Wednesday, June 26, 2013

വായ്നാറ്റം തടയാൻ .dr khaleelshamras MD.PGDHSC IN P ,CARDIO


 
ആന്റണി സുന്ദരനാണ് .പക്ഷെ അവനോട് കുറച്ച്നേരം സംസാരിച്ചു തുടങ്ങിയാൽ സംസാരിക്കുന്നവർ വായ പൊത്തുകയോ ഓടിയകലുകയോ ചെയ്യും .മാസങ്ങൾക്ക് മുമ്പ് അവന്റെ വിവാഹം കഴിഞ്ഞതാണ് .പക്ഷെ ഭാര്യ സ്ടെല്ല പിണങ്ങിപോയിരിക്കുകയാണ് .സൌഹ്രദം കൂടാനും മറ്റും ആന്റണി ഇപ്പോൾ ഇഷ്ടപെടുന്നില്ല .ആന്റണിയെ സമൂഹത്തിൽനിന്നും ഒറ്റയാനാക്കിയത് വായ്നാറ്റമായിരുന്നു .ശ്രദ്ധിച്ചാൽ തടയാവുന്ന എന്നാൽ സമൂഹത്തിലെ നല്ലൊരു ശതമാനം മനുഷ്യരേയും ബാദിച്ചിരിക്കുന്ന ആരോഗ്യ പ്രശ്നമാണ് വായ്നാറ്റം .

      താൽക്കാലികമായി വരുന്നതും നിത്യേന തുടരുന്നതുമായ വായ്നാറ്റമുണ്ട് .വെളുത്തുള്ളി ,ഉള്ളി ,കോഫീ ,ചിലതരം മസാലകളും പച്ചക്കറികളും കഴിച്ചാൽ താൽക്കാലികമായി വായ്നാറ്റം അനുഭവപെടാറുണ്ട് .ഇത്തരം ഭക്ഷ്യവസ്തുക്കൾ ദഹിച്ചശേഷം അവ രക്തത്തിൽ എത്തുകയും പിന്നീട് ശ്വാസകോശത്തിൽ പ്രവേശിക്കുകയും അവിടെനിന്നും ശ്വാസത്തിലൂടെ ആ മണം പുറത്തുവരികയുമാണ് ചെയ്യുന്നത്  .നിത്യേനയുള്ള വായ്നാറ്റം വരുന്നത് വായിലെ ബാക്ടീറിയ എന്ന അണുക്കളിലെ പ്രോട്ടീനുകൾ വിഭജിച്ചാണ് ഉണ്ടാവുന്നത് .വരണ്ട വായയും മോണരോഗങ്ങളും മുഖ്യ കാരണങ്ങളാണ് .
    ഉമിനീർ വായയെ ശുദ്ധിയാക്കാൻ സഹായിക്കുന്നു .ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറംതള്ളാൻ ഇത് കാരണമാവുന്നു .വരണ്ട വായയിൽ ഉമിനീർ ഉൽപാദനം കുറവാകയാൽ അത് വായ്നാറ്റത്തിനു നിമിത്തമാവുന്നു .ഉറക്കത്തിൽ വായ വരളാൻ കൂടുതൽ സാധ്യതയുള്ളതിനാൽ രാവിലെ എഴുനേൽക്കുമ്പോൾ മിക്കവരിലും വായ്നാറ്റം അനുഭവപെടാറുണ്ട്‌ .വായതുറന്ന് ഉറങ്ങുന്നവരിൽ ഇത് കൂടുതലാണ്
.
   ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം വായ്നാറ്റം വരാം .പുകവലിയും വായ്നാറ്റമുണ്ടാവാൻ കാരണക്കാരനാണ് .സൈനസൈറ്റിസ്,ബ്രോണ്‍കൈട്ടിസ്,ന്യൂമോണിയ പോളിപ്പ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങൾ വായ്നാറ്റത്തിലേക്ക് വഴിവെക്കുന്നു .ഗ്യാസ് ,ഭക്ഷണം കേട്ടിനിൽക്കൽ മൂലവും വരാം .
   വായയിലെ പ്രശ്നങ്ങൾ കാരണം വായ്നാറ്റം വരാം .മോണരോഗങ്ങൾ ,ഭക്ഷ്യവസ്തുക്കൾ  പല്ലിനുള്ളിൽ കെട്ടികിടക്കുക ,ചിലതരം മരുന്നുകൾ ,വാർധക്യത്തിൽ കാണാറുള്ള വരണ്ടവായ ,തോണ്ടയിലേയും ടോൻസിലിലേയും അണുബാധ,ജലദോഷം തുടങ്ങിയവയൊക്കെ വായ്നാറ്റത്തിനു കാരണമാവുന്നു .
    ക്യാൻസർ പോലോത്ത മാരകപ്രശ്നങ്ങൾ കാരണവും ചില വൃക്ക കരൾ രോഗങ്ങൾ കാരണവും വായ്നാറ്റം അനുഭവപെടാറുണ്ട്‌ .
   വായ്നാറ്റം കണ്ടെത്താൻ ഏറ്റവും അനുയൊജ്യമാർഗം ഏറ്റവും വിശ്വസ്ഥരായ ആരോടെങ്കിലും ചോദിച്ചറിയുക എന്നതാണ് .സ്വൊയം അറിയാനുള്ള ഒരു മാർഗ്ഗമാണ് നക്കൽ മണക്കൽ രീതി .ആദ്യം നിങ്ങൾ നിങ്ങളുടെ കണങ്കൈ നക്കുക .ഒന്നോ രണ്ടോ മിനുട്ട് നേരത്തേക്ക് ഉണങ്ങാൻ വിടുക .അതിനുശേഷം മണത്തുനോക്കുക .
    പലരേയും സമൂഹത്തിൽനിന്നും ഒറ്റപെടുത്തുന്ന പ്രശ്നമെന്നനിലയിൽ വായ്നാറ്റം തടയലും ചികിത്സിക്കലും അനിവാര്യമാണ് .ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം .ദിനേന മൂന്നു തവണ പല്ലുതേക്കുക .കിടക്കുന്നതിനു മുമ്പായി ഒരുതവണ നാവ് വടിക്കുക .ഒരു നാവുവടിയോ ബ്രഷോ അതിനായി ഉപയോഗിക്കാം .(ബ്രഷ്‌ മ്ര്തുലമായി നാവിൽ വടിക്കുക )വിശപ്പുകൊണ്ടുണ്ടാവുന്ന വായ്നാറ്റം കുറച്ചു കുറച്ചു ഭക്ഷണം
പലപ്പോഴായി കഴിച്ചു തടയുക .മൂക്കും തൊണ്ടയും സദാ വ്രത്തിയാക്കി സൂക്ഷിക്കുക .നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുക അത് ഉമിനീർ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു .നാരടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക .ദിനേന എട്ടു ഗ്ലാസ്‌ വെള്ളം കുടിക്കുക .അത് വായയെ നനവുള്ളതാക്കുന്നു വരൾച്ചയെ തടയുന്നു .ബാക്ടീരിയയെ പുറംതള്ളാൻ സഹായിക്കുന്നു .ആൽക്കഹോളും കോഫിയും വർജിക്കുക .നിങ്ങൾ കഴിക്കുന്ന മരുന്നുകളിൽ ഏതെങ്കിലും വായ്നാട്ടമുണ്ടാക്കുന്നതാണോ എന്ന് ഉറപ്പുവരുത്തുക .പഞ്ചസാര അടങ്ങിയിട്ടില്ലാത്ത ചുയിങ്ങം  ഉപയോഗിക്കുന്നത് വായ്നാറ്റം തടയാൻ സഹായിക്കും .കിടക്കുന്നതുനുമുമ്പ് കുലുക്കുഴിയുക നല്ലൊരു മൌത്ത്വാഷ് അതിനായി ഉപയോഗിക്കാം .പല്ല് തേച്ചതിനു ശേഷം മൌത്ത്വാഷ്‌ ഉപയോഗിക്കുന്നത് നന്നായിരിക്കും .
     
