Posts

Showing posts from May, 2013

നാടിനെ സ്നേഹിക്കുക dr khaleelshamras

Image
പ്രവാസിയുടെ കണ്ണുകളിൽ  നിന്റെ നാട് സുന്ദരമാണ് . നിന്റെ കണ്ണുകളിൽ  അത് വിക്ര്തവും . അകലെയിരുന്ന് വിയർപ്പൊഴുക്കുന്ന പ്രവാസിക്ക്  നാടിനെ കുറിച്ചുള്ള  സുന്ദര ഓർമകളും  മധുര സ്വോപ്നങ്ങളും  ആ കൊടും ചൂടത്തും  ഉള്ളിലെ കുളിർകാറ്റാവുന്നു . അന്തേവാസിയായ നിനക്ക്  നിൻറെ നാട് നൽകുന്നതോ  ചൂടുകാറ്റും . നിൻറെ നാട് സുന്ദരമാണ്  അകലങ്ങളിലെ പ്രവാസി  മനസ്സിലാക്കിയ ആ സൌന്ദര്യം  ഈ നാട്ടിലിരുന്ന് നീയും മനസ്സിലാക്കുക . നക്ഷത്രത്തിനുള്ളിലെ കണികകൾക്ക്  നക്ഷത്രത്തെ കാണാൻ കഴിഞ്ഞില്ല . പക്ഷെ ഈ ഭൂമിയിലിരുന്ന്  നിനക്കതു കാണാം . അതുപോലെ നീ നിൻറെ നാടിനെ കാണുക  നാടിനെ സ്നേഹിക്കുക  നിൻറെ ജീവനും ജീവിതവും എവിടെയാണേലും 

അതിഥി dr khaleelshamras.

Image
കാലങ്ങളായി കാത്തിരുന്ന അതിഥി 
അവസാനം വന്നെതിയപ്പോഴുണ്ടായ  സന്തോഷത്തോടെ നീ അവരെ സ്വീഗരിക്കുക . നിനക്കേറ്റവും പ്രിയപെട്ടൊരാൾക്ക്  വാരിക്കോരികൊടുത്ത അതേ സ്നേഹം  നീ അവർക്കും നൽകുക . നിനക്കേറ്റവും പ്രിയപെട്ടോരാൾക്കു   എന്നും ഓർക്കാനായി  വിലപ്പെട്ടൊരു സമ്മാനം നല്കിയപോലെ  അവരുടെ മനസ്സിലും എന്നെന്നും സൂക്ഷിക്കാൻ  ഓരോ കൂടികാഴ്ചയിലും ഓരു സമ്മാനം നൽകുക . നല്ലൊരു വാക്കായിട്ടോ പുഞ്ചിരിയായിട്ടോ  അല്ലെങ്കിൽ ഒരു കാരുണ്യ പ്രവർത്തിയായിട്ടോ  അതവരിലെത്തട്ടെ . നീ ഒരു വൈദികനാണെങ്കിൽ  നിനക്കുമുമ്പിൽ വരുന്ന രോഗിയാണ് നിന്റെ ആ അതിഥി . നീ ഒരു കച്ചവടക്കാരനാനെങ്കിൽ  ഉപഭോക്താവാണ്  നിന്റെ അതിഥി . നീ ഒരു ഗുരുവാണെങ്കിൽ  നിൻറെ വിദ്യാർഥി യാണ് നിൻറെ അതിഥി . നീ ജീവിക്കുന്ന മനുഷ്യനാണേൽ  നിൻറെ ജീവിതത്തിനു മുന്നിലൂടെ  കടന്നുപോവുന്ന ഓരോ സഹ ജീവിയും  സാഹജര്യവും നിന്റെ അതിഥിയാണ് .

