Posts

Showing posts from July, 2013

നെഞ്ചുവേദന . dr khaleelshamras

വല്ലാത്തൊരു നെഞ്ചുവേദന .
ഇന്നലെ നെഞ്ചുവേദനയായിവന്ന നാല് രോഗികളിൽ 
മൂനു പേർക്ക് ഹ്ര്ദയാഘാതം 
സ്ഥിതീകരിച്ചിരുന്നു .
അതിൽ രണ്ടുപേർ ചെറുപ്പക്കാരും .
അതുകൊണ്ട് എന്റെ നെഞ്ചിൽ അനുഭവപെട്ട 
വേദന എനിക്ക് എൻറെ മരണത്തെ മുമ്പിൽ കാട്ടി തന്നു .
ഞാനീ ഭൂമിയിൽ ഇല്ലെങ്കിൽ 
ഉണ്ടാവാവുന്ന പ്രശ്നങ്ങളെ ഞാൻ കണ്ടു .
കൊടുക്കാൻ മറന്നുപോയ സ്നേഹം കണ്ടു .
പൂർത്തീകരിക്കപെടാത്ത സ്വോപ്നങ്ങളെ കണ്ടു .
എന്റെ ജീവിതം ഒരു വഞ്ചനയും ശൂന്യതയുമായിരുന്നോ 
എന്നു ഞാൻ സംശയിച്ചു .
സിസ്റ്ററെ ഇ .സി .ജി എടുക്കാൻ വിളിച്ചു .
ഇ .സി .ജി കണ്ടു വിധി നിർണയം നടത്തേണ്ട ആളും 
ഞാൻ തന്നെയായതുകൊണ്ട് 
എൻറെ ടെൻഷൻ ഊഹിക്കാവുന്നതേയുള്ളൂ .
എടുത്തു കഴിഞ്ഞപ്പോൾ 
ആശ്വാസമായി .
ഇ .സി .ജി നോർമൽ .
പുലർച്ചെ വ്രദമനുഷ്ടിക്കാൻ 
കഴിച്ച എരിവുള്ള തക്കാളികറി 
വയറ്റീലിരുന്നു പുളയുന്നതാണെന്ന് മനസ്സിലായി .
ഒരു മരണത്തിൽനിന്നും കരകയറിയ സംതൃപ്തി .
പുതിയ ജന്മമം കിട്ടിയപോലെ 
പുതിയ പുതിയ തീരുമാനങ്ങൾ മനസ്സിലുദിച്ചു .
സ്നേഹിക്കാൻ ഭാക്കിവെക്കില്ല 
മനുഷ്യർക്കിടയിൽ വിവേജനം കാണിക്കില്ല .
[പണം ധൂർത്തടിക്കില്ല .
അതികം കൊഴുപ്പുള്ള ഭക്ഷണം വർജിക്കും 
എരിവു കുറക്കും .
വ്യായാമം മുടക്കില്ല .
സമയം ദുരുപയോഗം ചെയ്യില്ല .
ഏകനായ…

Arivu. Khaleelshamras

അറിവ്  ഒരു ഗുരുവാണ്
ജീവിതം നിനക്കുമുന്പിൽ വെക്കുന്ന
ചോദ്യങ്ങൾക്ക്
അതാത് സമയം തലച്ചോറിൽനിന്നും 
ഇറങ്ങിവന്നു ഉത്തരം നല്കുന്ന ഗുരു .
അറിവ് ഒരു രക്ഷിതാവാണ്‌
നിന്റെ വഴി ശരിയല്ല എന്നു തോനുന്പോൾ
ആ രക്ശിതാവ് ശകരവാക്കുകളുമായി
നിന്റെ ഹ്രദയത്തിലേക്കുവന്നു
നിന്നെ തിരുത്തുന്നു .
നീ ദുക്കിച്ചപ്പോൾ
നിന്നിലെ അറിവ് ഒരമ്മയായി
വന്നു നിന്റെ കണ്ണീരൊപ്പി .
നിന്റെ സമയമാവുന്ന വഴികളിലൊക്കെ
നിനക്കായി അറിവുകൾ കാത്തിരിക്കുന്നു .
നിത്യ വായനയിലൂടെയും
കേൾവിയിലൂടെയും
അവയെ സ്വോന്തമാക്കുക .
ഒരിക്കലും പിരിയാത്ത
കൂട്ടാളികളായി
മരിക്കുന്ന നീയും മരിക്കാത്ത
അറിവും
ജീവിക്കുക .