   

സമയമെന്ന യാജകൻ khaleelshamras

സമയം ഒരു യാജകനായി നിനക്കുമുൻപിൽ നിൽക്കുന്നു .
എനിക്കെന്തെങ്കിലും താ എന്നു കെഞ്ചുന്നു .
നീയാണേൽ
നിനക്കു നൽകാൻ എന്നിലൊന്നുമില്ല
എന്നും പറഞ്ഞു സമയത്തെ
ഓട്ടി അകറ്റുന്നു .
ഹ്ര്ധയതിന്റെ പോക്കറ്റ്‌ നിറയെ
സ്നേഹമെന്ന സമ്പത്തുണ്ടായിട്ടും .
തലച്ചോർ നിറയെ
ഭുദ്ധിയുടെ രത്നങ്ങളുണ്ടായിട്ടും .
സമയം വീണ്ടും വീണ്ടും
നിൻറെ ജീവിതത്തിനു മുമ്പിൽ കെഞ്ചികൊണ്ടേയിരുന്നു .
നീ അലസതയുടെയും സ്വോപ്നതിന്റെയും
കലവറകളിൽ
നിന്റെ സമ്പത്ത് പൂഴ്ത്തിവെച്ചു .
സമയതിനവ കൊടുക്കാനുള്ള മടിയാൽ
പിശുക്കിനാൽ .
അവസാനം മരണം വന്നു നിന്റെ
ജീവിതത്തെ കീഴടക്കിയപ്പോൾ
സമയം ഭിക്ഷാടനം
അവസാനിപ്പിച്ചപ്പോൾ
നീ അറിഞ്ഞു
നിന്റെ സമ്പത്ത് മുഴുവൻ
പരാജയത്തിന്റെ പുഴുക്കടിയെറ്റു ദ്രവിച്ചുപൊയിരുന്നുവെന്ന് .

Saturday, June 22, 2013

നാമം അനശ്വരമാക്കാൻ khaleelshamras diary

കാലത്തിന്റെ കുതിയൊഴിക്കിൽ
പ്രായം കൂടികൂടി വരുന്നതിൽ
വിളറി പൂണ്ടിരിക്കുകയാണ്
മനുഷ്യൻ .
ജീവിതം മരണത്തിലേക്കടുക്കുകയാണല്ലോ
എന്ന ഭീതി
അവനെ അലട്ടുന്നു .
അനശ്വരമായതെന്തെങ്കിലുമൊന്നു
ഭൂമിക്കുനൽകാൻ
അവൻ മറക്കുകയാണ് .
ജനനത്തിൽ വരദാനമായി ലഭിച്ച കഴിവുകളെ
ഉപയോഗിക്കപെടാതയോ വലിച്ചെറിഞ്ഞോ
അവൻ യാത്ര തുടരുകയാണ് .
അവന്റെ നാമം അനശ്വരമാക്കാൻ
നൽകപെട്ട സമ്മാനങ്ങളായിരുന്നു
അവയെന്നറിയാതെ .
സ്വൊന്തം നാമം അനശ്വരമാക്കാൻ
പ്രതിഭയെ വിനിയോഗിക്കുക .
കഴിവുകളെ ഉപയോഗപെടുത്തുക .

