ഹർത്താൽ khaleelshamras

നിങ്ങൾ തെറ്റു ചെയ്തവന്റെ ജീവിതം
വഴിമുട്ടിച്ചിരുന്നുവെങ്കിൽ
ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടായേനെ .
ഇത് തെറ്റുചെയ്തവർക്ക്
സ്വോതന്ത്രമായി വിഹരിക്കാൻ
ഒരു ദിവസം നൽകി .
ഞങ്ങൾക്കും ഞങ്ങളുടെ സമയത്തിനും നേരെ
ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്
നിങ്ങൾ ഹർത്താലുകാർ .
വിദ്യയുടെ സാഗരത്തിലേക്ക്
അറിവിൻറെ പാനീയം
നുകരാൻ പോവേണ്ട വിദ്യാർത്ഥിയെ
നിങ്ങൾ തടഞ്ഞുവെച്ചു .
തെറ്റു ചെയ്തവർക്ക് കൂർക്കം
വലിച്ചുറങ്ങാൻ ഒരു ദിവസം നൽകി
ഞങ്ങളുടെ ദേശത്തിന്റെ
സമ്പത്ത് കൊള്ളയടിച്ചു
നിങ്ങൾ ഹർത്താലുകാർ .
മരണപെട്ട പ്രിയപെട്ടവരെ
കാണാൻ പുറപെട്ടവരെ
ഒരു അവസാനനോക്ക്
കാണാൻ വിടാതെ തടഞ്ഞുവെച്ചു
നിങ്ങൾ ഹർതാലുകാർ .
നമ്മുടെ ദേശം കാണാൻ വന്ന
അതിഥികളുടെ കണ്ണ്കൾക്കുമുന്പിൽ
ഇരുട്ടിന്റെ മൂടുപടലം തീർത്തു
നിങ്ങൾ ഹർത്താലുകാർ .
കാലഹരണപെട്ട ഈ സമരമുറ
ഞങ്ങൾക്കുവേണ്ട
പിന്നെ ഇതാർക്കുവേണ്ടി .
പൊതുജന ജീവിതത്തിനു പോറലേർക്കാത്ത
സമരമുറ മതി ഞങ്ങൾക്ക് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്