ല ശ്രോദ്ധാവായി,
കൊപിക്കാതെ ,അറിവ് പകർന്ന് ,അറിവിനെ അടിച്ചേൽപ്പിക്കാതെ
സംഭാഷണങ്ങൾ മനോഹരമാക്കുക .
കൂട്ടത്തിൽ നിൻറെ മനശാന്തി നഷ്ടപെടാതെയും നോക്കുക .
റോസാപൂവ് KHALEELSHAMRAS

Image
വിടർന്നുനിന്ന ആ റോസാപൂവ്
ഓർമകളുടെ ചെപ്പിൽനിന്നും
നിന്നെ തിരികെ വിളിച്ചു .
ആ ഇതളുകളിൽനിന്നും വന്ന നറുമണം
നീ പൂശിയ സുഗന്തതിൻറെതായിരുന്നു .
ഏതോ ഒരപരിചിത ദേശത്ത്
വസിക്കുന്ന നിനക്ക് ആ പൂവ് പറിച്ചു തരാൻ
എൻ മനം വെമ്പി .
എൻറെ ചിന്തകളിൽ നീ നിറഞ്ഞു നിന്നു .
പക്ഷെ ഞാൻ മരിച്ചു .
എന്നിലെ പ്രതിഭയെ
നിൻറെ ചിന്തകൾ മാച്ചു കളഞ്ഞു .പെരുന്നാൾ ഓർമ്മകൾ khaleelshamras

Image
പെരുന്നാളിന്റെ പ്രഭാതഭക്ഷണത്തിന്റെ രുചി ഒന്ന് വേറെതന്നെയാണ്‌ .
ഒരു മാസത്തെ ശീലങ്ങളിൽനിന്നുമുള്ള പെട്ടെന്നൊരു മാറ്റം .
ദിവസങ്ങളോളം പട്ടിണികിടന്നവനു
ഇത്തിരി ഭക്ഷണം കിട്ടുമ്പോൾ
അനുഭവിക്കുന്ന ആ രുചിതന്നെ .
ശരീരത്തിൽ പുതു വസ്ത്രങ്ങളും ധരിച്ച്
സുഗന്തവും പൂശി .
മനസ്സിൽ ദൈവമാണ് വലിയവൻ എന്ന മന്ദ്രവുംചൊല്ലി
നമസ്കാരത്തിനു വേണ്ടിയുള്ള യാത്രയിൽ
തുടങ്ങും പെരുന്നാളിന്റെ സൌന്ദര്യം .
പെരുന്നാളിന് കൂടി നിൽക്കുന്നവരുടെയൊക്കെ
ഹ്രദയത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ
ഒരു കുട്ടിയുടെ നിഷ്കളങ്ക മനസ്സുകാണാം .
ഒരു പുണ്യമാസം അവർക്കൊക്കെ
ഒരു പുതിയ പിറവി സമ്മാനിച്ചപോലെ .
ഓരോ പെരുന്നാളും
ജീവിതത്തിന്‌ ഓരോ നല്ല ഓർമ സമ്മാനിക്കാറുണ്ട് .
ധ്ര്ടമാക്കപെട്ട കുടുംബ സൌഹ്ര്ത ബന്തങ്ങളുടെ
മധുര ഓർമകൾ .
മനുഷ്യരൊക്കെ ഒന്നാണെന്ന തിരിച്ചറിവുണ്ടാവുന്ന
അപൂർവ്വമൂഹൂർത്തമാണ് പെരുന്നാൾ .
ആലിങ്കനങ്ങളിലൂടെ ശരിക്കും
കയ്മാറപെടുന്നത് ഇരുമനസ്സുകൾ തന്നെയാണ് .
ഞാനൊറ്റക്കല്ല എന്ന ഒരു സുരക്ഷിദതത്വം
പെരുന്നാളിന്റെ സമ്മാനമാണ് .
ഇതാ
നിനക്കുമുമ്പിൽ മറ്റൊരു പെരുന്നാൾ
എല്ലാവർക്കും സ്നേഹം മാത്രം സമ്മാനിച്ച്
സമാധാന സന്തേശങ്ങൾ കയ്മാറി
വ്യക്തി ബന്തങ്ങളെ ദ്ര്ടമാ…