Friday, June 21, 2013

കേൾക്കാൻ കൊതിച്ച കവിത KHALEELSHAMRAS. FROM EUROPIAN DAYS

നിൻറെ സൗന്ദര്യമാവുന്ന കടലാസ്സിൽ
എൻറെ ജീവിതമാവുന്ന പേനകൊണ്ട്
ആരും കേൾക്കാത്ത
എന്നാൽ യുഗങ്ങളായി
കേൾക്കാൻ കൊതിച്ച
ആ കവിതയെഴുതുന്നു ഞാൻ .
നിൻറെ സ്നേഹത്തിന്റെ ചുണ്ടുകൾ
ആ പാട്ട് ഏറ്റുപാടുമെന്നും
അതെന്റെ ഹ്രദയത്തിന്റെ
കാതുകളിൽ മുഴങ്ങി കേൾക്കുമെന്നും
ഞാൻ ആശിക്കുന്നു .

reality of a complaint. dr khaleeshamras ,,,living as a doctor

google picture
a patient came to me and asked. 'hay doctor are you changed your mobile?"
i replayed no yaar ...now i never change mobile frequently .changing frequently is a foolishness.
again he asked "are you using an android phone or ios"
i replayed >'i use both"
i wanted to stop the discussion and concentrate on his healthy matters.but he again started asking are you still buying things online.?"
i replayed yes.
then he discussed his health problems in between the discussion and i prescribed him some medications and went out from my consulting room.
soon after reaching to public .he shouted to the crowd."that doctor always discuss about mobiles and other things.
and some from crowd took it and spread to society.after making so many alterations news spreads from ears to ears.
but in reality it was a discussion started by the patient itself.even as a doctor i was not at all interested to discuss such things to patients.

Thursday, June 20, 2013

അർത്ഥശൂന്യമായ ജീവിതം khaleelshamras

അവൻറെ മനസ്സാവുന്ന അമ്പലത്തിലെ
സ്ഥിരപ്രതിഷ്ടയായി അവൾ .
സ്നേഹംകൊണ്ട് തുലാഭാരം നടത്തി .
പ്രണയത്തിന്റെ മന്ത്രങ്ങൾ ജപിച്ചു .
അവൻറെ രാത്രികൾ അവൾക്കുള്ളതായി
ഉറക്കം അവൾക്കായി പണയം വെച്ചു .
അവൻ കണ്ട കാഴ്ച്ചകളെല്ലാം അവളായിരുന്നു .
അവൻ കണ്ട ഏക സൃഷ്ടിയും അവളായിരുന്നു .
സ്വൊന്തം കണ്ണാടിയിൽ അവൻ സ്വൊന്തം രൂപം
നോക്കിയപ്പോഴും കണ്ടത്
അവളെയായിരുന്നു .
പിന്നീട് ജീവിതത്തിന്റെ അന്തിയിൽ
അവൻ സ്വൊന്തം ജീവിതത്തിലേക്ക്
തിരിഞ്ഞു നോക്കിയപ്പോൾ
അവനു തന്നെ കാണാനായില്ല .
അവളേയും കണ്ടില്ല
പകരം തകർന്നുതരിപ്പിടമായ
സ്വോന്തത്തെ മാത്രം കണ്ടു
അർത്ഥശൂന്യമായ തൻറെ ജീവിതത്തേയും .

പെർഫ്യൂം

ഏറ്റവും സുഗന്തം നിറഞ്ഞ പെർഫ്യൂം
ആണ് സ്നേഹം .
ഓരോ സുപ്രഭാതത്തിലും 
നിൻറെ മനസ്സിനു ആ പെർഫ്യൂം 
പൂശാൻ മറക്കാതിരിക്കുക ,
അതിന്റെ സുഗന്തം 
ജീവിക്കുന്ന ഹ്രദയങ്ങളിലും 
നിൻറെ സ്വൊന്തം ഹ്രദയത്തിലും 
സദാ വസന്തം പരത്തട്ടെ .

Wednesday, June 19, 2013

പ്രണയത്തിന്റെ സാഹസ യാത്ര khaleelshamras

അവളെനോക്കി അവൻ പറഞ്ഞു
# പ്രണയമില്ലാത്ത മനസ്സ് ഒരു മരുഭൂമി പോലെയാണ് .
അതൊരു ശൂന്യതയാണ് .
പ്രണയമുള്ള മനസ്സ് നിത്യവസന്തം ചൊരിഞ്ഞ ഒരു പൂന്തോപ്പ്‌ പോലെയാണ് .
അവർക്ക് മുമ്പിലെ ദുർഘടം മാത്രം നിറഞ്ഞ വഴികളെ നോക്കി
അവൻ പറഞ്ഞു .
നാം തികച്ചും വിത്യസ്ഥരാണ്
സമ്പത്തുകൊണ്ട്
നാം രണ്ടു ധ്രുവങ്ങളിലാണ് .
പരസ്പരം പോരടിക്കുന്ന
രണ്ടു ജാതികളിലാണ് നാം പിറന്നു വീണത്‌ ,
ഇരു ജാതികൾക്കുമിടയിൽ
ഒരു മതിലുണ്ട് .
പ്രണയിക്കാതിരിക്കാൻ തീർക്കപെട്ട വൻമതിൽ .
അങ്ങിനെ നമുക്കിടയിലെ പ്രണയം
ജീവിതത്തിന്റെ കൊടുമുടിയിൽ
നമുക്കായി തീർക്കപെട്ട ഒരുമയുടെ കുടിലിലേക്ക്
അതി സാഹസമായൊരു യാത്രക്കൊരുങ്ങുകയാണ് .
എന്നെന്നും ഒന്നിക്കാനായി ,
പ്രണയത്തിന്റെ സാഹസ യാത്ര .
അവർക്കിടയിൽ തീർക്കപെട്ട മതിൽകെട്ടുകലെ
അവരുടെ മനസ്സിലെ പരസ്പരസ്നേഹ്തിന്റെ അഗ്നിയിൽ
കരിയിച്ചു കളഞ്ഞു .
പ്രിയപെട്ടവരെ യൊക്കെ ശത്രുക്കളാക്കി
അവർ സാഹസയാത്ര തുടർന്നു .
ഒന്നിക്കലിനെ കൊടുമുടിയിലേക്ക്
കുടിലിലേക്ക് .