മുൻഘടന khaleelshamras my diary.26.07.13

ഈ ഒരു നിമിഷം
നിനക്കു ചുറ്റും ഒരുപാട് ഒരുപാട് കാര്യങ്ങൾ
വട്ടമിട്ടു നടക്കുന്നു .
അതിലേതുവേണേലും നിനക്ക് സ്വീകരിക്കാം .
ഒരു വശത്ത് അലസത
മറുവശത്ത് ഊർജസ്വൊലത .
ഒരുവശത്ത് വിക്ഞാനം പകർന്ന സംഭാഷണത്തിലേർപെട്ട ഒരു സംഘം
നിന്നെ മാടിവിളിക്കുന്നു .
മറുവശത് അർത്ഥശൂന്യമായ സംഭാഷണതിലെർപെട്ട മറ്റൊരു സംഘം
അവരിലേക്ക്‌ നിന്നെ വിളിക്കുന്നു .
ഒരു വശത്ത് വായനയിലൂടെ അറിവ് പകരാൻ പുസ്തകങ്ങൾ
മറുവശത്ത് നിൻറെ സമയംകൊല്ലാൻ ദ്രശ്യമാദ്യമങ്ങൾ .
ഒരു വശത്ത് നിന്റെ സ്നേഹം കാത്തു നിൽക്കുന്ന ഒരു ജനത
അവർക്ക് അവരാശിച്ച സ്നേഹം നിനക്കു നൽകാം നൽകാതിരിക്കാം .
ഒരു വശത്ത് മനുഷ്യർ സംഘങ്ങളായി
വാക്കുകൊണ്ടും മനസ്സുകൊണ്ടും തമ്മിലടിക്കുന്നു .
നിനക്ക് വേണേൽ അതിൽ ഭാഗവത്താവാം അവാതിരിക്കാം .
നിന്നെ കൊപിപ്പിക്കാൻ പാകത്തിൽ ഒരു കൂട്ടർ
നിനക്കു വേണേൽ അവരോടു കൊപിക്കാം
അല്ലെങ്കിൽ ക്ഷമ കയ്കൊണ്ട്‌ മൌനിയാവാം .
ഓരോ നിമിഷവും ജീവിതം നിനക്കുമുമ്പിൽ വെക്കുന്ന
ഒരൊനിൽനിന്നും
ഒരു നല്ല മനുഷ്യനായി
ജീവിക്കാനും മരിക്കാനും ഉതകുന്നത്
നീ തിരഞ്ഞെടുക്കുക .
സമയം പരമാവതി ഉപയോഗപെടുതാനുതകുന്ന കാര്യങ്ങൾക്ക്
മുൻഘടന നൽകുക .മനസ്സിനെ ഭോദ്യപെടുത്താനായി . khaleelshamras

നീ മാറിയോ മാറിയില്ലേ എന്നു വിലയിരുത്തേണ്ടത്
മറ്റുള്ളവരല്ല .
നിന്റെ മാറ്റം മറ്റുള്ളവരെ ഭോദ്യപെടുത്താനുമാവരുത് .
നിന്റെ മാറ്റം ഭോദ്യപെടുത്തേണ്ടത് സ്വൊന്തം
മനസ്സിനെയാണ്‌ .
മാറ്റങ്ങൾ വരേണ്ടതും നിന്റെ
മനസ്സിൽനിന്നാണ് .
ഓരോ ചീതപ്രവർത്തിയിലേക്കും
സാഹജര്യവും സമയവും
നിന്നെ മാടിവിളിക്കുമ്പോൾ
അതിൽനിന്നും നിന്നെ വിലക്കേണ്ടത്
നിന്റെ മനസ്സാണ് .
ജീവ കാരുണ്യപ്രവർത്തനങ്ങൾ ഒരുപാട് ചെയ്യാൻ
നിനക്ക് പ്രേരണയാവേണ്ടതും
നിൻറെ മനസ്സാണ് .
അതുകൊണ്ട് നന്മമാത്രം നിറഞ്ഞ
ഒരു ജീവിതം കാഴ്ച്ചവെക്കാനായി
ഒരുങ്ങുക
മറ്റുള്ളവരെ ഭോദ്യപെടുത്താനല്ല
മറിച്ച് നിൻറെ മനസ്സിനെ ഭോദ്യപെടുത്താനായി .

മുഖംമൂടി khaleelshamras

Image
സ്വൊന്തം പിഞ്ചോമനകളേയും ജീവിതപങ്കാളിയേയും
ചവിട്ടിയിട്ടു കൊല്ലാൻ പ്രേരിപ്പിച്ച ആ ക്രൂര ഹ്രദയത്തേയും അതിനുപ്രേരിപ്പിച്ച അയാളുടെ പൈശാചിക മനസ്സിനേയും നീ കാണുക. ഒരു പക്ഷെ ഈ ക്രൂരക്രത്യം ചെയ്യുന്നതിനുമുമ്പേ തൂവെള്ള വസ്ത്രം ധരിച്ച് ഭക്തന്റെ വേഷത്തിൽവന്നു നിന്നോടയാൾ സംസാരിച്ചിരുന്നുവെങ്കിൽ നീ പറഞ്ഞേനെ അയളെത്ര നല്ലവനെന്ന്. ആ മുഖംമൂടിക്കുള്ളിലെ അയാളുടെ പൈശാചിക മുഖം നിനക്കു തിരിച്ചറിയാൻ കഴിയില്ലായിരുന്നു. നീ ഒരു നിമിഷം നിന്നിലേക്ക്‌ നോക്കുക. നിൻറെ പുഞ്ചിരി മനസ്സിലെ പൈശാജികതയുടെ മുഖംമൂടിയാണോ. എത്രയെത്ര ചീത്ത ചിന്തകൾ നിൻറെ ആത്മാവിലൂടെ ഓടിയോടി നടക്കുന്നു. ഇനിയും ശുദ്ധിയായിട്ടില്ലെങ്കിൽ എല്ലാ ചീത്ത ചിന്തകളിൽനിന്നും അസൂയ പക തുടങ്ങിയവയിൽനിന്നുമെല്ലാം മനസ്സിനെ ശുദ്ധീകരിക്കുക. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും അന്തരീക്ഷം മനസ്സിൽ സൃഷ്ടിക്കുക. ഭക്തി ഒരഭിനയമാക്കാതെ പ്രപന്ജ സൃഷ്ടാനോടുള്ള പൂർണഅർപ്പണം നിലനിർത്തുക.


