പക്ഷാഘാതം dr khaleelshamras.published in malayalam chandrika daily on 26.05.2013

പക്ഷാഘാതം 
      തലച്ചോറിലേക്കുള്ള രക്തോട്ടത്തിന്റെ കുറവുകൊണ്ടോ തലച്ചോറിലെ രക്തസ്രാവം കൊണ്ടോ അതിന്റെ പ്രവർത്തനം തകരാറിലാവുന്ന അവസ്ഥയെയാണ് പക്ഷാഘാതം (സ്ടോക്ക് )എന്ന് വിശേഷിപ്പിക്കുന്നത് . 
      പ്രധാനമായും രണ്ടുതരം പക്ഷാഘാതമാണുള്ളത് . ഒന്നാമത്തേത് തലച്ചോറിനു രക്തത്തിന്റെ ലഭ്യത കുറയുന്നത്കൊണ്ട് സംഭവിക്കുമ്പോൾ( (ischemic stroke )85  ശതമാനം . )
രണ്ടാമത്തേത് ആന്തരിക രക്തസ്രാവം കൊണ്ടാണ് സംഭവിക്കുന്നത് . (hemorrhagic stroke 15 ശതമാനം )
     പക്ഷാഘാതം മൂലമുള്ള തളർച്ചയും കുഴച്ചിലുമൊക്കെ 24 മണിക്കൂറിനുള്ളിൽ നോർമലിലേക്ക് തിരികെ വരികയാണെങ്കിൽ അതിനെ മിനിപക്ഷാഘാതം (mini stroke) എന്ന്  വിശേഷിപ്പിക്കുന്നു. ഈ ഒരവസ്ഥയിൽ യഥാർത്ഥ മുൻകരുതലും ചികിൽസയുമെടുത്താൽ വലിയൊരു പക്ഷാഘാതം തടയാവുന്നതാണ് . 
         പ്രായം ,ലിംഗം ,വർഗ്ഗം ,കുടുംബപാരമ്പര്യം ,മുൻപേ ഉണ്ടായ പക്ഷാഘാതം ,മിനി പക്ഷാഘാതം തുടങ്ങിയവ വലിയ പങ്കുവഹിക്കുന്നു .  45 വയസ്സിനു മുകളിലുള്ളവരിലാണ് സ്ട്രോക്ക് കൂടുതലായും കണ്ടുവരുന്നത് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത് . (3:1). മാസകുളി നിന്നതിനുശേഷം   തുല്യമായാണ് വരുന്നത് . 
       പുകവലി ,അമിത രക്തസമ്മർദ്ധം,പ്രമേഹം ,രക്തത്തിലെ കൊഴുപ്പ് ,ആട്ട്രിയൽ ഫിബ്രിലേശൻ (ഹ്ര്ധയതിന്റെ ക്രമാതീതമായ മിടിപ്പ് ) വാൽവുകളുടെ തകരാറുകൾ ,അമിതവണ്ണം തുടങ്ങിയവയൊക്കെ    പക്ഷാഘാതത്തിലേക്കുള്ള വാതിലുകളാണ്‌ . 
.     പക്ഷാഘാതം 

.     ശരീരം മൊത്തമായോ ഭാഗികമായോ തളർന്നുപോവുക,സ്പർശനശേഷി നഷ്ടപെടുക ,ഉച്ചാരണത്തിൽ ഭുദ്ധിമുട്ടനുഭവപെടുക,കാഴ്ച്ചയിൽ തകരാറനുഭവപെടുക,തലവേദന ,അപസ്മാരം,ഓർമ നഷ്ടപെടുക ,കണ്ഫ്യൂഷൻ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരാം . ഇതിലൊന്നും കാണാതെയും വരാം . വസ്തുക്കൾ രണ്ടായി കാണുക ,തലകറക്കം ,തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട് ,കൈകാലുകൾ മടക്കാനുള്ള ബുദ്ധിമുട്ട്,മുഖം കൊറുക തുടങ്ങിയ ലക്ഷണങ്ങളും ചിലതരം പക്ഷാഘാതത്തിൽ കാണപെടുന്നു . 
     തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞുകൊണ്ടുണ്ടാവുന്ന പക്ഷാഘാതത്തിനും രക്തസ്രാവം കൊണ്ടുണ്ടാവുന്ന പക്ഷാഘാതത്തിനും ചികിത്സാരീതി വിത്യസ്തമാണ് . അതുകൊണ്ട്തന്നെ ഇതിലേതുതരം എന്ന് നിർണയിക്കൽ അനിവാര്യമാണ് . ct സ്കാൻ വഴി അത് കണ്ടെത്താവുന്നതാണ് . 
     രക്തോട്ടത്തിന്റെ കുറവുമൂലമുള്ള പക്ഷാഘാതം കൂടുതലും കണ്ടുവരുന്നത് രക്തകുഴലിൽ കൊഴുപ്പടിഞ്ഞു കൂടിയവരിലും ആട്രിയൽ ഫിബ്രിലേശൻ ഉള്ളവരിലുമാണ് . 
അമിത രക്തസമ്മർദ്ധമുല്ലവരിലാണ് രക്തസ്രാവം മൂലമുള്ള പക്ഷാഘാതം കൂടുതലായി കണ്ടുവരുന്നത്‌ . തലക്ക് ക്ഷതമേറ്റവരിലും ,രക്തകുഴൽ വികസിക്കുന്ന അവസ്ഥയായ അന്യൂറിസം ഉള്ളവരിലും ഇങ്ങിനെ പക്ഷാഘാതം സംഭവിക്കാം . 
     
