ദരിദ്രന് നൽകിയ നാണയതുണ്ട് khaleelshamras

അയാളുടെ ജീവിത ഘജനാവുകൾ
സമ്പത്ത് കൊണ്ട് സമ്പുഷ്ടമായി .
അയാളെ ധനികനെന്നു വിളിച്ചു .
വീണ്ടും വീണ്ടും സമ്പാതിക്കാനുള്ള
ആർത്തിയിൽ
അയാൾ സ്വൊന്തം മരണത്തെ പോലും മറന്നു .
ആ സമ്പത്തിനോടുള്ള അത്ത്യാർത്തികിടെ
അയാളെ മരണം പിടികൂടി .
ആറടി മണ്ണിലേക്കുള്ള
അയാളുടെ യാത്രയിൽ
അയാൾ കുന്നുകൂട്ടിവെച്ച
സമ്പത്തിനെ കൂടെ വിളിച്ചു .
ഒന്നും കൂടെ വന്നില്ല .
അയല്കേറ്റവും പ്രിയപെട്ടവർ
അപ്പോഴേ സംഗങ്ങളായി തിരിഞ്ഞ്
ആ സമ്പത്തിനായി കശപിശ കൂടി തുടങ്ങിയിട്ടുമുണ്ടായിരുന്നു .
മരണത്തിന്റെ കൂടെ പോരാൻ
ജീവിതകാലം മുഴുവൻ സമ്പാതിച്ചിതൊന്നും
കൂടെ വന്നില്ലല്ലോ എന്ന് വിഷമിക്കുന്നതിനിടെ
ഒരു നാണയ തുണ്ട് അയാളിലേക്ക് വന്നു പറഞ്ഞു .
ഞാനുണ്ട് നിങ്ങളോടൊപ്പം പോരാൻ .
അയാളോർത്തു
പണ്ട് ഒരു ദരിദ്രൻ വിശന്ന് കയ്നീട്ടിയപ്പോൾ
അയാളുടെ കാരുണ്യം ഉണർന്നതും
ഈ നാണയതുണ്ട് ആ ധര്ദ്രന് സമ്മാനിച്ചത്‌ .
ഒരു നിമിഷം മരിച്ച ധനികന്റെ ആത്മാവ് ചിന്തിച്ചുപോയി
അന്ന് എന്റെ സമ്പാദ്യം മുഴുവനും
ആ ദരിദ്രന് നൽകിയിരിന്നു വെങ്കിൽ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്