ഇന്നലെകൾ മരിക്കുന്നില്ല khaleelshamras

ഇളം കാറ്റിന്റെ താളത്തിനൊത്ത്
നൃത്തം ചെയ്ത
നെല്ചെടികൾക്കിടയിലൂടെ
എൻറെ ഇന്നലെകൾ വിരിന്നുവന്നു .
ഈ വയലോരത്തിലൂടെ
എന്റെ ഇന്നലകളിൽ
ഞാനൊരുപാട് സജ്ഞരിച്ചതാണ് .
എന്റെ കൌമാരം അവൾക്കായി സ്വോപ്നം
കണ്ടത് ഈ വഴികളിലായിരുന്നു .
ഒരു പരീക്ഷാകാലത്ത്
വാരാന്പോവുന്ന ചോദ്യങ്ങളെ
കുറിച്ചോർത്ത് നെന്ജിടിച്ചതും
ഇതേ വയലോരതായിരുന്നു .
ഇന്നു ഈ ഇളംമഴയത്ത്
കുളിർകാറ്റുവന്നു
ഓർമകൾക്ക് ജീവൻ നൽകിയപ്പോൾ
ഞാനറിയുന്നു
എൻറെ ഒരിന്നലെയും
മരിച്ചിട്ടില്ല ,
എന്റെ ഓരോ ഇന്നുകളിലും
എനിക്ക് വേണേൽ അവയെ തിരികെ വിളിക്കാം .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്