ഇന്നിൽ ജീവിക്കുക khaleelshamras

Image
ഏറ്റവും സുന്ദരയമായതൊന്നിനുള്ള
കാത്തിരിപ്പിലും
അലച്ചിലിലുമാണ്നീ,
അതി സുന്ദരമായൊരു ആത്മാവും മനസ്സും
നിനക്കുള്ളിലുണ്ടായിട്ടും.
ഭൂമിയിലെ ഏറ്റവും നല്ല നാളായ ഇന്നിലിരുന്ന്
നല്ലൊരു നളെ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് നീ.
നാളെഏതോ ഒരറിവ്‌ നേടിയെടുക്കാനുണ്ടെന്ന് നീ പറയുന്നു
ആ അറിവ് ഈ നിമിഷം നിനക്ക് മുന്പിലുണ്ടായിട്ടും.
നീ ആഗ്രഹിച്ചതെന്തും
നിനക്ക് നൽകാൻ
നിൻറെ ഈ ഇന്നും
നിന്റെ ആത്മാവും
കൂട്ടിനുണ്ടായിട്ടും.
നീയെല്ലാം ഒരു നാളേക്ക് നീട്ടിവേക്കുകയാണ്.
സ്വൊന്തം ആത്മാവിനെ
ശ്രവിക്കാതെ ഒരിക്കലും വരാത്ത
ഏതോ ഒരു അന്യൻറെ വാക്കുകൾക്കായി
കതൊർത്തിരിക്കുകയാണ് നീ.
ആശിച്ചതെല്ലാം ഈ ഇന്നിൽ ചെയ്യാൻശ്രമിക്കുക.
സ്വൊന്തം ആത്മാവിനെ ശ്രവിക്കുക.


ദരിദ്രന് നൽകിയ നാണയതുണ്ട് khaleelshamras

അയാളുടെ ജീവിത ഘജനാവുകൾ
സമ്പത്ത് കൊണ്ട് സമ്പുഷ്ടമായി .
അയാളെ ധനികനെന്നു വിളിച്ചു .
വീണ്ടും വീണ്ടും സമ്പാതിക്കാനുള്ള
ആർത്തിയിൽ
അയാൾ സ്വൊന്തം മരണത്തെ പോലും മറന്നു .
ആ സമ്പത്തിനോടുള്ള അത്ത്യാർത്തികിടെ
അയാളെ മരണം പിടികൂടി .
ആറടി മണ്ണിലേക്കുള്ള
അയാളുടെ യാത്രയിൽ
അയാൾ കുന്നുകൂട്ടിവെച്ച
സമ്പത്തിനെ കൂടെ വിളിച്ചു .
ഒന്നും കൂടെ വന്നില്ല .
അയല്കേറ്റവും പ്രിയപെട്ടവർ
അപ്പോഴേ സംഗങ്ങളായി തിരിഞ്ഞ്
ആ സമ്പത്തിനായി കശപിശ കൂടി തുടങ്ങിയിട്ടുമുണ്ടായിരുന്നു .
മരണത്തിന്റെ കൂടെ പോരാൻ
ജീവിതകാലം മുഴുവൻ സമ്പാതിച്ചിതൊന്നും
കൂടെ വന്നില്ലല്ലോ എന്ന് വിഷമിക്കുന്നതിനിടെ
ഒരു നാണയ തുണ്ട് അയാളിലേക്ക് വന്നു പറഞ്ഞു .
ഞാനുണ്ട് നിങ്ങളോടൊപ്പം പോരാൻ .
അയാളോർത്തു
പണ്ട് ഒരു ദരിദ്രൻ വിശന്ന് കയ്നീട്ടിയപ്പോൾ
അയാളുടെ കാരുണ്യം ഉണർന്നതും
ഈ നാണയതുണ്ട് ആ ധര്ദ്രന് സമ്മാനിച്ചത്‌ .
ഒരു നിമിഷം മരിച്ച ധനികന്റെ ആത്മാവ് ചിന്തിച്ചുപോയി
അന്ന് എന്റെ സമ്പാദ്യം മുഴുവനും
ആ ദരിദ്രന് നൽകിയിരിന്നു വെങ്കിൽ .

