അതിഥി dr khaleelshamras.

കാലങ്ങളായി കാത്തിരുന്ന അതിഥി 
അവസാനം വന്നെതിയപ്പോഴുണ്ടായ 
സന്തോഷത്തോടെ നീ അവരെ സ്വീഗരിക്കുക .
നിനക്കേറ്റവും പ്രിയപെട്ടൊരാൾക്ക് 
വാരിക്കോരികൊടുത്ത അതേ സ്നേഹം 
നീ അവർക്കും നൽകുക .
നിനക്കേറ്റവും പ്രിയപെട്ടോരാൾക്കു  
എന്നും ഓർക്കാനായി 
വിലപ്പെട്ടൊരു സമ്മാനം നല്കിയപോലെ 
അവരുടെ മനസ്സിലും എന്നെന്നും സൂക്ഷിക്കാൻ 
ഓരോ കൂടികാഴ്ചയിലും ഓരു സമ്മാനം നൽകുക .
നല്ലൊരു വാക്കായിട്ടോ പുഞ്ചിരിയായിട്ടോ 
അല്ലെങ്കിൽ ഒരു കാരുണ്യ പ്രവർത്തിയായിട്ടോ 
അതവരിലെത്തട്ടെ .
നീ ഒരു വൈദികനാണെങ്കിൽ 
നിനക്കുമുമ്പിൽ വരുന്ന രോഗിയാണ് നിന്റെ ആ അതിഥി .
നീ ഒരു കച്ചവടക്കാരനാനെങ്കിൽ 
ഉപഭോക്താവാണ്  നിന്റെ അതിഥി .
നീ ഒരു ഗുരുവാണെങ്കിൽ 
നിൻറെ വിദ്യാർഥി യാണ് നിൻറെ അതിഥി .
നീ ജീവിക്കുന്ന മനുഷ്യനാണേൽ 
നിൻറെ ജീവിതത്തിനു മുന്നിലൂടെ 
കടന്നുപോവുന്ന ഓരോ സഹ ജീവിയും 
സാഹജര്യവും നിന്റെ അതിഥിയാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്