എന്തിനു മരിച്ചവനായി ജീവിക്കണം dr khaleelshamras MD DIP PREVENTIVE CARDIOLOGY

എന്തിനു മരിച്ചവനായി ജീവിക്കണം     dr khaleelshamras MD DIP P CARDIO


       ജീവിതത്തിൽ നാം നിർബന്തമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് .ആ കാര്യങ്ങൾ ഓരോ ദിവസവും നാം മറക്കാതെ നിർവഹിക്കുന്നു .വസ്ത്രം ധരിക്കുക ,കുളിക്കുക ,പല്ലുതേക്കുക തുടങ്ങിയവയൊക്കെ അതിൽ പെടുന്നു .പക്ഷെ മനുഷ്യരിൽ മഹാ ഭൂരിഭാഗവും അവഗണിക്കുന്ന എന്നാൽ അതിലേറെ പ്രാധാന്യം നിറഞ്ഞ ഒരു ശീലമാണ് വ്യായാമം .
       ഓരോ ദിവസവും ആദ്യം ചെയ്യേണ്ട കാര്യങ്ങൾ മുഷിപ്പില്ലാതെ ആദ്യം ചെയ്തു തീർക്കുക .അതിലേറ്റവും ആദ്യം ചെയ്യേണ്ട കാര്യമാണ് വ്യായാമം .അത് കുട്ടിയായാലും മുതിർന്നവനായാലും ,പുരുഷനായാലും സ്ത്രീയായാലും ,മെലിഞ്ഞവനായാലും തടിയനായാലും ജീവിച്ചവനായി ജീവിക്കണമെങ്കിൽ ധീർഘായുസ്സ് കൊതിക്കുന്നുവെങ്കിൽ മരണത്തിന്റെ മുൾമുനയിൽ ജീവിതത്തെ നിർത്തി മരിച്ചവനെ പോലെ ജീവിക്കെന്ടെങ്കിൽ 30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം ആഴ്ച്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമം ശീലമാക്കിയേ പറ്റൂ .

     പുറത്തിറങ്ങിയുള്ള വ്യായാമങ്ങളേക്കാൾ ഒരു റൂമിലിരുന്നു ചെയ്യുന്ന വ്യായമാങ്ങലാണ് ഇന്ന് കൂടുതലും നിർദേശിക്കുന്നത് .ANDROID PHONE ഇലെ 
VIRTUAL GYM,DAILY CARDIO ,DAILY ABS തുടങ്ങിയ അപ്ലിക്കേഷൻകൾ അതിനായി ഉപയോഗപെടുത്താം .നമുക്കിഷ്ടപെട്ടതോ നിത്യേന ചെയ്യുന്നതോ ആയ മറ്റേതെങ്കിലും ഒരു ശീലത്തോട്‌ വ്യയാമത്തെ കൂട്ടിച്ചേർക്കുന്നത് നല്ലതാണ് ,ഉദാഹരണത്തിന് നിത്യേന ന്യൂസ്‌ TV യിൽ കാണുന്ന ആൾ ആ സമയം അതിനുമുന്പിലിരുന്നു വ്യത്യസ്ഥ വ്യായാമ മുറകൾ കാട്ടി കാണുക .പാട്ടുകെൾക്കുന്ന ആൾ വ്യായാമം ചെയ്തു കേൾക്കുക .
      വ്യായാമം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക .നടന്നുകൊണ്ട് ഷോപ്പിങ്ങിനു പോവുക ,ജോലിക്കുപോവുംപോൾ രണ്ടു സ്ടോപ്പ് ഇപ്പുറം ഇറങ്ങിയോ വണ്ടി നിർത്തിയോ ഭാക്കി നടക്കുക .ഇരുന്നു ജോലി ചെയ്യുന്നവർ ഇടക്കിടെ നടക്കാൻ സമയം കണ്ടെത്തുക .ഓഫീസ് ബെൽ മാറ്റി വെച്ച് സ്വയം പോയി വിളിക്കുക .
   
  നില്ക്കാൻ പറ്റുന്ന സാഹജര്യത്തിൽ ഇരിക്കാതെ നിൽക്കുക നടക്കാൻ പറ്റുമെങ്കിൽ നിൽക്കാതെ നടക്കുക ഓടാൻ പറ്റുമെങ്കിൽ നടക്കാതെ ഓടുക .ദിവസേന മരിച്ചവനായി ജീവിക്കാതെ വ്യായാമം ശീലമാക്കി ജീവിക്കാൻ ശ്രമിക്കുക ഈ നിമിഷം മുതൽ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്