എൻറെ സ്റ്റെതെസ്കോപ്പ് .khaleelshamras

ഈ കണ്ണുകളിലൂടെ ഞാൻ നിന്റെ ഹ്രദയത്തിലേക്ക് നോക്കി
അതിന്റെ ആനന്ദ ന്ര്ത്തം കണ്ടു .
അതുകണ്ടു ഞാൻ ആസ്വദിച്ചു .
അതിന്റെ രോദനങ്ങൾ കണ്ടു
അതെന്നെ നിന്റെ കണ്ണീരോപ്പിയ തൂവാലയാക്കി .
എന്റെ സ്റെതെസ്കൊപ്പിന്റെ സ്പർശം
നിൻറെ ശ്വാസകോശത്തിന്റെ മേൽ പതിഞ്ഞപ്പോൾ
നീ വലിച്ചിട്ട പുക
അതിനേൽപ്പിച്ച പോറലുകൾ കണ്ടു
ഞാൻ ഞെട്ടിത്തരിച്ചു .
പുകവലി നിർത്തണേ
എന്നു ഞാൻ നിന്നോട് കേന്ജിയത്
അതുകൊണ്ടായിരുന്നു .
പുകവലിയാൽ പോറലേൽക്കപെട്ട
നിൻറെ അവയവങ്ങളുടെ
മാരകരോഗങ്ങളിലേക്കും മരണത്തിലേക്കുമുള്ള
നിന്റെ പോക്കുകണ്ട്
എൻറെ സ്റെതെസ്കോപ്പ് കരഞ്ഞിരിന്നു .
ആ രൊദനമായിരുന്നു
ഉപദേശങ്ങളായി നിൻറെ കാതിൽ പതിഞ്ഞത് .
എൻറെ സ്റ്റെതെസ്കോപ്പ് എത്ര പിറവികണ്ടു
എത്ര ജന്മാശംസകൾ നൽകി .
എൻറെ സ്റ്റെതെസ്കോപ്പ്
എത്ര മരണങ്ങൾക്ക് സാക്ഷിയായി.
കരയാൻ വെമ്പിയ എന്നെ
പിടിച്ചു നിർത്തിയത്
 എൻറെ സ്റ്റെതെസ്കോപ്പ് ആയിരുന്നു .
നിന്നിലെ സുഗങ്ങളും ധുക്കങ്ങളും
ആരോഗ്യവും അനാരോഗ്യവും
ഒക്കെ എന്നെ അറിയച്ചത്
എൻറെ സ്റ്റെതെസ്കോപ്പ് ആയിരുന്നു .
നമുക്കിടയിൽ തീർക്കപെട്ട
ഈ ആത്മബന്തം
എൻറെ സ്റ്റെതെസ്കോപ്പ്
എനിക്കും നിനക്കും
നല്കിയ സമ്മാനമായിരുന്നു .
അത് നിന്നെ ഒരു രോഗിയല്ലതാക്കി .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്