Tuesday, June 18, 2013

മരണത്തിനു മുമ്പേ മരിച്ചവർ khaleelshamras

എഴുത്തുകാരന്റെ തൂലിക 
കടലാസുതാളുകൾക്ക് നൽകുന്ന 
പ്രിയചുമ്പനങ്ങൽ നിലക്കുമ്പോൾ 
ആ എഴുത്തുകാരൻ മരിക്കുന്നു .
ചിത്രം വരക്കുന്നവന്റെ ബ്രഷ് 
കാൻവാസിലേക്ക് വർണങ്ങൾ  
കോരിചോരിയുന്നത് അവാസാനിപ്പികുമ്പൊൽ 
ചിത്രകാരനായ ആ മനുഷ്യൻ മരിച്ചിരിക്കുന്നു 
ഗായകന്റെ ചുണ്ടുകളിൽനിന്നും 
ഗാനം നിലക്കുമ്പോൾ 
ആ ഗായകനും സ്വൊന്തം മരണത്തിനുമുമ്പേ 
മരിച്ചിരിക്കുന്നു .
പഠിതാവ് പഠനം അവസാനിപ്പിച്ചപ്പോഴേ 
അവനും മരിച്ചിരിക്കുന്നു .
സ്നേഹിച്ചവരിലെ സ്നേഹം നിലക്കുകകയും 
പകരം അസൂയയും പകയും 
അവിടെ കുടിയിരിക്കുകയും 
ചെയ്തപ്പോഴേ അയാൾ മരിച്ചിരിക്കുന്നു .
ജീവിക്കുന്ന ശവങ്ങളായി നമ്മുടെ 
ജീവിതം മാരാതിരിക്കട്ടെ ,
ദൈവം വരദാനമായി തന്ന കഴിവുകളെ 
അവസാന ശ്വാസം വരെ കൂടെ കൊണ്ടുനടക്കുക .

Thursday, June 13, 2013

മനസ്സിൻറെ സ്ഥിരത .khaleelshamras,diary,

ശരീരത്തിനേ കാലത്തിന് ചുക്കിച്ചുളിവേൽപ്പിക്കാൻ പറ്റൂ .
മനസ്സിന് ഒരുപോറലേൽപ്പിക്കാനും കാലത്തിനു കഴിയില്ല .
നീ സ്വൊയം അനുവതിച്ചാലല്ലാതെ .
നിൻറെ ജീവിതത്തിൽ നീ ഏറ്റവും ഇഷ്ടപെട്ട ഒരു മുഹൂർത്തത്തിന്റെയോ 
നീ ആശിച്ച,സൊപ്നംകണ്ട ഒരു മുഹൂർത്തത്തിൻറേയോ 
സ്വൊർഗീയ പരിമളം നിറഞ്ഞ അന്തരീക്ഷത്തിൽ 
നിൻറെ മനസ്സിന്റെ കാലാവസ്ഥ 
സ്ഥിരമാക്കി വെക്കുക .
ഭാഹ്യ പ്രകോപനങ്ങൾ എന്തുണ്ടായാലും 
ആ കാലാവസ്ഥ മാറിമാറയരുത് .

Wednesday, June 12, 2013

വല്ല്യുമ്മച്ചി

കുട്ടിക്കാലത്ത് എന്നെ ഒരുക്കതും 
ആടിന്റെ കയർ മറ്റേ കയ്യിലും പിടിച്ച് 
തറവാടിനുചുറ്റും പച്ചപിടിച്ചുനിന്ന 
പുൽമേടയിലെക്ക് 
ആടിനു തീറ്റകൊടുക്കാൻ കൊണ്ടുപോയ 
വല്ല്യുമ്മച്ചിയേയും എന്നേയും ഒന്നിപ്പിച്ചത് 
ഒരിക്കലുമൊരിക്കലും അണയാൻ പാടില്ലാത്തതും 
തലമുറകളിലൂടെ കയ്മാറപെടേണ്ടതുമായ സ്നേഹമായിരുന്നു .
വാത്സല്യമായിരുന്നു .
വല്ല്യുമ്മച്ചിക്കെന്നെയും എനിക്ക് വല്ല്യുമ്മച്ചിയേയും 
പിരിഞ്ഞിരിക്കാൻ മനസ്സില്ലായിരുന്നു .
അതുകൊണ്ടാവാം ഉപ്പതറവാട്ടിൽനിന്നും ഉമ്മതറവാട്ടിലേക്ക് 
എന്നെ കൊണ്ടുപോവുമ്പോഴൊക്കെ 
വല്ല്യുമ്മച്ചി കരഞ്ഞതും 
തിരിച്ചുവരുവോളം കാത്തിരുന്നതും .
വെള്ളിയാഴ്ച പള്ളികഴിഞ്ഞു 
ഉമ്മതറവാട്ടിൽനിന്നും വയറുനിറച്ചശേഷം 
ഉപ്പതറവാട്ടിലെത്തും 
എന്റെ നിറഞ്ഞ വയർ വീണ്ടും നിറക്കാനുള്ള 
 വല്ല്യുമ്മച്ചിയുടെ ദ്രിതി വാത്സല്യത്തിന്റേതായിരുന്നു 
ആ ഓരോ ചോറ്റുമണിയും എന്നിലെത്തിച്ചത് 
അണയാത്ത സ്നേഹത്തെയായിരുന്നു .
ആ വല്ല്യുമ്മച്ചി നിനക്ക് കയ്മാറിയ 
ആ സ്നേഹം എന്നാണു നിന്നിൽ അണഞ്ഞുപോയത് .
ഒരിക്കലും അണച്ചുകളയരുതെന്നു ഓരോ നോട്ടതിലൂടെയും 
ഉപദേശിച്ച ആ വല്ല്യുമ്മച്ചിയുടെ വാക്കുകളെ 
നീ തള്ളുകയാണോ .
ആ വല്ല്യുമ്മച്ചി ഇന്നും ജീവിക്കണം 
പ്രിയപ്പെട്ട ഈ  പേരകുട്ടിയിലൂടെ .
നിൻറെ കുട്ടികൾക്കും കുടുംബത്തിനും സമൂഹത്തിനും 
ആ അണയാത്ത സ്നേഹം പങ്കുവെക്കണം .
വല്ല്യുമ്മച്ചിയെ കുറിച്ച് നിന്റെ മനസ്സിന്റെ ഈ ഓർമപെടുത്തൽ 
അണഞ്ഞുപോയ നിന്റെ സ്നേഹത്തിനു വീണ്ടും തിരികൊളുത്തട്ടെ .