ഒന്നും വിട്ടുപോയിട്ടില്ല khaleelshamras

Image
ഈ ജീവിതയാത്രയിലെവിടെയോവെച്ച്
വിലപെട്ടതെന്തൊക്കെയൊ  നഷ്ടപെട്ടുപോയിരിക്കുന്നു .
നിനക്ക് നിൻറെ പ്രതിഭ നഷ്ടപെട്ടുപോയിരിക്കുന്നു .
നിന്റെ ലക്ഷ്യബോധവും പ്രയത്ന ശേഷിയും
നഷ്ടപെട്ടുപോയിരിക്കുന്നു .
നിന്നിലെ സ്നേഹവും കാരുണ്യവും
നിന്നാൽ ആട്ടിയോടിക്ക പെട്ടിരിക്കുന്നു .
നിനക്കു നഷ്ടപെട്ടുപൊയതൊന്നും
ഇനിയും നിന്നെ വിട്ടുപോയിട്ടില്ല .
നിന്റെ ജീവൻറെ തൊട്ടുപിറകിൽ
അവ ഇന്നും നിന്റെ ജീവിതത്തിൽ
അനുഗമിക്കുന്നുണ്ട് .
ഒന്നു തിരിഞ്ഞു നോക്കി
അവയെ കൂടെ ചേർത്തുവെക്കുക
മാത്രമേ നിനക്ക് ചെയ്യാനുള്ളൂ .


സ്നേഹമെന്ന ധനം KHALEELSHAMRAS

Image
നിങ്ങൾ ആത്മമിത്രങ്ങളായി .
പിരിയാൻ കഴിയാത്ത സുഹുർത്തുക്കളായി .
ഒരേ സ്നേഹം നിങ്ങളെ ഒരിമിപ്പിച്ചു .
പക്ഷെ കാലം നിന്റെ കയ്യിൽ ഒരുപാട് സമ്പത്തേൽപ്പിച്ചു
അതു നിന്നെ ധനികനാക്കി .
അവന്റെ കയ്യിൽ കാലം പണം നൽകിയില്ല
അതവനെ ധരിദ്രനാക്കി .
അവന്റെ കിടപ്പാടം പോലും അവനു നഷ്ടപെട്ടു .
ഒരിത്തിരി സഹായത്തിനായി
അവൻറെ കയ്കൾ നിനക്കുനേരെ നീണ്ടു .
കയ്യിലെ സമ്പതെല്ലാം പൂഴ്ത്തിവെച്ചു നീ പറഞ്ഞു
എൻറെ കയ്യിലൊന്നുമില്ല .
അവൻ പറഞ്ഞു
വേണ്ടെടാ നമുക്ക് സ്നേഹമാണ് വലുത് .
പിന്നീട് നീ അവനെ മറന്നു
അവൻ വായ്പ്പ ചോദിക്കുമോ എന്ന ഭയത്താൽ .
അപ്പോഴും അവൻ നിന്നിൽ അഭിമാനിച്ചു
നിന്നെ സ്നേഹിച്ചു .
കാരണം ദൈവം കാലത്തിന്റെ കയ്കളിലൂടെ
അവനിലേൽപ്പിച്ചത് സ്നേഹമെന്ന ധനമായിരുന്നു .

എൻറെ സ്റ്റെതെസ്കോപ്പ് .khaleelshamras

Image
ഈ കണ്ണുകളിലൂടെ ഞാൻ നിന്റെ ഹ്രദയത്തിലേക്ക് നോക്കി
അതിന്റെ ആനന്ദ ന്ര്ത്തം കണ്ടു .
അതുകണ്ടു ഞാൻ ആസ്വദിച്ചു .
അതിന്റെ രോദനങ്ങൾ കണ്ടു
അതെന്നെ നിന്റെ കണ്ണീരോപ്പിയ തൂവാലയാക്കി .
എന്റെ സ്റെതെസ്കൊപ്പിന്റെ സ്പർശം
നിൻറെ ശ്വാസകോശത്തിന്റെ മേൽ പതിഞ്ഞപ്പോൾ
നീ വലിച്ചിട്ട പുക
അതിനേൽപ്പിച്ച പോറലുകൾ കണ്ടു
ഞാൻ ഞെട്ടിത്തരിച്ചു .
പുകവലി നിർത്തണേ
എന്നു ഞാൻ നിന്നോട് കേന്ജിയത്
അതുകൊണ്ടായിരുന്നു .
പുകവലിയാൽ പോറലേൽക്കപെട്ട
നിൻറെ അവയവങ്ങളുടെ
മാരകരോഗങ്ങളിലേക്കും മരണത്തിലേക്കുമുള്ള
നിന്റെ പോക്കുകണ്ട്
എൻറെ സ്റെതെസ്കോപ്പ് കരഞ്ഞിരിന്നു .
ആ രൊദനമായിരുന്നു
ഉപദേശങ്ങളായി നിൻറെ കാതിൽ പതിഞ്ഞത് .
എൻറെ സ്റ്റെതെസ്കോപ്പ് എത്ര പിറവികണ്ടു
എത്ര ജന്മാശംസകൾ നൽകി .
എൻറെ സ്റ്റെതെസ്കോപ്പ്
എത്ര മരണങ്ങൾക്ക് സാക്ഷിയായി.
കരയാൻ വെമ്പിയ എന്നെ
പിടിച്ചു നിർത്തിയത്
 എൻറെ സ്റ്റെതെസ്കോപ്പ് ആയിരുന്നു .
നിന്നിലെ സുഗങ്ങളും ധുക്കങ്ങളും
ആരോഗ്യവും അനാരോഗ്യവും
ഒക്കെ എന്നെ അറിയച്ചത്
എൻറെ സ്റ്റെതെസ്കോപ്പ് ആയിരുന്നു .
നമുക്കിടയിൽ തീർക്കപെട്ട
ഈ ആത്മബന്തം
എൻറെ സ്റ്റെതെസ്കോപ്പ്
എനിക്കും നിനക്കും
നല്കിയ സമ്മാനമായിരുന്നു .
അത് നിന്നെ ഒരു രോഗിയല്ലതാക്കി .