ഉറച്ചമനസ്സ് .my diary dr khaleelshamras.31.05.13

Image
നിൻറെ   മനസ്സിലെ  കണക്കുകൂട്ടലുകൾക്ക് 
ഭാഹ്യ സാഹജര്യങ്ങൾ  അനുകൂലമാവണമെന്നില്ല . മനസ്സിൽ നീ ഒരുപാട് മാറ്റങ്ങൾക്കായി  പ്ലാനുകൾ മിനഞ്ഞിരിക്കാം . പുതിയ ജീവിതരീതിക്കായി  ഒരുങ്ങിയിരിക്കാം . പലപ്പോഴും ഭാഹ്യസാഹ്ജര്യങ്ങൾ  നിന്റെ മാറ്റങ്ങള്കുമുമ്പിൽ  തടസ്സങ്ങൾ സൃഷ്ട്ടിക്കും . മാറാനുള്ള നിന്റെ തീരുമാനങ്ങളെ  നീ തന്നെ കാറ്റിൽ പറത്തും . ഭാഹ്യ സാഹജര്യങ്ങളിൽ മനസ്സിനെയും  അതിന്റെ തീരുമാനങ്ങളേയും  അടിയറവ് വെക്കുന്നവൻ ഭീരുവാണ് . ഏതു പ്രതികൂല സാഹജര്യത്തിലും  സ്വൊന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവനാണ് വിജയി . നിൻറെ ശരീരത്തിന് മുമ്പേ നിന്റെ മനസ്സ് നിന്റെ ജീവിതത്തെ നയിക്കട്ടെ  പ്രതികൂല സഹാജര്യങ്ങളെ നിന്റെ വിജയത്തിന്വേണ്ട  ഇന്ധനമാക്കാൻ മനസ്സിനു കഴിയട്ടെ . നന്മയും സന്തോഷവും  നിറഞ്ഞ നിൻറെ ആന്തരിക കാലാവസ്ഥ  ഭാഹ്യ സാഹ്ജര്യങ്ങൾക്കൊത്ത് ആടിഉലയാതിരിക്കട്ടെ .

വേർപിരിയുമ്പോൾ dr khaleelshamras.

Image
ശരീരത്തോടൊപ്പം മറ്റൊരു മനുഷ്യനെ
വഹിച്ചുകൊണ്ടുപോവുക സാത്യമല്ല  .
അതുകൊണ്ട്തന്നെ ഓരോ കൂട്ടുകെട്ടും
ഒന്നിപ്പിക്കുന്നത്
രണ്ടു ശരീരങ്ങളെയല്ല
മറിച്ച് മനസ്സുകളെയാണ് .
ചിന്തകളിലൂടെ ഒന്നിക്കപെട്ട മനസ്സുകൾ
പരസ്പരം സംസാരിക്കുന്നു .
ഓർമകളിലൂടെ
ഒരുമിച്ചുണ്ടായ നിമിഷങ്ങളെ
നിലനിർത്തുന്നു .
ഒരു സ്നേഹബന്തം
വിച്ചേദിക്കപെടാൻ
ശരീരങ്ങൾ വിജാരിച്ചത്‌കൊണ്ട് കാര്യമില്ല .
മനസ്സുതന്നെ തീരുമാനിക്കണം .
അതിന് ചിന്തകളെ മാറ്റേണ്ടിവരും .
ഓർമകളെ ഇല്ലായ്മകളിലെക്ക്
തളച്ചിടേണ്ടി വരും .