 

Tuesday, June 11, 2013

അസ്തമിക്കാൻ പോവുന്ന സൂര്യൻ

എന്നോ ഒരിക്കൽ നിന്റെ ഈ ചുണ്ടുകൾ 
എന്നോട് സംസാരിച്ചിരുന്നു .
നിന്റെ ഈ കാതുകളിൽ എന്റെ ശബ്ദമെത്തിയിരുന്നു .
രോഗത്തെ കുറിച്ചും രോഗഷമനത്തെ കുറിച്ചും 
സംസാരിച്ചിരുന്നു .
നിന്റെ പഠനത്തെ കുറിച്ചും 
കുടുംബത്തെ കുറിച്ചും സംസാരിച്ചിരുന്നു .
നിന്റെ ചുണ്ടുകളിൽനിന്നും എനിക്കായ് 
ഒരു പുഞ്ചിരി അടർന്നു വീണിരുന്നു .
അന്നൊന്നും ഞാനറിഞ്ഞിരുന്നില്ല 
നീ അസ്തമിക്കാൻ പോവുന്ന സൂര്യനാണെന്ന് .
നിനക്കരികിൽ മരണത്തിന്റെ മാലാഖ
കാത്തിരിപുണ്ടായിരുന്നുവെന്ന് .
ഇന്നു ചേതനയറ്റു പുഞ്ചിരി മാഞ്ഞു 
അഗ്നിയിലോ മണ്ണിലോ അലിയാൻ 
നീ കിടക്കുമ്പോഴും 
എന്റെ കാതിൽ നിന്റെ ശബ്ദം ഞാൻ ശ്രവിക്കുന്നു 
എന്റെ മനസ്സാകുന്ന കണ്‍സൾട്ടിംഗ് റൂമിൽ 
രോഗത്തെ കുറിച്ചും കുടുംബത്തെകുറിച്ചും 
കലാലയത്തെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നു .
നിൻറെ ശരീരം ഭൂമിയിൽനിനനപ്രത്യക്ഷമാവുമ്പോഴും 
മനസ്സ് പലപല ഹൃദയങ്ങളിൽ 
എന്നും ജീവിക്കും .

മനുഷ്യകൂട്ടായ്മ khaleelshamras.


ഓരോ മനുഷ്യകൂട്ടായ്മയിലും 
അതിൽ പങ്കാളികളായ ഓരോ വ്യക്തിക്കും 
ഒരു സ്വാധീനമുണ്ട് .
ചിലർ ചിലരുടെ വിമർശകരാവുമ്പോൾ 
ചിലർക്ക് അത് ജീവിതത്തിലെ തിരുത്താവുന്നു .
അതവരുടെ ജീവിതത്തിന്റെ പുത്തനുണർവാകുന്നു .
ചില വിമർഷിക്കപെട്ടവർ 
ആ വിമർശങ്ങൾക്കൊടുവിൽ നിരാശരായി 
സ്വൊന്തം ജീവിതത്തെ തന്നെ വലിച്ചെറിയുന്നു .
ചില മനുഷ്യകൂട്ടായ്മകൾ 
ഇന്നലകളിലേക്കുള്ള ഒരു തിരിച്ചുപോക്കാവുന്നു .
ബാല്യത്തിലേക്കും കൌമാരത്തിലെക്കും യൗവനത്തിലേക്കുമൊക്കെയുള്ള 
ഒരു തിരിച്ചുപോക്ക് .
ഓർമ്മകൾ കണ്ണുനീരായും വാക്കായുമൊക്കെ 
അവരെ ഇന്നലകളിലെക്ക് കയ്പിടിച്ചു 
കൊണ്ടുപോവുന്നു .
ചില മനുഷ്യകൂട്ടായ്മകൾ 
ഇന്നലകളിലെ പ്രണയത്തെ ഈ ഇന്നിലേക്ക്‌ തിരികെ വിളിക്കുന്നു .
ചില കൂട്ടായ്മകൾ 
ഇന്നലകളിൽ മണ്‍മറഞ്ഞവരെ ഇന്നിലേക്ക്‌ തിരികെ വിളിക്കുന്നു .
ചിലത് കുടുംബസംഗമങ്ങളാവുന്നു 
അവിടെ നീ വീണ്ടും ഒരു കുഞ്ഞായി പിറക്കുന്നു 
അമ്മയുടെ മുലപ്പാൽ വീണ്ടും രുചിക്കുന്നു .
കിട്ടാതെപോയ മുറപെണ്ണ്‍ വീണ്ടും പ്രണയലേഖനവുമായി അരികിൽ വരുന്നു .
ചില മനുഷ്യ കൂട്ടായ്മകൾ 
ഇന്നലകളിലെ കലാലയത്തിലേക്ക് നിന്നെ തിരികെ കൊണ്ടുപോവുന്നു .
പ്രണയങ്ങൾ പുനർജനിക്കുന്നു 
അധ്യാപകന്റെ ശകാരം വീണ്ടും കേൾക്കുന്നു 
അന്ന് കേട്ട ശകാരത്തിന്റെ പരിനിതിഫലം കൂടി 
കണാവുന്നതുകൊണ്ട് ആ ശകാരം കവിതപോലെ സുന്ദരമാവുന്നു .
ഓരോ മനുഷ്യസംഗമങ്ങളും കൂട്ടായ്മയും 
ഇന്നലെകളിൽ പാടിവെച്ച പാട്ടിന്റെ പൂർത്തീകരണവും 
അന്ന് പാടാൻ മറന്നു വെച്ചത് പാടികേൾപ്പിക്കാനുള്ള 
അവസരവുമാണ് .
ഓരോ മനുഷ്യകൂട്ടയ്മയേയും ഇന്നുകളുടെ ഊർജമാക്കുക 
സുഗന്തമാക്കുക .