റമദാൻ കഴിഞ്ഞിട്ട് my diary 06.08.13

Image
ഒരുപാട് തിന്മകളിലേക്ക് ചാഞ്ചാടിയ മനസ്സിനേയും ശരീരത്തേയും
അരുതേ എന്നു പറഞ്ഞു പിടിച്ചു നിർത്തിയ ഒരു മാസം .
ഒരു ഈശ്വരനു മുൻപിൽ എല്ലാം ഒരുനാൾ
ബോദ്യപെടുത്തേണ്ടി വരുമെന്ന് നീ തിരിച്ചറിഞ്ഞ നാളുകൾ .
ഭക്ഷണതളികളിൽ നിന്നും വേവുന്ന വിഭവങ്ങളുടെ
മണം വിശന്നിരിക്കുന്ന നിൻറെ മൂക്കത്തെത്തിയിട്ടും
അതില്നിന്നോന്നും കഴിക്കാതെ
വിശപ്പിനെ പിടിച്ചു നിർത്തിയ നിൻറെ ക്ഷമ .
ഏകനായ ഒരു ദൈവത്തിന്റെ സാനിദ്യം
നീ തിരച്ചറിഞ്ഞ നാളുകൾ .
അവനിലേക്ക്‌ നിൻറെ പ്രാർത്ഥനകൾ
നീണ്ട ദിനരാത്രങ്ങൾ .
ഈ ഒരു മാസം
വിടപറയുകയാണ്
നിന്നെ നിന്റെ ജീവിതത്തിനു മുൻപിൽ ഭാക്കിവെച്ച് .
റമദാൻ നിനക്ക് നൽകിയ അറിവുകൾ
മുറുകെ പിടിക്കുക .
ആരാധനയും പ്രാർത്ഥനയും
ഏകനായ ഒരു ദൈവത്തിനു മാത്രം അർപ്പിക്കുക എന്നതായിരിക്കണം
നിന്നിൽ ഭാക്കിയാവേണ്ട ഏറ്റവും വലിയ അറിവ് .
ഭൂമിയിൽ കടന്നുപോയ ഓരോ വേദഗ്രന്ഥവും
അവസാന വേദവും മനുഷ്യനു മുമ്പിൽ വെച്ച ഏറ്റവും വലിയ അറിവും
ഏകദൈവ വിശ്വാസമായിരുന്നു .
ആദി മനുഷ്യൻ ആദമിനെ സ്വോർഗതിൽനിന്നും പുറത്താക്കി
ഭൂമിയെന്ന പരീക്ഷാ കേന്ദ്രതിലെക്കയച്ചപ്പോൾ
പിശാച് മനുഷ്യനെ വഴിത്തെറ്റിക്കുമെന്നു പ്രതിക്ഞയെടുത്തിരുന്നു .
അതുകൊണ്ട് തന്നെ ഏകദൈവ വിശ്വസത്തിൽനി…

ജീവിതമെന്ന പുസ്തകം khaleelshamras

നിൻറെ ജന്മം ഒരു പുസ്തകമാണ്
പിറവി അതിൻറെ ആമുഖമെഴുതി .
പിന്നെ സമയമാവുന്ന പേനകൊണ്ട്
കർമങ്ങളാവുന്ന മഷിയാൽ
ആ താളുകളിൽ
എന്തൊക്കെയോ കുറിച്ചിട്ടു .
അതിൽ ഒരുപാട് താളുകൾ
ഒന്നും എഴുതപെടാതെ
ശൂന്യമായി കിടന്നു .
ചില താളുകൾ
നീ അലസതയുടെ കയ്കൾകൊണ്ട് പിച്ചിചീന്തി .
ചില താളുകളെ
കൊപതിന്റെയും അസൂയയുടെയും
അഗ്നിയിൽ എരിയിച്ചു കളഞ്ഞു .
അപൂർവ്വം ചില താളുകളിൽ
സ്നേഹത്തിന്റെ മഴവിൽ വർണങ്ങളിൽ
മനോഹരങ്ങളായ കവിതകളും
ചിത്രങ്ങളും തീർത്തു .
നിനക്ക് മുൻപിൽ
മനോഹരങ്ങലായെതെന്തൊക്കെയൊ
കുറിക്കപെടാൻ
ആ പുസ്തകതാളുകൾ
ഇന്നും വിടർന്നു നിൽക്കുന്നു .
ഇനിയുള്ള താളുകൾ
ശൂന്യമാവാതെ നോക്കുക .
തിന്മയുടെ അഗ്നിയിൽ
കത്തിയെരിയപെടാതെയും നോക്കുക .
മരണം വന്നു അന്ത്യകുറിപ്പെഴുതുന്നതിനു മുൻപേ
അവയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും
സേവനത്തിന്റെയും അറിവിൻറെയും
ജീവിത നിമിഷങ്ങൾ തീർത്തു
ആ ജീവിത പുസ്തകത്തിലെ
ഓരോ രചനയും
മനോഹരമാക്കുക .
മരണമെന്ന വാതിൽ khaleelshamras