സന്തോഷത്തിന്റെ അണക്കെട്ട് diary by dr khaleelshamras on 29'05,13

Image
സന്തോഷകരമായ ജീവിതമുഹൂർത്തങ്ങൾ
വരണ്ട ഭൂമിയിലേക്ക് അതിധിയായെത്തുന്ന
പുതുമഴ  പോലെയാണ് .
ആ മഴയിൽ കുത്തിയൊഴുകിയെത്തുന്ന വെള്ളം
മനസ്സാവുന്ന അണകെട്ടിൽ ശേഘരിചുവെക്കുക .
പിന്നീടൊരിക്കൽ ദുഖത്തിന്റെയും നിരാശയുടെയും
വരൾച്ചാകാലം ജീവിതത്തിൽ വന്നണയുമ്പോൾ
ചിന്തയുടെ കവാടങ്ങൾ മെല്ലെ മെല്ലെ തുറന്ന്
അണകെട്ടിൽനിന്നും ഇത്തിരി ഇത്തിരി
തുറന്നുവിടുക .
അങ്ങിനെ ദുഖം കൊണ്ടും നിരാശ കൊണ്ടും
വറ്റിവരണ്ട നിന്റെ മനസ്സാവുന്ന ഭൂമിക്ക്
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും
പുതുപുത്തൻ വിളവെടുപ്പിൽ
എന്നും സന്തോഷത്തിന്റെ ജീവൻ നിലനിൽക്കട്ടെ .

എനിക്ക് രോഗമില്ല ,..diary 28.05.13 DR KHALEELSHAMRAS.

Image
ശാരീരിക പ്രശ്നങ്ങളെ അവഗണിക്കാൻ നിൻറെ മനസ്സിനു കഴിഞ്ഞാൽ  നിൻറെ ശരീരത്തിന് ഭാധിച്ച രോഗം  നിന്നിലുണ്ടാക്കുന്ന വേദന നീ അറിയില്ല . നിൻറെ മനസ്സിൽ രോഗമില്ല എന്ന ചിന്ത സൃഷ്ടിക്കുക . മറിച്ച് നിനക്ക് രോഗമുണ്ടെനനും അത് നിന്നെ വേദനിപ്പിക്കുന്നുവെന്നും  നീ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണേൽ  ആ രോഗത്തിന്റെ വേദന നീ അറിയും . അത് നിന്നിലെ സന്തോഷത്തെ തല്ലികെടുത്തും . രോഗത്തിന് പ്രതിവിധി കണ്ടെതുന്നതോടൊപ്പം തന്നെ  ഞാൻ പൂർണആരോഗ്യവാനാണെന്നും രോഗമില്ല  എന്നുമുള്ള ഒരു മാനസ്സികാന്തരീക്ഷം  സൃഷ്ടിക്കുക. അത് രോഗശമനം എളുപ്പമാക്കും ,

പക്ഷാഘാതം dr khaleelshamras.published in malayalam chandrika daily on 26.05.2013

Image
പക്ഷാഘാതം 
      തലച്ചോറിലേക്കുള്ള രക്തോട്ടത്തിന്റെ കുറവുകൊണ്ടോ തലച്ചോറിലെ രക്തസ്രാവം കൊണ്ടോ അതിന്റെ പ്രവർത്തനം തകരാറിലാവുന്ന അവസ്ഥയെയാണ് പക്ഷാഘാതം (സ്ടോക്ക് )എന്ന് വിശേഷിപ്പിക്കുന്നത് .        പ്രധാനമായും രണ്ടുതരം പക്ഷാഘാതമാണുള്ളത് . ഒന്നാമത്തേത് തലച്ചോറിനു രക്തത്തിന്റെ ലഭ്യത കുറയുന്നത്കൊണ്ട് സംഭവിക്കുമ്പോൾ( (ischemic stroke )85  ശതമാനം . ) രണ്ടാമത്തേത് ആന്തരിക രക്തസ്രാവം കൊണ്ടാണ് സംഭവിക്കുന്നത് . (hemorrhagic stroke 15 ശതമാനം )      പക്ഷാഘാതം മൂലമുള്ള തളർച്ചയും കുഴച്ചിലുമൊക്കെ 24 മണിക്കൂറിനുള്ളിൽ നോർമലിലേക്ക് തിരികെ വരികയാണെങ്കിൽ അതിനെ മിനിപക്ഷാഘാതം (mini stroke) എന്ന്  വിശേഷിപ്പിക്കുന്നു. ഈ ഒരവസ്ഥയിൽ യഥാർത്ഥ മുൻകരുതലും ചികിൽസയുമെടുത്താൽ വലിയൊരു പക്ഷാഘാതം തടയാവുന്നതാണ് .           പ്രായം ,ലിംഗം ,വർഗ്ഗം ,കുടുംബപാരമ്പര്യം ,മുൻപേ ഉണ്ടായ പക്ഷാഘാതം ,മിനി പക്ഷാഘാതം തുടങ്ങിയവ വലിയ പങ്കുവഹിക്കുന്നു .  45 വയസ്സിനു മുകളിലുള്ളവരിലാണ് സ്ട്രോക്ക് കൂടുതലായും കണ്ടുവരുന്നത് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത് . (3:1). മാസകുളി നിന്നതിനുശേഷം   തുല്യമായാണ് വരുന്നത് .         പുക…