ഹർത്താൽ khaleelshamras

Image
നിങ്ങൾ തെറ്റു ചെയ്തവന്റെ ജീവിതം
വഴിമുട്ടിച്ചിരുന്നുവെങ്കിൽ
ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടായേനെ .
ഇത് തെറ്റുചെയ്തവർക്ക്
സ്വോതന്ത്രമായി വിഹരിക്കാൻ
ഒരു ദിവസം നൽകി .
ഞങ്ങൾക്കും ഞങ്ങളുടെ സമയത്തിനും നേരെ
ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്
നിങ്ങൾ ഹർത്താലുകാർ .
വിദ്യയുടെ സാഗരത്തിലേക്ക്
അറിവിൻറെ പാനീയം
നുകരാൻ പോവേണ്ട വിദ്യാർത്ഥിയെ
നിങ്ങൾ തടഞ്ഞുവെച്ചു .
തെറ്റു ചെയ്തവർക്ക് കൂർക്കം
വലിച്ചുറങ്ങാൻ ഒരു ദിവസം നൽകി
ഞങ്ങളുടെ ദേശത്തിന്റെ
സമ്പത്ത് കൊള്ളയടിച്ചു
നിങ്ങൾ ഹർത്താലുകാർ .
മരണപെട്ട പ്രിയപെട്ടവരെ
കാണാൻ പുറപെട്ടവരെ
ഒരു അവസാനനോക്ക്
കാണാൻ വിടാതെ തടഞ്ഞുവെച്ചു
നിങ്ങൾ ഹർതാലുകാർ .
നമ്മുടെ ദേശം കാണാൻ വന്ന
അതിഥികളുടെ കണ്ണ്കൾക്കുമുന്പിൽ
ഇരുട്ടിന്റെ മൂടുപടലം തീർത്തു
നിങ്ങൾ ഹർത്താലുകാർ .
കാലഹരണപെട്ട ഈ സമരമുറ
ഞങ്ങൾക്കുവേണ്ട
പിന്നെ ഇതാർക്കുവേണ്ടി .
പൊതുജന ജീവിതത്തിനു പോറലേർക്കാത്ത
സമരമുറ മതി ഞങ്ങൾക്ക് .

വ്രത നാളുകളിലേക്ക് khaleelshamras

Image
എല്ലാത്തിനും മീതെ
എല്ലാം നിയന്ത്രിക്കുന്ന
ഒരു ശക്തിയിൽ ,
ഒരു സർവേശ്വരനിൽ
ജീവിതത്തെ പൂർണമായി
സമർപ്പിക്കാൻ .
ഭൂമിയിൽനിന്നും
മരണത്തിൻ ചിറകിലേറി
തിരിച്ചുള്ള യാത്ര
സ്വോർഗത്തിലെക്കുള്ളതാക്കാൻ .
ശാന്തിയും സമാധാനവും
ജീവിക്കുന്ന നാളുകളിലെ
ആദർഷമാക്കാൻ .
പാവപെട്ടവന്റെ വിഷപ്പിന്റെ
കാടിന്യമാറിഞ്ഞു
അവനിലേക്ക് സഹായഹസ്തങ്ങളെത്തിക്കാൻ .
ആദി പ്രവാജകനിൽ തുടങ്ങി അന്ത്യ പ്രവാജകനിലൂടെ
പൂർത്തീകരിക്കപെട്ട
സമാധാനത്തിന്റെ ഏക ധർമത്തിൽ
ഉറച്ചു നിൽക്കാൻ .
തെറ്റിധാരണകൾ തിരുത്തപെടാൻ
ഈ വ്രത നാളുകളിൽ
നീയും പ്രപന്ജനാഥനും  തമ്മിലുള്ള
അത്മബന്തം ദ്ര്ടമാക്കുക .
പ്രാർത്തനകലിലൂടെ ,
വേദപുസ്തക പരായണത്തിലൂടെ ,
സഹായ ഹസ്തങ്ങളിലൂടെ ,
കാരുണ്യവും ശാന്തിയും പരത്തി .

