ഒന്നും വിട്ടുപോയിട്ടില്ല khaleelshamras

ഈ ജീവിതയാത്രയിലെവിടെയോവെച്ച്
വിലപെട്ടതെന്തൊക്കെയൊ  നഷ്ടപെട്ടുപോയിരിക്കുന്നു .
നിനക്ക് നിൻറെ പ്രതിഭ നഷ്ടപെട്ടുപോയിരിക്കുന്നു .
നിന്റെ ലക്ഷ്യബോധവും പ്രയത്ന ശേഷിയും
നഷ്ടപെട്ടുപോയിരിക്കുന്നു .
നിന്നിലെ സ്നേഹവും കാരുണ്യവും
നിന്നാൽ ആട്ടിയോടിക്ക പെട്ടിരിക്കുന്നു .
നിനക്കു നഷ്ടപെട്ടുപൊയതൊന്നും
ഇനിയും നിന്നെ വിട്ടുപോയിട്ടില്ല .
നിന്റെ ജീവൻറെ തൊട്ടുപിറകിൽ
അവ ഇന്നും നിന്റെ ജീവിതത്തിൽ
അനുഗമിക്കുന്നുണ്ട് .
ഒന്നു തിരിഞ്ഞു നോക്കി
അവയെ കൂടെ ചേർത്തുവെക്കുക
മാത്രമേ നിനക്ക് ചെയ്യാനുള്ളൂ .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്