മനസ്സ് കണ്ടിരുന്നേൽ diary.14.05.13

Image
മനസ്സിനു മനസ്സിനെ കാണാനുള്ള കഴിവുണ്ടായിരുന്നുവെങ്കിൽ
പല മിത്രങ്ങളും ശത്രുക്കളായേനെ .
പല ഭരണാതികാരികളും
പ്രജകളാൽ കല്ലെറിയപെട്ടേനെ .
പല ദാമ്പത്യങ്ങളും തകർന്നുതരിപ്പണമായേനെ .
അനീതി ലഭിച്ച മാന്യന് നീതി ലഭിചേനെ .
ഭാഹ്യ രൂപത്തേയും കപട പുന്ജിരിയെയും
സൗന്ദര്യസങ്കല്പത്തിന്റെ പ്രതീകമാക്കിയ മനുഷ്യൻ
അതേ ശരീരത്തിലെ മനസ്സിനെ കണ്ടിരിന്നുവെങ്കിൽ
അവനെ വൈരൂപിയെന്നു വിളിച്ചേനെ .
ചുണ്ടിൽനിന്നും വരുന്ന വാക്കുകളെ വിശ്വസിച്ച നാം
അതേ ചുണ്ടിനപ്പുറത്തെ മനസ്സിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ല .
കേട്ടിരുന്നു വെങ്കിൽ അതിന്റെ കാപട്യം അപ്പോഴേ വെളിവായേനെ.

പ്രതിസന്തി my diary dr khaleel shamras

Image
പ്രതിസന്തിയുള്ള  നിമിഷങ്ങൾ 
ജീവിക്കുന്ന ഓരോ മനുഷ്യന്റെയും  ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്‌ . കടന്നുപോവുന്നുമുണ്ട്  കടന്നുവരികയും ചെയ്യും . ഇന്നലെകളിൽ നീ അനുഭവിച്ച  പല പ്രതിസന്തികളും  നിന്റെ ഈ ഇന്നിന്റെ ദുഖമായിട്ടില്ല . അതവിടെ തന്നെ വീണുടഞ്ഞുപോയി . ആ പ്രതിസന്തികളൊക്കെ  പിന്നീട് വെറും വട്ടപൂജ്യങ്ങൾ ആവുകയായിരുന്നു . ഇന്നു നീ അനുഭവിക്കുന്ന മാനസിക പ്രതിസന്തിയും  നിന്റെ നാളെകളിൽ വട്ടപൂജ്യങ്ങളാവും . ആ ഒരു നളെയിൽ ഇരുന്നുകൊണ്ട്  നിന്റെ ഈ പ്രതിസന്തിയിലേക്ക് ഒന്ന്  നോക്ക് . എന്നിട്ട് നിന്റെ ജീവിതത്തിനു ഒന്നും നൽകാത്ത  ഈ പ്രതിസന്തിയെ മാച്ചുകള .