ഇന്നലെകൾ മരിക്കുന്നില്ല khaleelshamras

Image
ഇളം കാറ്റിന്റെ താളത്തിനൊത്ത്
നൃത്തം ചെയ്ത
നെല്ചെടികൾക്കിടയിലൂടെ
എൻറെ ഇന്നലെകൾ വിരിന്നുവന്നു .
ഈ വയലോരത്തിലൂടെ
എന്റെ ഇന്നലകളിൽ
ഞാനൊരുപാട് സജ്ഞരിച്ചതാണ് .
എന്റെ കൌമാരം അവൾക്കായി സ്വോപ്നം
കണ്ടത് ഈ വഴികളിലായിരുന്നു .
ഒരു പരീക്ഷാകാലത്ത്
വാരാന്പോവുന്ന ചോദ്യങ്ങളെ
കുറിച്ചോർത്ത് നെന്ജിടിച്ചതും
ഇതേ വയലോരതായിരുന്നു .
ഇന്നു ഈ ഇളംമഴയത്ത്
കുളിർകാറ്റുവന്നു
ഓർമകൾക്ക് ജീവൻ നൽകിയപ്പോൾ
ഞാനറിയുന്നു
എൻറെ ഒരിന്നലെയും
മരിച്ചിട്ടില്ല ,
എന്റെ ഓരോ ഇന്നുകളിലും
എനിക്ക് വേണേൽ അവയെ തിരികെ വിളിക്കാം .


ക്യാൻസറിനു കാരണമായ ആത്യ പത്തു കാര്യങ്ങൾ.DR KHALEELSHAMRAS.MD

Image
ക്യാൻസറിനു  കാരണമായ  ആത്യ പത്തുകാര്യങ്ങൾ. ക്ഷമിക്കണം പതിനൊന്ന് കാര്യങ്ങൾ  1.......പുകവലി  2.......പുകവലി  3.......പുകവലി  4.......പുകവലി  5.......പുകവലി  6.......പുകവലി  7 ......പുകവലി  8.......പുകവലി  9 ......പുകവലി  10 ....പുകവലി  11 ....കീടനാശിനി (ഉദ ...എന്ടോസൾഫാൻ ) എന്ടോസൾഫാനെതിരെ ആയിരക്കണക്കിനു യുദ്ധങ്ങൾ നയിച്ചു കുറച്ചൊക്കെ വിജയംകണ്ട നാം ഈ ആത്യ പത്തു സ്ഥാനക്കാരെ വെറുതെ വിട്ടു .പുകവലിക്കെതിരെ നമ്മുടെ ശബ്ദമുയരട്ടെ .പുകവലിക്കാരെ അതു നിർത്തുന്നത്‌ വരെ സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും അകറ്റി നിർത്തുക .അവർ പുറം തള്ളുന്ന വിഷം അവരെ മാത്രമല്ല കൊല്ലുന്നത് കുടുംബത്തേയും സമൂഹത്തേയും നമ്മേയുമാണ് . DR KHALEELSHAMRAS MD.DIP PREVENTIVE CARDIOLOGY

എന്തിനു മരിച്ചവനായി ജീവിക്കണം dr khaleelshamras MD DIP PREVENTIVE CARDIOLOGY

Image
എന്തിനു മരിച്ചവനായി ജീവിക്കണം     dr khaleelshamras MD DIP P CARDIO


       ജീവിതത്തിൽ നാം നിർബന്തമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് .ആ കാര്യങ്ങൾ ഓരോ ദിവസവും നാം മറക്കാതെ നിർവഹിക്കുന്നു .വസ്ത്രം ധരിക്കുക ,കുളിക്കുക ,പല്ലുതേക്കുക തുടങ്ങിയവയൊക്കെ അതിൽ പെടുന്നു .പക്ഷെ മനുഷ്യരിൽ മഹാ ഭൂരിഭാഗവും അവഗണിക്കുന്ന എന്നാൽ അതിലേറെ പ്രാധാന്യം നിറഞ്ഞ ഒരു ശീലമാണ് വ്യായാമം .
       ഓരോ ദിവസവും ആദ്യം ചെയ്യേണ്ട കാര്യങ്ങൾ മുഷിപ്പില്ലാതെ ആദ്യം ചെയ്തു തീർക്കുക .അതിലേറ്റവും ആദ്യം ചെയ്യേണ്ട കാര്യമാണ് വ്യായാമം .അത് കുട്ടിയായാലും മുതിർന്നവനായാലും ,പുരുഷനായാലും സ്ത്രീയായാലും ,മെലിഞ്ഞവനായാലും തടിയനായാലും ജീവിച്ചവനായി ജീവിക്കണമെങ്കിൽ ധീർഘായുസ്സ് കൊതിക്കുന്നുവെങ്കിൽ മരണത്തിന്റെ മുൾമുനയിൽ ജീവിതത്തെ നിർത്തി മരിച്ചവനെ പോലെ ജീവിക്കെന്ടെങ്കിൽ 30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം ആഴ്ച്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമം ശീലമാക്കിയേ പറ്റൂ .

