സ്നേഹമെന്ന ധനം KHALEELSHAMRAS

നിങ്ങൾ ആത്മമിത്രങ്ങളായി .
പിരിയാൻ കഴിയാത്ത സുഹുർത്തുക്കളായി .
ഒരേ സ്നേഹം നിങ്ങളെ ഒരിമിപ്പിച്ചു .
പക്ഷെ കാലം നിന്റെ കയ്യിൽ ഒരുപാട് സമ്പത്തേൽപ്പിച്ചു
അതു നിന്നെ ധനികനാക്കി .
അവന്റെ കയ്യിൽ കാലം പണം നൽകിയില്ല
അതവനെ ധരിദ്രനാക്കി .
അവന്റെ കിടപ്പാടം പോലും അവനു നഷ്ടപെട്ടു .
ഒരിത്തിരി സഹായത്തിനായി
അവൻറെ കയ്കൾ നിനക്കുനേരെ നീണ്ടു .
കയ്യിലെ സമ്പതെല്ലാം പൂഴ്ത്തിവെച്ചു നീ പറഞ്ഞു
എൻറെ കയ്യിലൊന്നുമില്ല .
അവൻ പറഞ്ഞു
വേണ്ടെടാ നമുക്ക് സ്നേഹമാണ് വലുത് .
പിന്നീട് നീ അവനെ മറന്നു
അവൻ വായ്പ്പ ചോദിക്കുമോ എന്ന ഭയത്താൽ .
അപ്പോഴും അവൻ നിന്നിൽ അഭിമാനിച്ചു
നിന്നെ സ്നേഹിച്ചു .
കാരണം ദൈവം കാലത്തിന്റെ കയ്കളിലൂടെ
അവനിലേൽപ്പിച്ചത് സ്നേഹമെന്ന ധനമായിരുന്നു .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്