നീയെന്ന വാടാത്ത പൂവ് KHALEELSHAMRAS

എൻറെ സ്നേഹത്തിന്റെ പോന്തോപ്പിലെ 
ഒരിക്കലും വാടാത്ത പൂവായി 
പ്രണയത്തിന്റെ ചെടിയിൽ 
നീ വിടർന്നു നിൽക്കും .
ഞാൻ കണ്ട നിൻറെ രൂപം 
വർണങ്ങളായി ഭാവനയുടെ 
ബ്രഷിലൂടെ 
ഒരു കടലാസിലേക്ക് ഉറ്റിവീഴും .
അതെന്നെ ഒരു ചിത്രകാരനാക്കും .
ആ രൂപം 
ഞാൻ ഒരു കളിമണ്‍ശിൽപ്പമാക്കും 
അതെന്നെ ശിൽപ്പിയാക്കും .
നീയെന്ന പൂക്കൾ വിടർന്നുനിന്നയാ 
ചെടിചില്ലയിൽ എൻറെ ജീവിതമാവുന്ന 
കുയിലുകൾ വന്നിരിക്കും 
അവ നിന്നെനോക്കി 
സുന്ദര രാഗത്തിൽ കവിത ചൊല്ലും 
ഞാനതേറ്റു പാടും എഴുതും .
അതെന്നെ കവിയും എഴ്ത്തുകാരനുമാക്കും .
നീയെന്ന പൂക്കൾ സമ്മാനിച്ച നറുമണം 
എന്റെ ഹ്രദയത്തിന്റെ അന്തരീക്ഷമാവും .
നീയെന്റെ ലോകമാവുമ്പോൾ 
നിനക്ക് ചുറ്റും എനിക്ക് ശൂന്യതയാവും .
അങ്ങിനെ നീയെന്നിൽ വാടാത്ത പൂവായി നിൽക്കും 
പക്ഷെ ഞാൻ വാടിയവനാവും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്