     പുറത്തിറങ്ങിയുള്ള വ്യായാമങ്ങളേക്കാൾ ഒരു റൂമിലിരുന്നു ചെയ്യുന്ന വ്യായമാങ്ങലാണ് ഇന്ന് കൂടുതലും നിർദേശിക്കുന്നത് .ANDROID PHONE ഇലെ 
VIRTUAL GYM,DAILY CARDIO ,DAILY ABS തുടങ്ങിയ അപ്ലിക്ക…

നീയെന്ന വാടാത്ത പൂവ് KHALEELSHAMRAS

Image
എൻറെ സ്നേഹത്തിന്റെ പോന്തോപ്പിലെ 
ഒരിക്കലും വാടാത്ത പൂവായി 
പ്രണയത്തിന്റെ ചെടിയിൽ 
നീ വിടർന്നു നിൽക്കും .
ഞാൻ കണ്ട നിൻറെ രൂപം 
വർണങ്ങളായി ഭാവനയുടെ 
ബ്രഷിലൂടെ 
ഒരു കടലാസിലേക്ക് ഉറ്റിവീഴും .
അതെന്നെ ഒരു ചിത്രകാരനാക്കും .
ആ രൂപം 
ഞാൻ ഒരു കളിമണ്‍ശിൽപ്പമാക്കും 
അതെന്നെ ശിൽപ്പിയാക്കും .
നീയെന്ന പൂക്കൾ വിടർന്നുനിന്നയാ 
ചെടിചില്ലയിൽ എൻറെ ജീവിതമാവുന്ന 
കുയിലുകൾ വന്നിരിക്കും 
അവ നിന്നെനോക്കി 
സുന്ദര രാഗത്തിൽ കവിത ചൊല്ലും 
ഞാനതേറ്റു പാടും എഴുതും .
അതെന്നെ കവിയും എഴ്ത്തുകാരനുമാക്കും .
നീയെന്ന പൂക്കൾ സമ്മാനിച്ച നറുമണം 
എന്റെ ഹ്രദയത്തിന്റെ അന്തരീക്ഷമാവും .
നീയെന്റെ ലോകമാവുമ്പോൾ 
നിനക്ക് ചുറ്റും എനിക്ക് ശൂന്യതയാവും .
അങ്ങിനെ നീയെന്നിൽ വാടാത്ത പൂവായി നിൽക്കും 
പക്ഷെ ഞാൻ വാടിയവനാവും .

CALORIES IN SOME COMMON FOODS OF KERALA. DR KHALEELSHAMRAS MD.DIP IN PREVENTIVE CRDIOLOGY

FOOD ITEMS (ഭക്ഷണപദാർത്ഥം )                              CALORIE (കലോറി)


1.RICE(ചോർ  ) 1 CUP                                                        175 
2.IDDALI(ഇഡ്ഡലി ) 1                                                           65
3.DOSHA 1                                                                              85
4.APPAM 1                                                                              85
5.PUTTU        1  PIECE                                                           150
6.UPPUMAV 1 CUP                                                                140
7.CHAPPATHI 1                                                                     65
8.IDIYAPPAM 1                                                                     80
9.POORI 1                                                                               85
10.VADA  1                                                                             70
11.POROTTA     1                                                            …

നന്മകൾക്കായി KHALEELSHAMRAS. .

Image
നന്മകളേ .................
നീയെന്റെ ആത്മാവാവുക.
അതെന്റെ ജീവിതത്തെ
സുന്ദരമാക്കുമെന്നു ഞാനറിയുന്നു .
നന്മകളേ .................
നീയെന്റെ
നിശബ്ദതയുടെ ശബ്ദ മാവുക ,
അതൊരു സംഗീതമായി എന്റെ
മരണത്തിന്റെ ചില്ലയിലിരുന്നു
എന്റെ ജീവിതമാവുന്ന കുരുവി
അനശ്വരമായി പാടട്ടെ .
നന്മകളേ .................
നീ എന്റെ ചിന്തയും സ്വോപ്നവുമാവുക .
എന്റെ സമയത്തിന്റെ
കൂടെ എപ്പോഴും
എന്നോടൊപ്പം യാത്രയാവുക .
അനശ്വരമായ നിന്റെ
ഭവനത്തിലെ ഒരിഷ്ടികകല്ലായി
ഞാനും മാറട്ടെ .
നന്മകളേ .................
നിനക്കായി പാടിയ
പ്രിയതമാനായി നീ എന്നെ സ്വീഗരിക്കുക .
ഒരിക്കലും വഴിപിരിയാത്ത
നമ്മുടെ ഈ കൂട്ട്
സ്വോർഗം വരെ യും അതിനപ്പുറത്തെക്കും നീളട്ടെ .ശത്രു KHALEELSHAMRAS

