നാടിനെ സ്നേഹിക്കുക dr khaleelshamras

പ്രവാസിയുടെ കണ്ണുകളിൽ 
google picture
നിന്റെ നാട് സുന്ദരമാണ് .
നിന്റെ കണ്ണുകളിൽ 
അത് വിക്ര്തവും .
അകലെയിരുന്ന് വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് 
നാടിനെ കുറിച്ചുള്ള 
സുന്ദര ഓർമകളും 
മധുര സ്വോപ്നങ്ങളും 
ആ കൊടും ചൂടത്തും 
ഉള്ളിലെ കുളിർകാറ്റാവുന്നു .
അന്തേവാസിയായ നിനക്ക് 
നിൻറെ നാട് നൽകുന്നതോ 
ചൂടുകാറ്റും .
നിൻറെ നാട് സുന്ദരമാണ് 
അകലങ്ങളിലെ പ്രവാസി 
മനസ്സിലാക്കിയ ആ സൌന്ദര്യം 
ഈ നാട്ടിലിരുന്ന് നീയും മനസ്സിലാക്കുക .
നക്ഷത്രത്തിനുള്ളിലെ കണികകൾക്ക് 
നക്ഷത്രത്തെ കാണാൻ കഴിഞ്ഞില്ല .
പക്ഷെ ഈ ഭൂമിയിലിരുന്ന് 
നിനക്കതു കാണാം .
അതുപോലെ നീ നിൻറെ നാടിനെ കാണുക 
നാടിനെ സ്നേഹിക്കുക 
നിൻറെ ജീവനും ജീവിതവും എവിടെയാണേലും 

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്