നെഞ്ചുവേദന . dr khaleelshamras

വല്ലാത്തൊരു നെഞ്ചുവേദന .
ഇന്നലെ നെഞ്ചുവേദനയായിവന്ന നാല് രോഗികളിൽ 
മൂനു പേർക്ക് ഹ്ര്ദയാഘാതം 
സ്ഥിതീകരിച്ചിരുന്നു .
അതിൽ രണ്ടുപേർ ചെറുപ്പക്കാരും .
അതുകൊണ്ട് എന്റെ നെഞ്ചിൽ അനുഭവപെട്ട 
വേദന എനിക്ക് എൻറെ മരണത്തെ മുമ്പിൽ കാട്ടി തന്നു .
ഞാനീ ഭൂമിയിൽ ഇല്ലെങ്കിൽ 
ഉണ്ടാവാവുന്ന പ്രശ്നങ്ങളെ ഞാൻ കണ്ടു .
കൊടുക്കാൻ മറന്നുപോയ സ്നേഹം കണ്ടു .
പൂർത്തീകരിക്കപെടാത്ത സ്വോപ്നങ്ങളെ കണ്ടു .
എന്റെ ജീവിതം ഒരു വഞ്ചനയും ശൂന്യതയുമായിരുന്നോ 
എന്നു ഞാൻ സംശയിച്ചു .
സിസ്റ്ററെ ഇ .സി .ജി എടുക്കാൻ വിളിച്ചു .
ഇ .സി .ജി കണ്ടു വിധി നിർണയം നടത്തേണ്ട ആളും 
ഞാൻ തന്നെയായതുകൊണ്ട് 
എൻറെ ടെൻഷൻ ഊഹിക്കാവുന്നതേയുള്ളൂ .
എടുത്തു കഴിഞ്ഞപ്പോൾ 
ആശ്വാസമായി .
ഇ .സി .ജി നോർമൽ .
പുലർച്ചെ വ്രദമനുഷ്ടിക്കാൻ 
കഴിച്ച എരിവുള്ള തക്കാളികറി 
വയറ്റീലിരുന്നു പുളയുന്നതാണെന്ന് മനസ്സിലായി .
ഒരു മരണത്തിൽനിന്നും കരകയറിയ സംതൃപ്തി .
പുതിയ ജന്മമം കിട്ടിയപോലെ 
പുതിയ പുതിയ തീരുമാനങ്ങൾ മനസ്സിലുദിച്ചു .
സ്നേഹിക്കാൻ ഭാക്കിവെക്കില്ല 
മനുഷ്യർക്കിടയിൽ വിവേജനം കാണിക്കില്ല .
[പണം ധൂർത്തടിക്കില്ല .
അതികം കൊഴുപ്പുള്ള ഭക്ഷണം വർജിക്കും 
എരിവു കുറക്കും .
വ്യായാമം മുടക്കില്ല .
സമയം ദുരുപയോഗം ചെയ്യില്ല .
ഏകനായ ഒരു പ്രപന്ജാതിപനിൽ 
എല്ലാമർപ്പിക്കും .
മരണത്തിന്റെ യദാർത്ഥ മുഖം 
ദർശിക്കുന്നത്വരെ 
എൻറെ തീരുമാനങ്ങൾ ജീവസ്സുറ്റതാവട്ടെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്