മുഖംമൂടി khaleelshamras

സ്വൊന്തം പിഞ്ചോമനകളേയും ജീവിതപങ്കാളിയേയും
ചവിട്ടിയിട്ടു കൊല്ലാൻ പ്രേരിപ്പിച്ച
ആ ക്രൂര ഹ്രദയത്തേയും
അതിനുപ്രേരിപ്പിച്ച അയാളുടെ
പൈശാചിക മനസ്സിനേയും
നീ കാണുക.
ഒരു പക്ഷെ ഈ ക്രൂരക്രത്യം ചെയ്യുന്നതിനുമുമ്പേ
തൂവെള്ള വസ്ത്രം ധരിച്ച്
ഭക്തന്റെ വേഷത്തിൽവന്നു
നിന്നോടയാൾ
സംസാരിച്ചിരുന്നുവെങ്കിൽ
നീ പറഞ്ഞേനെ
അയളെത്ര നല്ലവനെന്ന്.
ആ മുഖംമൂടിക്കുള്ളിലെ
അയാളുടെ പൈശാചിക മുഖം
നിനക്കു തിരിച്ചറിയാൻ കഴിയില്ലായിരുന്നു.
നീ ഒരു നിമിഷം
നിന്നിലേക്ക്‌ നോക്കുക.
നിൻറെ പുഞ്ചിരി
മനസ്സിലെ പൈശാജികതയുടെ മുഖംമൂടിയാണോ.
എത്രയെത്ര ചീത്ത ചിന്തകൾ
നിൻറെ ആത്മാവിലൂടെ ഓടിയോടി നടക്കുന്നു.
ഇനിയും ശുദ്ധിയായിട്ടില്ലെങ്കിൽ
എല്ലാ ചീത്ത ചിന്തകളിൽനിന്നും
അസൂയ പക തുടങ്ങിയവയിൽനിന്നുമെല്ലാം
മനസ്സിനെ ശുദ്ധീകരിക്കുക.
കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും
സേവനത്തിന്റെയും അന്തരീക്ഷം
മനസ്സിൽ സൃഷ്ടിക്കുക.
ഭക്തി ഒരഭിനയമാക്കാതെ
പ്രപന്ജ സൃഷ്ടാനോടുള്ള പൂർണഅർപ്പണം നിലനിർത്തുക.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്