Monday, June 10, 2013

രക്തക്കുറവ് dr khaleelshamras.published in news paper

  ഇന്ന് ഇന്ത്യയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് രക്തക്കുറവ് അഥവാ
അനീമിയ .കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങൾ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാർക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്‌ .ഹ്രദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു .അതുകൊണ്ടൊക്കെതന്നെ അനീമിയയെ കുറിച്ച് അറിഞ്ഞിരിക്കൽ ഏറ്റവും അനിവാര്യമാണ് .
  അന്ന വയസ്സ് 18 .വളരെ കൂടിയ നെഞ്ചിടിപ്പുമായി  അവൾ വന്നപ്പോൾ രക്ഷിതാക്കൾ ധരിച്ചത് വല്ല മാനസികാസ്വസ്ഥതയും കൊണ്ടാണെന്നായിരുന്നു .പൾസ് നോക്കിയപ്പോൾ നോർമലിലും കൂടുതലും .മുഖത്തെ വിരൾച്ച അവൾ കൂടുതലായി വെളുത്തുവരുന്നതിൻറേതാണെന്ന് ധരിച്ച അമ്മ അതത്ര വിഷയമാക്കിയുമില്ല .മുഖത്തെയും കണ്ണിലേയും വിരൾച്ചയും ക്രമാതീതമായ മിടിപ്പും കണ്ടപ്പോൾ അവളുടെ രക്ത പരിശോധനക്ക് വിട്ടു .റിസൾട്ട് കിട്ടിയപ്പോൾ അവൾക്കു അനീമിയ സ്ഥിതീകരിച്ചു .
   രക്തത്തിൽ കാണപെടുന്ന ചുവന്ന രക്താണുക്കളാണ്‌ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്.ചുവന്ന രക്താനുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാർബണ്‍ ഡൈ ഒക്സൈടിനെ പുറത്തോട്ട് തള്ളാനും സഹായിക്കുന്നത് .ഈ ഹീമോഗ്ലോബിന്റെ കുറവാണ് യഥാർത്ഥത്തിൽ അനീമിയയിൽ സംഭവിക്കുന്നത്‌ .

   രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെയാവുമ്പോൾ ആ അവസ്ഥയെ അനീമിയ എന എന്ന് വിളിക്കുന്നു .പലതരം കാരണങ്ങൾകൊണ്ടും     അനീമിയ വരാം .ചിലതരം അനീമിയ വരുന്നത് ശരീരത്തിലെ രക്താണുക്കളുടെ ഉൽപാദന കുറവ് മൂലമാണ് .ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇരുമ്പിന്റെ കുറവുമൂലമുള്ള രക്തക്കുറവ് ഈ ഘണത്തിൽ പെടുന്നു .തലസ്സിമിയ ,മറ്റു മാറാരോഗങ്ങൾ മൂലം വരുന്ന രക്തക്കുറവ് തുടങ്ങിയവയും ഇങ്ങിനെതന്നെയാണ് സംഭവിക്കുന്നത് .ഹൈപ്പോപ്ലാസ്റ്റിക്ക് ,അപ്ലാസ്ടിക്ക് അനീമിയയും വരുന്നത് D N A യുടെ ഉത്പാദനകുരവുമൂലമാണ്   .   മറ്റു ചിലതരം അനീമിയ വരുന്നത് ശരീരത്തിൽ രക്താണുക്കളുടെ നശീകരണം മൂലമാണ് .ഹീമോലൈറ്റിക്ക് അനീമിയ എന്നറിയശരീരത്തിന് ആവപെടുന്ന ഇത്തരം രക്തകുറവുകൾക്ക്  കൂടുതൽ ന്യൂതന ചികിത്സകൾ ആവശ്യമാണ്‌ .
    രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ച് (MEAN CORPUSCULAR VOLUME ..MCV..) രക്തക്കുറവിനെ വിവിത വിഭാകങ്ങളായി തരംതിരിച്ചിരിക്കുന്നു .മൈക്രോസിറ്റിക്ക് അനീമിയ അഥവാ MCV കുറഞ്ഞ അവസ്ഥ .ഇരുമ്പിന്റെ കുറവുമൂലവും തലസ്സീമ്മിയ മൂലവും ഇത് വരുന്നു .സിടറോബ്ലാസ്ടിക്ക് അനീമിയയും ഈ ഘണത്തിൽ പെടുന്നു .രക്തത്തിൽ ലഡടി (LEAD) ന്റെ അളവുകൂടുമ്പോഴും മൈക്രോസൈറ്റിക് അനീമിയ വരാം .
   ചുവന്ന രക്താണുക്കളുടെ  വലിപ്പകൂടുതൽ കണ്ടുവരുന്ന രക്തകുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു .ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ B12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവു മൂലം ഇത്തരം ഒരവസ്ഥ വരുന്നു .അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ് .
    മൂനാമത്തെ വിഭാഗം നോർമോസൈറ്റിക്ക് അനീമിയയാണ് .വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്‌ .
   ഇരുമ്പിൻറെ കുറവുമൂലമുള്ള രക്ത കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ് .അതിൽ കൂടുതലും വയറ്റിൽനിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത് .ആസ്പിരിൻ ഗുളികകുളുടെ നിത്യേന ഉപയോഗവും മറ്റൊരു കാരണമാണ് .സ്ത്രീകളിൽ മാസക്കുളി സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു .
   ക്ഷീണം ,ഹൃദയമിടിപ്പ് കൂടുക ,നെഞ്ഞിടിച്ചിൽ ,തിളങ്ങിയ നഘങ്ങൾ ,സ്പൂണ്‍ പോലെ നഖം കുഴിയൽ ,ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താൽപര്യം ,കീലോസിസ് തുടങ്ങിയ ലക്ഷണങ്ങൾ ഇരുമ്പിന്റെ അളവ് കുറഞ്ഞവരിൽ കണ്ടേക്കാം .
    വെറും 100 രൂപ വരുന്ന CBC(COMPLETE BLOOD COUNT) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തിൽ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ് .
   കാരണത്തിനനുസരിച്ചു രക്തക്കുറവിന്റെ ചികിത്സയും വിഭിന്നങ്ങളാണ് .അയണ്‍ ഗുളികകകളും ഫോളിക് ആസിഡ് ,b12 ഗുളികകളും ഇന്ന് ലഭ്യമാണ് .അതാതു വിറ്റാമിനുകൾ അടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപെടുത്തൽ അനിവാര്യമാണ് .അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കൽ അത്യാവശ്യമാണ് .
 Friday, June 7, 2013