വിദ്യാർത്ഥി

Image
നീ ഒരു പാവം വിദ്യാർത്ഥിയാണ് . ചുറ്റുമുള്ളവയും ഉള്ളവരും  നിന്റെ ഗുരുക്കന്മാരാണ് . പ്രായബേധമന്യേ നിനക്ക് മുമ്പിൽ  വരുന്നവരിലെല്ലാം  നിനക്കു തരാൻ ഒരറിവുണ്ട്‌ . നിന്റെ ജന്മത്തിന് സാക്ഷിയാവാൻ വരുന്ന  ഓരോ നിമിഷവും നിനക്ക് അറിവുമായാണ് വരുന്നത് . നീ ശൊസിക്കുന്ന ഓരോ വായുവും നിന്റെ ഗുരുവാണ്‌  അവയും നിനകോരോരോ അറിവ് നൽകും . ഗുരുക്കന്മാർ നിനക്കേകുന്ന ഓരോ അറിവും
 അനുസരണയുള്ള വിദ്യാർത്ഥിയായി സ്വായത്തമാക്കുക .

ഒരനശ്വര പ്രണയത്തിന്റെ മരണം DR KHALEELSHAMRAS.

Image
അവൻ നെഞ്ച് രണ്ടു കയ്കൊണ്ടും അമർത്തിപിടിച്ചു .
ഉള്ളിലെ ഹൃദയം പൊട്ടിത്തെറിക്കാതിരിക്കാനായി . മനസ്സിന്റെ കണ്ണുനീർ ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുകയാണ് . അവനു പ്രണയത്തിന്റെ വിരുന്നു സൽക്കാരമോരുക്കി  അനശ്വര സ്നേഹത്തിന്റെ പാട്ടുകൾ പാടികൊടുക്കാറുള്ള  അവന്റെ രാജകുമാരിയെ  അവന്റെ കൂട്ടിൽനിന്നും മറ്റൊരു കൂട്ടിലേക്ക്  പറിച്ചുനടുകയാണ് ഇന്ന് . ഇനി അവളുടെ പേരോട് ചേർത്ത് അവന്റെ പേരുണ്ടാവില്ല  അവളുടെ രക്ഷിതാക്കൾ വേറെ ഏതോ ഒരു പേര് അവളോട്‌ ചെര്തുവേക്കാൻ പോവുന്നു ; അവൾ അവനോടു യാത്രാമൊഴി പറഞ്ഞു  കടന്നുപോയി . അവന്റെ വഴിയിൽനിന്നും അവൾ മാറിയ അതേ നിമിഷം  നെഞ്ചോടു ചേർത്ത് വെച്ച ആ കയ്കൾ അവൻ എടുത്തുമാറ്റി . കണ്‍മുൻപിലെ വഴിയോരത്തേക്ക് നോക്കി . അതിലെ നീണ്ടമുടിയും മുല്ലപ്പൂവും ചൂടി  മറ്റൊരു പെണ്‍കുട്ടി നടന്നു നീങ്ങുന്നുണ്ടായിരുന്നു , അവൻ അവളുടെ നേരെ നോക്കി  മുമ്പേ മറ്റൊരാൾക്കായി പാടിയ പാട്ട്  ഉറക്കെ പാടി . അവളുടെ ഹൃദയത്തിന്റെ കാതുകളിൽ അത് മുഴങ്ങി . അങ്ങിനെ അവിടെ ഒരനശ്വര പ്രണയം മരിക്കുകയും  പുതിയത് മരിക്കാനായി ജനിക്കുകയുമായിരുന്നു

ചരമകോളം .dr khaleelshamras my diary on 21.05/13

നീ സ്വൊപ്നങ്ങൽ കണ്ടുകൊണ്ടിരിക്കുന്ന തിരക്കിലാണ് .
ഓരോ ദിവസവും മരണപെട്ടവരുടെ പട്ടിക  ചരമകോളത്തിൽ നോക്കി  അതിനെ കുറിച്ചുള്ള  ചർച്ചയിലുമാണ്  നീ . ഇങ്ങിനെ ജീവിതത്തിനെ കുറിച്ച്  ഒരുപാട് സ്വോപ്നങ്ങൾ  കണ്ടുകൊണ്ടിരിക്കുന്ന ഒരു വേളയിൽ  നിന്റെ പേരും കാലം ഈ  ചരമകോളത്തിൽ എത്തിക്കുമെന്നത്  നീ ഓർക്കുന്നേയില്ല . നിന്റെ കയ്കലിൽ കൈയ്കളിൽ ഒന്നുമില്ല  ഈ ഒരു നിമിഷമല്ലാതെ . നിന്റെ ഇന്നലെകൾ ഓർമയുടെ തീരത്തേക്ക്  ഒലിച്ചുപോയിരിക്കുന്നു . നാളെകൾ നിന്റെ മരണത്തിനും  അതിനപ്പുറത്തേക്ക് നിയില്ലാത്ത  സമയത്തിനും വേണ്ടിയാണ് . പക്ഷെ നിന്റെ പേർ ചരമകോളത്തിൽ എഴുതപെടാത്ത ഈ നിമിഷം  സ്വോപ്നം കാണാതെ ജീവിക്കാൻ നോക്ക് ..

