ഉറച്ചമനസ്സ് .my diary dr khaleelshamras.31.05.13

നിൻറെ   മനസ്സിലെ  കണക്കുകൂട്ടലുകൾക്ക് 
ഭാഹ്യ സാഹജര്യങ്ങൾ  അനുകൂലമാവണമെന്നില്ല .
മനസ്സിൽ നീ ഒരുപാട് മാറ്റങ്ങൾക്കായി 
പ്ലാനുകൾ മിനഞ്ഞിരിക്കാം .
പുതിയ ജീവിതരീതിക്കായി 
ഒരുങ്ങിയിരിക്കാം .
പലപ്പോഴും ഭാഹ്യസാഹ്ജര്യങ്ങൾ 
നിന്റെ മാറ്റങ്ങള്കുമുമ്പിൽ 
തടസ്സങ്ങൾ സൃഷ്ട്ടിക്കും .
മാറാനുള്ള നിന്റെ തീരുമാനങ്ങളെ 
നീ തന്നെ കാറ്റിൽ പറത്തും .
ഭാഹ്യ സാഹജര്യങ്ങളിൽ മനസ്സിനെയും 
അതിന്റെ തീരുമാനങ്ങളേയും 
അടിയറവ് വെക്കുന്നവൻ ഭീരുവാണ് .
ഏതു പ്രതികൂല സാഹജര്യത്തിലും 
സ്വൊന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവനാണ് വിജയി .
നിൻറെ ശരീരത്തിന് മുമ്പേ നിന്റെ മനസ്സ് നിന്റെ ജീവിതത്തെ നയിക്കട്ടെ 
പ്രതികൂല സഹാജര്യങ്ങളെ നിന്റെ വിജയത്തിന്വേണ്ട 
ഇന്ധനമാക്കാൻ മനസ്സിനു കഴിയട്ടെ .
നന്മയും സന്തോഷവും  നിറഞ്ഞ നിൻറെ ആന്തരിക കാലാവസ്ഥ 
ഭാഹ്യ സാഹ്ജര്യങ്ങൾക്കൊത്ത് ആടിഉലയാതിരിക്കട്ടെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്