ജീവിതമാവുന്ന ക്രിക്കെറ്റ് khaleelshamras


മാനസ്സികസമ്മർദ്ധങ്ങൾ ഒരു ക്രിക്കെറ്റ്ബോൾ 
പോലെയാണ് .
മനശക്തി ക്രിക്കെറ്റ് ബാറ്റും .
ജീവിതമാവുന്ന ക്രിക്കെറ്റ് കളിയിലെ 
ബാറ്റ്സ്മാനാണ് നീ .
ജീവിതമാവുന്ന ക്രിക്കറ്റിൽ 
ഏറ്റവും മികച്ച സ്കോർ കണ്ടെത്താൻ 
മാനസ്സികസമ്മർദ്ധങ്ങളാവുന്ന 
ഫുൾടോസ് ബോളുകളെ 
ആവേശത്തോടെ നിലംതൊട്ടും തൊടാതെയും 
ബൌണ്ടറി കടത്തുക .
മാനസ്സികസമ്മർദ്ധങ്ങളാവുന്ന ബോളുകൾക്കായി 
കാത്തിരിക്കുക .
അടിച്ചുപൂശാൻ .
എന്നിട്ടവിടെ വിജയക്കൊടി പാറിക്കാൻ .

മത്സരം khaleelshamras

തിളക്കമാർന്ന ഒരു ജീവിതം കാഴ്ചവെക്കാനായി 
ഈ നിമിഷം കഴിഞ്ഞ നിമിഷത്തോട്‌ മത്സരിക്കട്ടെ .
ഒരു പുതിയ ദിവസവും 
മുൻ ദിവസങ്ങളേക്കാൾ മുമ്പിലെത്താൻ .
മത്സരിക്കട്ടെ .
ഓരോ പുതുവർഷവും 
മുൻവർഷങ്ങളേക്കാൾ ഉന്നതിയിൽ 
നിന്റെ ജീവിതത്തെ കൊണ്ടെത്തിക്കട്ടെ .
 മത്സരങ്ങൾക്കൊടിവിൽ 
മരണം നിനക്കായി കാത്തുവെച്ച 
വിലപിടിപ്പുള്ള സമ്മാനങ്ങൾ 
നിൻറെ അവസാന നിമിഷവും ദിനവും മാസവും വര്ഷവും 
കരസ്തമാക്കട്ടെ .

Wednesday, June 5, 2013

ഭാവനാലോകം dr khaleelshamras

നീ ആശിച്ചയിടങ്ങളിലെല്ലാം ചെന്നെത്താൻ 
ഈ ഒരു ജന്മം തികയില്ല .
അപ്പോൾ നിനക്ക് ചെന്നെത്താൻ പറ്റാത്ത 
എന്നാൽ കാണാൻ ആശിച്ചയിടങ്ങളെ 
കുറിച്ച് പഠിക്കുക .
പുസ്തകങ്ങളേയും ദ്രശ്യമാദ്യമങ്ങളെയും 
പിന്നെ മറ്റുള്ളവരുടെ യാത്രാവിവരണങ്ങളേയും 
അതിനെ കുറിച്ച് പഠിക്കാൻ വിനിയോഗിക്കുക .
നിൻറെ ഭാവനയിൽ ആ സ്ഥലങ്ങളിലൂടെ 
സഞ്ചരിക്കുന്ന ഒരു യഥാർത്ത 
അനുഭവം സൃഷ്ടിക്കുക .
നീ ആർജിച്ച വിവരങ്ങളെ 
ഭാവനകളിൽ അനുഭവിച്ചറിയുക .
നീ നേരിട്ട് യാത്രയായത്തിലും 
കൂടുതൽ അനുഭൂതി 
ഈ ഭാവനാലോകം നിനക്കു നല്കുന്നതാണ് .