കിണറ്റിലെ തവള . DR KHALEELSHAMRAS.20.05.13

Image
ഇന്നലെകളിൽ അവളായിരുന്നു നിൻറെ ലോകം 
അവൾക്കുചുറ്റും വെറും ശൂന്യതയും . ഇന്ന് നിന്നെ വിട്ട് അവൾ യാത്രയാവുമ്പോൾ  അവൾക്കു ചുറ്റുമുള്ളത് നിൻറെ ലോകവും  അവൾ വെറും ശൂന്യതയുമാവുകയാണ് . ശരിക്കും പറഞ്ഞാൽ  ഇന്നാണ് നീ പിറക്കുന്നത് . അവളെന്ന കിണറ്റിലെ തവളയായി  ജീവിച്ച നീ .. ആ കിണറിൽനിന്നും പുറത്തുചാടി  ലോകത്തിന്റെ ഭാഗമാവുന്നത് ഇന്നാണ്.

മരണത്തിനു കയ്മാറാൻ mu diary on 16.05.13 DR KHALEELSHAMRAS

സമയം അതിവേഗം ഓടികൊണ്ടേയിരിക്കുന്നു  നിൻറെ ജീവിതം അതേ വേഗതയിൽ മരണത്തിലേക്കും . മരണം നിന്റെ ജീവിതത്തിന്റെ ആകെ തുകയാണ്  മൊത്തത്തിലുള്ള അവലോകനമാണ് . നീ ജീവിച്ച ഓരോ ഇന്നലകളും  ആകെ മൊത്തം എന്തുനൽകി എന്ന അവലോകനമാണ്  നിൻറെ മരണം . നീ ജീവിച്ചതും ഇപ്പോൾ ജീവിക്കുന്നതും നാളെ ജീവികേണ്ടതുമായ  കൊച്ചു കൊച്ചു നിമിഷങ്ങളെ കോർത്തിണക്കി  നിന്റെ ജീവിതം  മരണത്തിനുമുമ്പിൽ  അവതരിക്കപെടും . മരണം അതേറ്റെടുത്ത് ഏതോ ഒരു വിചാരണാ ദിനത്തിന് കയ്മാറും  നിനക്ക് അനശ്വരമായ ഒരു വാസസ്ഥലം നിർണയിക്കപെടാൻ . നിൻറെ ഓരോ നിമിഷത്തേയും  ഫലപ്രദമായി വിനിയോഗിക്കുക  പൂർണമായും വിജയിച്ച ഒരു ജീവിതം  മരണത്തിനു കയ്മാറാൻ 