ഈ മണ്ണിൻറെ ഭാഗമായ
പ്രിയപെട്ടവർക്കായി പ്രപന്ജനാഥനോട്‌ പ്രാർത്ഥിച്ചു .
ഒരുനാൾ ഈ പരീക്ഷാ കേന്ദ്രമായ
ഭൂമിയിൽ എന്നെ വെച്ചും
അവർക്കായി ചോദ്യങ്ങൾ നൽകിയിരുന്നു .
എന്നെ സ്നേഹംകൊണ്ട് മൂടി
അവരതിനു ശരിയുത്തരവും നൽകി .
അതുകൊണ്ടാവാം
ജീവിതത്തിലെ ആ നല്ല നാളുകളുടെ
ഓർമകളിൽ അവരിന്നും മായാതെ നിൽക്കുന്നത് .
ഈ മണ്ണിൽ മണ്‍മറഞ്ഞു നൽക്കുന്ന
പ്രിയപെട്ടവരോടോത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്തു .
അതിനപ്പുറത്ത്
രണ്ടു മൂക്കിലും പഞ്ഞിവെച്ചു
വെള്ള വസ്ത്രത്തിൽ മൂടി ഇതേ മണ്ണിലേക്ക്
കൊണ്ടു വരുന്ന എന്റെ ശരീരത്തെകുറിച്ച്
ഓർത്തു .
ഏകനായ ഒരു സൃഷ്ടാവിനെ
ആരാധിക്കാൻ വേണ്ടിമാത്രം  നിയോഗിക്കപെട്ട
ഒരു ജന്മം .
കാരുണ്യവും ദയയും സേവനവും പ്രാർത്ഥനയും
ആ ആരാധനയിൽ പങ്കുകാരെ ചേർക്കാതിരിക്കലും
ഒക്കെ
ഈ ആരാധനയുടെ ഭാഗമാണ് താനും .
ആരോടും കൊപിക്കാതിരിക്കലും
അസൂയപെടാതിരിക്കലും
ഒക്കെ ഞാൻ ചെയ്തേ പറ്റൂ .
എന്നാലേ എൻറെ മരണം
സ്വോർഗത്തിലെക്കുള്ള കവാടമാവുള്ളു .
ഞാൻ അവരുടെ മരണവാതിൽ
സ്വർഗതിലേക്കുള്ള കവാടമാവട്ടെ എന്ന്
ഏക ദൈവത്തോട് പ്രാർത്ഥിച്ചു .
അതേ വാതിൽ എനിക്കും
കൂടെ ജീവിക്കുന്ന മനുഷ്യർക്കും
അനശ്വരമായ സ്വൊർഗത്തിലേക്കുള്ള
പിറവിക്കു സാക്ഷ്യം വഹിക്കട്ടേയെന്ന…

അനശ്വരലോകം Khaleelshamras

സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും
ഭൂമിയേയും അതിലുള്ളതിനേയും നിയന്ത്രിക്കുന്ന
അവയൊക്കെ ആരാധിക്കുന്ന
ഏകനായ സൃഷ്ടാവിന്റെ പേരിൽ
മനുഷ്യരെന്ന ഈ ന്യൂനപക്ഷം
എന്തിനിങ്ങനെ സംഗങ്ങളായി തിരിഞ്ഞു
കശപിശ കൂടുന്നു.
സൂര്യന്റെ പ്രാർത്ഥന
ആ ഈശ്വരനിലേക്ക്‌  നീളുമ്പോൾ
ഈ കീടമായ മനുഷ്യൻ
അവനിൽ പങ്കുകാരെ വെക്കുന്നു .
സ്വൊയം അഹങ്കാരിയാവുന്നു .
സ്വോർഗത്തിനും നരകത്തിനുമായി
സൃഷ്ടിക്കപെട്ട മനുഷ്യൻ
ഈ നശ്വരമായ ഭൂമിയിൽ
വിലസുകയാണ് .
മരിക്കുമെന്ന ധാരണയില്ലാതെ .
ഭൂമിയിൽ അനശ്വരനായി വാഴണമെന്ന് കൊതിച്ച
അവന്റെ മരണത്തിനപ്പുറത്തെ
അനശ്വരലോകം സ്വോർഗമാക്കാൻ ശ്രമിക്കുന്നില്ല .
പ്രാർത്ഥനകൾ ഏകനായ പ്രപഞ്ഞ നാധനിലേക്ക് ഉയരുന്നില്ല
അവന്റെ ദാന ധർമങ്ങളും ഭക്തിയും
മനുഷ്യരെ കാണിക്കാൻ വേണ്ടി ആയിപോവുന്നു .
അല്ലെങ്കിൽ ഒന്നും ഛെയയാത്തവനാവുന്നു .
മരിക്കുമെന്ന ഭോധം മനസ്സില് നിലനിർത്തുക
ആനശ്വരമായ നാളെ സ്വോർഗത്തിലാവാൻ പണിയെടുക്കുക
ഈ നശ്വര ഭൂമിയിൽ .