Tuesday, June 4, 2013

സ്നേഹം വാഴുമ്പോൾ khaleelshamras

കുട്ടിക്കാലത്ത് വീട്ടുമുറ്റത്ത്‌ ബാപ്പിച്ചി വരുന്നതും കാത്ത് 
അവസാനം ബാപ്പിച്ചിയുടെ മുഖം 
അങ്ങ് റോഡിൽ തെളിയുമ്പോൾ 
അങ്ങൊട്ട് അനിയനോടൊപ്പം 
ഓടിയെത്തി 
ബാപ്പിച്ചിയുടെ കയ്യിലെ കളിപുസ്തകം 
തട്ടിപ്പറിച്ച് തീരാ സംശയങ്ങളുമായി 
ബാപ്പിച്ചിയുടെ കയ്പിടിച്ചു നടന്ന 
ആ പിഞ്ചുബാലൻ 
ഇന്നു 
മീശയൊക്കെ മുളച്ച് വലിയ മനുഷ്യനായിരിക്കുന്നു .
ആ നിഷ്കളങ്ക ബാലൻ തന്നെയാണ് 
താനെന്ന് എന്തേ നീ മറന്നു പോയത് ?
ആ ബാപ്പിച്ചിയെ പിന്നെ മറ്റു പ്രിയപെട്ടവരെയൊക്കെ 
അതേപോലെ സ്നേഹിക്കാൻ നിനക്കിന്നാവുന്നുണ്ടോ ?
അന്നത്തെ ആ ബാലൻ  ഇന്ന് കുറേ കുട്ടികളുടെ 
പിതാവായിരിക്കുന്നു .
നിന്റെ ബാപ്പിച്ചി സ്നേഹിച്ച 
പോലെ നിന്റെ കുട്ടികളെ സ്നേഹിക്കാൻ 
നിനക്കാവുന്നുണ്ടോ?
ബാപ്പിച്ചി വരുന്നതും കാത്തിരുന്നപോലെ 
നിന്റെ കുട്ടികൾ 
നിനക്കായി കാതിരിപ്പുണ്ടോ ?
ഇല്ല എന്നതാണ് 
നിന്റെ മനസ്സ് തരുന്ന ഉത്തരമെങ്കിൽ 
നീ അറിയുക .
നിന്നിൽ സ്നേഹത്തിനും മീതെ 
സ്വാർത്ഥത വാഴുകയാണ് .
സ്നേഹക്കൊതിക്ക് മുകളിൽ പണക്കൊതി 
പാറിനടക്കുകയാണ് .
കുട്ടിക്കാലത്തെ ആ നിഷ്കളങ്ങ സ്നേഹം 
എന്നും നിന്നിലെ രാജാവാകണം .
ആ രാജാവിന്റെ അക്ഞ്ഞക്കനുസരിച്ച് 
നിൻറെ ഓരോ നിമിഷവും കേട്ടിപടുക്കണം .
സ്നേഹമെന്ന രാജാവിനെ നിന്റെ ജീവിത സാമ്രാജ്യത്തിന്റെ 
അതിപനാവാൻ തിരിച്ചു വിളിക്കുക 
പണക്കൊതിയെയും സ്വാർത്ഥതയെയും പരാജയ പെടുത്തുക .

നിനക്കായ്


നിന്റെ ഭൂമിയിലേക്ക് പെയ്തിറങ്ങിയ 
ഓരോ മഴത്തുള്ളിയിലും 
നിന്റെ ആത്മാവിനു മരുന്നുണ്ടായിരുന്നു .
നിന്റെ ചേതനയെ തലോടി മന്ദമാരുതൻ 
വന്നത് 
നിൻറെ ആത്മാവിനെ ഉണർത്താനായിരുന്നു .
അരികിലെ പൂന്തോപ്പിൽ പൂക്കൾ 
സുഗന്തം പരത്തിയത് 
നിൻറെ മനസ്സിന് സധ്യയൊരുക്കാൻ 
വേണ്ടി തന്നെയായിരുന്നു .
പക്ഷെ നെയൊന്നും കണ്ടില്ല 
അല്ലെങ്കിൽ 
അവഗണിച്ചു .
അതൊക്കെ തനിക്കുവേണ്ടിയല്ല 
എന്നു സ്വൊയം ധരിച്ചു .
നിനക്കായി ഒരു നാളെക്കായി കാത്തിരുന്നു .
നിന്റെ ജീവിതത്തെ 
നിരാശയുടെയും പരാജയത്തിന്റെയും 
പടും കുഴിയിലേക്ക് വലിച്ചെറിഞ്ഞു . 

Sunday, June 2, 2013

പുതിയ കലാലയവർഷം .diary.03.06.13 dr khaleelshamras.

പുതുപുത്തൻ വസ്ത്രം ധരിച്ച് 
പുതിയകുടയിലൂടെ ഊർനിറങ്ങി വീണ മഴത്തുള്ളികൾ നനഞ്ഞ്‌ 
പുതിയ ബാഗിൽ പുതിയ പുസ്തകങ്ങളും പേനയും വഹിച്ച് 
പുതിയ കലാലയവർഷത്തിലേക്ക് 
സന്തോഷപൂർവ്വം നടന്നുനീങ്ങിയ ആ നാളുകൾ 
മറക്കാതിരിക്കുക .
അന്ന് നീ നേടിയെടുത്ത അറിവുകളാണ് 
ഇന്നത്തെ നീ .
കാലം നിന്നെ കലാലയത്തിൽനിന്നും 
പുറത്താക്കിയെങ്കിലും 
നീ ഒന്നറിയുക .
ഭൂമിയാവുന്ന കലാലയത്തിലൂടെ 
പുതുപുത്തൻ കാല്ച്ചുവടുകൾവെച്ച് 
പുതുപുത്തൻ അറിവുകളിലൂടെ 
നടന്നു നീങ്ങുന്ന നീ ,
കുട്ടിക്കാലത്തെ അതേ ഉന്മേഷത്തോടെ 
അവ സ്വായത്തമാക്കുക .
നാളെ ഒരു നാൾ മരണംവന്നു 
ഭൂമിയാവുന്ന കലാലയത്തിൽനിന്നും 
നിന്നെ പുറത്താക്കുന്നതിനു മുമ്പേ .

Saturday, June 1, 2013

നിൻറെ ഗ്രാമം DR KHALEELSHAMRAS

നിൻറെ ഗ്രാമം എന്നും സുന്ദരമായിരിക്കും 
കാരണം കുട്ടികാലത്ത് 
നീ കളിച്ചു നടന്ന ഭൂമിയാണ്‌ നിന്റെ ഗ്രാമം .
നിനക്കെത്ര വയസ്സായാലും 
നീയെവിടെയോക്കെയോ പോയി 
തിരിച്ചു വന്നാലും 
ആ കുട്ടിക്കാലത്ത് 
നിനക്ക് കൂട്ടിനു വന്ന 
വായു കണികകളൊക്കെ 
ഇന്നും നിൻറെ ഗ്രാമത്തിന്റെ അന്തരീക്ഷത്തിലുണ്ട് .
നീ വരുമ്പോഴൊക്കെ 
അവ നിന്നെ തേടി വീണ്ടും വരുന്നു .
അന്നു നീ കേട്ട പാട്ടുകൾ 
വീണ്ടും കേൾപ്പിക്കുന്നു .

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...