നീ അവനാകുക .my diary on 16.05.13. by DR KHALEELSHAMRAS

ഒരു മനുഷ്യൻറെ ജീവനെ തൊട്ടറിയുക 
അവരിലെ പ്രശ്നങ്ങളിലേക്ക് ,മനസ്സിലേക്ക്  ഒക്കെ ആഴ്നിറങ്ങുക . ഒരു നിമിഷം നീ അവനാകുക  അവന്റെ ചിന്തകൾ  നിൻറെ ചിന്തകളാക്കുക . അവൻറെ ദുഖം അനുഭവിക്കുക  പ്രതിവിതി കണ്ടെത്തുക . അവന്റെ സന്തോഷം തൊട്ടറിയുക  അതിൽനിന്നും നീ നിനക്കും ഊർജ്ജം  കണ്ടെത്തുക . അവൻ ബാലനാണേൽ  നിൻറെ പോയ്മറഞ്ഞ ബാല്യത്തെ അനുഭവിക്കുക . അവൻ കുമാരനാണേൽ നിൻറെ കൗമാരം നിനക്ക് വീണ്ടും ആസ്വദിക്കാം . അവൻ വ്ര്ദ്ധൻ ആണേൽ വരാനിരിക്കുന്ന വാർദ്ധക്യത്തെ മുൻപേ അനുഭവിക്കാം .

അവൾക്ക് കാവൽ .INSPIRED FROM A REAL EVENT YESTERDAY.DR KHALEELSHAMRAS

ആകാശത്തിന്റെ ഏതോ കോണിലിരുന്ന് 
അമ്പിളിഅമ്മാവനോട് കിന്നാരം പറഞ്ഞും  നക്ഷത്രങ്ങളോടൊപ്പം കളിച്ചുരസിച്ചും  അവളിപ്പോൾ ഭൂമിയിലേക്കെത്തിനോക്കുന്നുണ്ടാവും . ഇങ്ങകലെ അവൾക്കു കാവൽ നിൽക്കുന്ന രാജകുമാരനെ കാണാൻ . ആകാശത്തെ ഏതെങ്കിലും നക്ഷത്രം  അവളെ തട്ടിയെടുക്കുമോ എന്ന ഭീധിയിൽ  അവൻ സദാ കാവലിലാണ് . നാളെ മരണം അവൾ പോയിടത്തേക്ക് അവനെയും കൊണ്ടുപോവുമ്പോൾ  അവൾക്ക് നൽകാൻ ഒരുപിടി സമ്മാനങ്ങൾ  ശേഘരിക്കുന്ന തിരക്കിലാണ് അവന്റെ ജന്മം .

അയാൾ മരിച്ചിട്ടില്ല ..WRITTEN BY DR KHALEELSHAMRAS. MY DIARY ON 15.05.13

നിൻറെ ഓർമകളിൽനിന്നും അയാൾ മായുമ്പോൾ 
മാത്രമാണ് യാഥാർത്ഥ്യത്തിൽ അയാൾ മരിക്കുന്നത് . അയാളുടെ ശരീരം ഈ ഭൂമിയിൽനിന്നും  വായു ശ്വസിച്ച് ആർത്തുല്ലസിച്ചുനടന്ന നാളുകളിൽ  അയാളെ എത്രതവണ നീ കണ്ടു . എത്രതവണ ഒരുമിച്ചിരുന്നു സംസാരിച്ചു . കൂടുതൽ സമയവും നിങ്ങൾ  ഒരിമിച്ചില്ലായിരുന്നു എന്നതായിരുന്നു സത്ത്യം  .\ എന്നാൽ മനസ്സിൽ നിങ്ങളെന്നും  ഒരുമിച്ചായിരുന്നു . ആത്മമിത്രങ്ങളായി  എന്നും വാഴ്നു . ഇന്നയാളുടെ ശരീരം മണ്ണിലേക്കും  ആത്മാവ് ആർക്കുമറിയാത്തൊരു ശൂന്യതയിലേക്കും  യാത്രയായിട്ടും  നിൻറെ മനസ്സിൽ അയാളിന്നും ജീവിക്കുന്നു . അയാൾ ജീവിച്ചിരുന്ന നാളിലും  അയാള് ജീവിച്ചിരുന്നത്  നിൻറെ മനസ്സിൽ തന്നെയായിരുന്നതുകൊണ്ട് . അയാൾ മരിക്കാതെ നിൻറെ മരണം വരെ നിന്നിൽ ജീവിക്കും .