Image
നിന്നിൽ നിനക്കൊരു ശത്രുവുണ്ട് .
അവനാണ് നിന്റെ മനശാന്തിയെ തച്ചുടച്ചത് .
വിജയത്തിലേക്ക് തിരിച്ച നിൻറെ വഴിയെ
പരാജയത്തിലേക്ക് തിരിച്ചു വിട്ടത് .
ഏതോ ഓരോ കപട സ്നേഹം കാട്ടി
നിന്നിലെ യഥാർത്ഥ സ്നേഹത്തെ
പൂഴ്ത്തികളഞ്ഞത് ,
നിൻറെ നന്മമാത്രം കാംഷിച്ച
ഒരു ജനതയെ നിൻറെ ശത്രുവാക്കിയത്
നിന്നിലെ ശത്രുവായിരുന്നു .
ആ ശത്രുവിനെ നിൻറെ ഹ്രദയത്തിൽനിന്നും
ഓട്ടി അകറ്റുക .
നിന്റെ വിജയത്തിനായി ,
നിന്റെ സന്തോഷത്തിനായി ,
നന്മക്കായി ,.സ്നേഹിച്ചവനാവാൻ

കുട്ടികളെ കുലുക്കി കൊല്ലല്ലേ ???????? DR KHALEELSHAMRAS MD,PGDHSc preventive cardiology.

Image
കുട്ടികളെ മെപ്പോട്ട് ഉയർത്തി എറിഞ്ഞോ അല്ലാതെയോ ,.സ്നേഹപൂർവമയിട്ടോ ദേഷ്യത്തോടെയോ ,കരച്ചിൽ നിർത്തിപ്പിക്കാൻ വേണ്ടിയോ ചിരിപ്പിക്കാൻ വേണ്ടിയോ ഒക്കെയായി എടുത്തു കുലുക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില് നിലനിൽക്കുന്നുണ്ട് .വർഷത്തിൽ ലക്ഷത്തിൽ പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരല്ല .അറിഞ്ഞിരുന്നു വെങ്കിൽ എന്നോ ഈ സ്നേഹപ്രകടനം അപ്രത്യക്ഷമായേനെ .
    ഷൈക്കണ്‍ ബേബി സിൻഡ്രോം (shaken baby syndrome) എന്നാണ് കുട്ടികളെ പിടിച്ചു കുലുക്കുന്നതുമൂലമുണ്ടാവുന്ന സംഭവവികാസങ്ങളെ മൊത്തത്തിൽ വിശേഷിപ്പിക്കുന്നത് .മൂന്ന് കാര്യങ്ങളാണ് ശരീരത്തിൽ ഇതുമൂലം പ്രദാനമായും സംഭവിക്കുന്നത് .
     1...തലച്ചോറിലെ ആന്തരിക കവജത്തിനുള്ളിൽ രക്തമുഴയുണ്ടാവുക ,(രക്തം കട്ടപിടിച്ച് )(subdural haematoma )

     2...കണ്ണിലെ  രക്തക്കുഴൽ പൊട്ടി അതിൽനിന്നും രക്തസ്രാവമുണ്ടാവുക .
(retinal hemorrage)
     3....തലച്ചോറിനുള്ളിൽ നീരുകെട്ടുക (സെറിബ്രൽ എടെമ )
   പുറത്ത് ഭാഹ്യ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതിനാൽ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങൾക്കും കാരണം ഈ പിടിച്ചുകുലുക്…

വഴിമാറിയ പ്രണയം khaleelshamras

Image
കടമെടുത്ത വിലപിടിച്ച വസ്ത്രങ്ങളണിഞ്ഞു അവൾ വന്നു
അവൾ പൂശിയ സുഗന്തത്തിനു
മുതലാളിത്തത്തിന്റെ ഗന്തമുണ്ടായിരുന്നു .
അടുത്ത വീട്ടിലെ മുതലാളിപെണ്ണു
ഉപേക്ഷിച്ചു അവൾക്കു കൊടുത്ത
ചെരുപ്പുകളും ആഭരനങ്ങളുമായിരുന്നു
അവൾ ശരീരത്തിലണിഞ്ഞത് .
അവളെ കണ്ടതും അവൻ
തൻറെ ഹ്രദയം പറിച്ചു അവൾക്കു സമ്മാനിച്ചു .
അവന്റെ മനസ്സിലെ രാജകുമാരിയായി .
അവർ പരസ്പരം അടുത്തറിഞ്ഞു
അവൻ അവളുടെ പ്രരാബ്തങ്ങൾ കണ്ടു
വാടകയ്ക്ക് താമസിക്കുന്ന അവളുടെ
ദാരിദ്ര്യം നിറഞ്ഞ കുടിൽ കണ്ടു .
എല്ലാമറിഞ്ഞപ്പോൾ
അവൻ അവളിലെ അവന്റെ ഹ്രദയം
തിരിച്ചെടുത്തു .
അവൾ അവനു വെറുക്കപെട്ടവരായി .