     പക്ഷാഘാതം കണ്ടെത്താനും അതിന്റെ റിസ്ക്‌ അളക്കാനും പലതരം വഴികളുമുണ്ട് . രക്തസമ്മർദ്ധം (പ്രെഷർ ) സ്ഥിരമായി ചെക്ക് ചെയ്യുക . രക്തത്തിലെ കൊഴുപ്പിന്റെയും ,ഷുഗറിന്റെയും അളവ് ചെക്ക്‌ ചെയ്യുക ,കഴുത്തിലെ രക്തകുഴലിൽ വികസനം ഉണ്ടോ എന്നറിയാൻ അള്ട്രാസൌണ്ട് ഉപകരിക്കും . ആൻജിയോഗ്രാഫി ,സിടി സ്കാൻ ,m,r .i എക്കോ തുടങ്ങിയവയൊക്കെ രോഗ നിർണയത്തിൽ പങ്കുവഹിക്കുന്നു . 
       പക്ഷാഘാതം ചികിത്സിക്കുന്നതിൽ മുഖ്യമായും ചെയ്യേണ്ടത് തലച്ചോറിലേക്കുള്ള രക്തയോട്ടം പുനസ്ഥാപിക്കുക എന്നതാണ് . രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ആസ്പിരിൻ പോലോത്ത ഗുളികകളും ഹെപ്പരിൻ tpa തുടങ്ങിയ മരുന്നുകളും ഉപയോഗിക്കുന്നു . പക്ഷാഘാതം വന്നതിനു ശേഷമുള്ള ആദ്യ മൂനുമണിക്കൂർ ചികിത്സയിൽ നിർണായകമാണ് . 
      പക്ഷാഘാതം തടയാൻ പലവഴികളുമുണ്ട് . പക്ഷാഘാതത്തിന്റെ മുന്നോടിയായ മിനി സ്ട്രോക്ക് കണ്ടറിഞ്ഞു ചികിൽസിക്കലും മുന്കരുതലെടുക്കലും വളരെ വിലപെട്ടതാണ് . രക്തസമ്മർദ്ധം നിയന്ത്രിച്ചു നിർത്തുക ,ആട്രിയാൽ ഫിബ്രിലേശൻ ആദ്യമേ കണ്ടെത്തുക ,പുകവലിക്കാതിരിക്കുക ,കൊഴുപ്പ് കുറക്കുക ,അമിതവണ്ണം നിയന്ത്രിക്കുക ,ചിട്ടയായ വ്യായാമം ,മാനസിക സമ്മർദ്ധങ്ങളില്ലാത്ത ജീവിതം നയിക്കുക ,പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയവ പക്ഷാഘാതം വരുന്നത് തടയാൻ അനിവാര്യമാണ് . 
     ആരോഗ്യകരമായ ഭക്ഷണരീതി പക്ഷാഘാതം തടയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു അതിൽ പ്രധാനപെട്ടതാണ് തക്കാളി . തക്കാളി കൂടുതലായി കഴിക്കുന്നത് പക്ഷാഘാതം തടയും . ദിവസവും മൂന്ന് കപ്പ്‌ ചായ കുടിക്കുന്നത് പക്ഷാഘാതം തടയുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്