മുൻഘടന khaleelshamras my diary.26.07.13

ഈ ഒരു നിമിഷം
നിനക്കു ചുറ്റും ഒരുപാട് ഒരുപാട് കാര്യങ്ങൾ
വട്ടമിട്ടു നടക്കുന്നു .
അതിലേതുവേണേലും നിനക്ക് സ്വീകരിക്കാം .
ഒരു വശത്ത് അലസത
മറുവശത്ത് ഊർജസ്വൊലത .
ഒരുവശത്ത് വിക്ഞാനം പകർന്ന സംഭാഷണത്തിലേർപെട്ട ഒരു സംഘം
നിന്നെ മാടിവിളിക്കുന്നു .
മറുവശത് അർത്ഥശൂന്യമായ സംഭാഷണതിലെർപെട്ട മറ്റൊരു സംഘം
അവരിലേക്ക്‌ നിന്നെ വിളിക്കുന്നു .
ഒരു വശത്ത് വായനയിലൂടെ അറിവ് പകരാൻ പുസ്തകങ്ങൾ
മറുവശത്ത് നിൻറെ സമയംകൊല്ലാൻ ദ്രശ്യമാദ്യമങ്ങൾ .
ഒരു വശത്ത് നിന്റെ സ്നേഹം കാത്തു നിൽക്കുന്ന ഒരു ജനത
അവർക്ക് അവരാശിച്ച സ്നേഹം നിനക്കു നൽകാം നൽകാതിരിക്കാം .
ഒരു വശത്ത് മനുഷ്യർ സംഘങ്ങളായി
വാക്കുകൊണ്ടും മനസ്സുകൊണ്ടും തമ്മിലടിക്കുന്നു .
നിനക്ക് വേണേൽ അതിൽ ഭാഗവത്താവാം അവാതിരിക്കാം .
നിന്നെ കൊപിപ്പിക്കാൻ പാകത്തിൽ ഒരു കൂട്ടർ
നിനക്കു വേണേൽ അവരോടു കൊപിക്കാം
അല്ലെങ്കിൽ ക്ഷമ കയ്കൊണ്ട്‌ മൌനിയാവാം .
ഓരോ നിമിഷവും ജീവിതം നിനക്കുമുമ്പിൽ വെക്കുന്ന
ഒരൊനിൽനിന്നും
ഒരു നല്ല മനുഷ്യനായി
ജീവിക്കാനും മരിക്കാനും ഉതകുന്നത്
നീ തിരഞ്ഞെടുക്കുക .
സമയം പരമാവതി ഉപയോഗപെടുതാനുതകുന്ന കാര്യങ്ങൾക്ക്
മുൻഘടന നൽകുക .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്