വഴിമാറിയ പ്രണയം khaleelshamras

കടമെടുത്ത വിലപിടിച്ച വസ്ത്രങ്ങളണിഞ്ഞു അവൾ വന്നു
അവൾ പൂശിയ സുഗന്തത്തിനു
മുതലാളിത്തത്തിന്റെ ഗന്തമുണ്ടായിരുന്നു .
അടുത്ത വീട്ടിലെ മുതലാളിപെണ്ണു
ഉപേക്ഷിച്ചു അവൾക്കു കൊടുത്ത
ചെരുപ്പുകളും ആഭരനങ്ങളുമായിരുന്നു
അവൾ ശരീരത്തിലണിഞ്ഞത് .
അവളെ കണ്ടതും അവൻ
തൻറെ ഹ്രദയം പറിച്ചു അവൾക്കു സമ്മാനിച്ചു .
അവന്റെ മനസ്സിലെ രാജകുമാരിയായി .
അവർ പരസ്പരം അടുത്തറിഞ്ഞു
അവൻ അവളുടെ പ്രരാബ്തങ്ങൾ കണ്ടു
വാടകയ്ക്ക് താമസിക്കുന്ന അവളുടെ
ദാരിദ്ര്യം നിറഞ്ഞ കുടിൽ കണ്ടു .
എല്ലാമറിഞ്ഞപ്പോൾ
അവൻ അവളിലെ അവന്റെ ഹ്രദയം
തിരിച്ചെടുത്തു .
അവൾ അവനു വെറുക്കപെട്ടവരായി .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്