അസ്തമിക്കാൻ പോവുന്ന സൂര്യൻ

എന്നോ ഒരിക്കൽ നിന്റെ ഈ ചുണ്ടുകൾ 
എന്നോട് സംസാരിച്ചിരുന്നു .
നിന്റെ ഈ കാതുകളിൽ എന്റെ ശബ്ദമെത്തിയിരുന്നു .
രോഗത്തെ കുറിച്ചും രോഗഷമനത്തെ കുറിച്ചും 
സംസാരിച്ചിരുന്നു .
നിന്റെ പഠനത്തെ കുറിച്ചും 
കുടുംബത്തെ കുറിച്ചും സംസാരിച്ചിരുന്നു .
നിന്റെ ചുണ്ടുകളിൽനിന്നും എനിക്കായ് 
ഒരു പുഞ്ചിരി അടർന്നു വീണിരുന്നു .
അന്നൊന്നും ഞാനറിഞ്ഞിരുന്നില്ല 
നീ അസ്തമിക്കാൻ പോവുന്ന സൂര്യനാണെന്ന് .
നിനക്കരികിൽ മരണത്തിന്റെ മാലാഖ
കാത്തിരിപുണ്ടായിരുന്നുവെന്ന് .
ഇന്നു ചേതനയറ്റു പുഞ്ചിരി മാഞ്ഞു 
അഗ്നിയിലോ മണ്ണിലോ അലിയാൻ 
നീ കിടക്കുമ്പോഴും 
എന്റെ കാതിൽ നിന്റെ ശബ്ദം ഞാൻ ശ്രവിക്കുന്നു 
എന്റെ മനസ്സാകുന്ന കണ്‍സൾട്ടിംഗ് റൂമിൽ 
രോഗത്തെ കുറിച്ചും കുടുംബത്തെകുറിച്ചും 
കലാലയത്തെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നു .
നിൻറെ ശരീരം ഭൂമിയിൽനിനനപ്രത്യക്ഷമാവുമ്പോഴും 
മനസ്സ് പലപല ഹൃദയങ്ങളിൽ 
എന്നും ജീവിക്കും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്