വല്ല്യുമ്മച്ചി

കുട്ടിക്കാലത്ത് എന്നെ ഒരുക്കതും 
ആടിന്റെ കയർ മറ്റേ കയ്യിലും പിടിച്ച് 
തറവാടിനുചുറ്റും പച്ചപിടിച്ചുനിന്ന 
പുൽമേടയിലെക്ക് 
ആടിനു തീറ്റകൊടുക്കാൻ കൊണ്ടുപോയ 
വല്ല്യുമ്മച്ചിയേയും എന്നേയും ഒന്നിപ്പിച്ചത് 
ഒരിക്കലുമൊരിക്കലും അണയാൻ പാടില്ലാത്തതും 
തലമുറകളിലൂടെ കയ്മാറപെടേണ്ടതുമായ സ്നേഹമായിരുന്നു .
വാത്സല്യമായിരുന്നു .
വല്ല്യുമ്മച്ചിക്കെന്നെയും എനിക്ക് വല്ല്യുമ്മച്ചിയേയും 
പിരിഞ്ഞിരിക്കാൻ മനസ്സില്ലായിരുന്നു .
അതുകൊണ്ടാവാം ഉപ്പതറവാട്ടിൽനിന്നും ഉമ്മതറവാട്ടിലേക്ക് 
എന്നെ കൊണ്ടുപോവുമ്പോഴൊക്കെ 
വല്ല്യുമ്മച്ചി കരഞ്ഞതും 
തിരിച്ചുവരുവോളം കാത്തിരുന്നതും .
വെള്ളിയാഴ്ച പള്ളികഴിഞ്ഞു 
ഉമ്മതറവാട്ടിൽനിന്നും വയറുനിറച്ചശേഷം 
ഉപ്പതറവാട്ടിലെത്തും 
എന്റെ നിറഞ്ഞ വയർ വീണ്ടും നിറക്കാനുള്ള 
 വല്ല്യുമ്മച്ചിയുടെ ദ്രിതി വാത്സല്യത്തിന്റേതായിരുന്നു 
ആ ഓരോ ചോറ്റുമണിയും എന്നിലെത്തിച്ചത് 
അണയാത്ത സ്നേഹത്തെയായിരുന്നു .
ആ വല്ല്യുമ്മച്ചി നിനക്ക് കയ്മാറിയ 
ആ സ്നേഹം എന്നാണു നിന്നിൽ അണഞ്ഞുപോയത് .
ഒരിക്കലും അണച്ചുകളയരുതെന്നു ഓരോ നോട്ടതിലൂടെയും 
ഉപദേശിച്ച ആ വല്ല്യുമ്മച്ചിയുടെ വാക്കുകളെ 
നീ തള്ളുകയാണോ .
ആ വല്ല്യുമ്മച്ചി ഇന്നും ജീവിക്കണം 
പ്രിയപ്പെട്ട ഈ  പേരകുട്ടിയിലൂടെ .
നിൻറെ കുട്ടികൾക്കും കുടുംബത്തിനും സമൂഹത്തിനും 
ആ അണയാത്ത സ്നേഹം പങ്കുവെക്കണം .
വല്ല്യുമ്മച്ചിയെ കുറിച്ച് നിന്റെ മനസ്സിന്റെ ഈ ഓർമപെടുത്തൽ 
അണഞ്ഞുപോയ നിന്റെ സ്നേഹത്തിനു വീണ്ടും തിരികൊളുത്തട്ടെ .

 

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്