നന്മകൾക്കായി KHALEELSHAMRAS. .

നന്മകളേ .................
നീയെന്റെ ആത്മാവാവുക.
അതെന്റെ ജീവിതത്തെ
സുന്ദരമാക്കുമെന്നു ഞാനറിയുന്നു .
നന്മകളേ .................
നീയെന്റെ
നിശബ്ദതയുടെ ശബ്ദ മാവുക ,
അതൊരു സംഗീതമായി എന്റെ
മരണത്തിന്റെ ചില്ലയിലിരുന്നു
എന്റെ ജീവിതമാവുന്ന കുരുവി
അനശ്വരമായി പാടട്ടെ .
നന്മകളേ .................
നീ എന്റെ ചിന്തയും സ്വോപ്നവുമാവുക .
എന്റെ സമയത്തിന്റെ
കൂടെ എപ്പോഴും
എന്നോടൊപ്പം യാത്രയാവുക .
അനശ്വരമായ നിന്റെ
ഭവനത്തിലെ ഒരിഷ്ടികകല്ലായി
ഞാനും മാറട്ടെ .
നന്മകളേ .................
നിനക്കായി പാടിയ
പ്രിയതമാനായി നീ എന്നെ സ്വീഗരിക്കുക .
ഒരിക്കലും വഴിപിരിയാത്ത
നമ്മുടെ ഈ കൂട്ട്
സ്വോർഗം വരെ യും അതിനപ്പുറത്തെക്കും നീളട്ടെ .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്