എന്റെ പാട്ട്

നീ നിത്യേന യാത്രയാവുന്ന  ഈ വഴിയിൽ . എന്റെ ജീവിതം ജീവന്റെ  തൂലികയാൽ  സ്നേഹത്തിന്റെ മഷികൊണ്ട്  സമയമാവുന്ന താളിൽ  നിനക്കായ്‌ കുറിച്ചിട്ട  ഈ കവിത  ഇട്ടേച്ചു പോവുന്നു . നാളെ ഈ വഴിയെ  നീ വീണ്ടും യാത്രയാവുമ്പോൾ  ഈ വായുകണികകൾക്കു നേരെ  നിന്റെ കാതുകൾ ചേർത്ത്വെക്കുക . ഞാൻ നിനക്കായ്‌ പാടിയ  ഓരോ പാട്ടും  നിശബ്ദരാഗങ്ങളായി  ഈ വായുകണികകൾ  നിന്റെ കാതിലെത്തിക്കും . dr khaleelshamras,

മത്സരവിജയി

ജയിച്ചാൽ ഭൂമിയിൽ ജീവിക്കാനുള്ള അവസരം 
തോറ്റാലോ മരണം . ഒരു ഗർഭാഷയമാണ് മത്സരവേദി . ഒരു അണ്ടത്തിനുവേണ്ടി  കോടാനുകോടി പുംബീജങ്ങൾ  മത്സരിക്കുകയാണ് . വിജയിക്കുന്നവന് ആ അണ്ഡവുമായി കൂടിച്ചേരാം  ഒരു മനുഷ്യജന്മമായി  ഭൂമിയിൽ പാർക്കാം . അതും മരണം വരെ . അതുകഴിഞ്ഞാൽ തോറ്റവർ  പോയ  വഴിയെ തിരികെപോവാം . ആ മത്സരത്തിൽ വിജയിച്ച്  ജീവിക്കാനവസരം ലഭിച്ച  ഭാഗ്യവാന്മാരാണ് നീീയും ഞാനും . നമ്മുടെ കരുത്ത്കൊണ്ട് മ റ്റു കോടാനുകൊടിയെ  പരാജയപെടുത്തി അവർക്കുള്ള  അവസരങ്ങളെ നിഷേധിച്ചു , ജീവിക്കാൻ തുടങ്ങി . പക്ഷെ  ജീവിക്കാനവസരം ലഭിച്ചപ്പോൾ  നീയെല്ലാം മറന്നു . നിന്റെ ജന്മമൂല്യവും  ലക്ഷ്യവും മറന്നു . പിറക്കാൻ നീ കാണിച്ച ദൈര്യം  ചോർന് പോയി . സമയം വയ്കിയിട്ടില്ല . മരണം നിന്നെ  നീ തോല്പ്പിച്ചവരുടെ വഴിയിൽ കൊണ്ടെത്തിച്ചിട്ടുമില്ല . ഇനിയെങ്കിലും  ഈ നിമിഷം തൊട്ട് ജീവിക്കാൻ നോക്ക് . DR KHALEELSHAMRAS .മൈ ഡയറി ON 14 .0 5 .1 3

DISH OF LIFE

HE INVITED HER TO THE RESTAURANT OF TIME TO TASTE THE FOOD OF HIS OWN LIFE. HE SERVED IT IN THE PLATE OF LOVE.SHE ACCEPTED THE INVITATION AND CAME TO THE RESTAURANT.
  HE SERVED ALL KIND OF FRUITS PREPARED IN THE GARDEN OF HIS SOUL.SHE TASTED EACH OF THEM WITH GREAT ENTHUSIASM .AND THANKED HIM FOR SUCH A DELICIOUS FEAST.
  SHE PROMISED SHE WILL COME TOMORROW ALSO TO TASTE IT AGAIN.AND HE TOLD I WANT PREPARE THIS FOR YOU THROUGHOUT YOUR LIFE.
  NIGHT HE PHONED HER AND REMEMBERED ABOUT TOMORROWS DINNER.I A WAITING TO REACH THAT TIME AGAIN YOU WILL COME TO ME AND TASTE THE SAME DISH OF MY LIFE.
  SHE REPLAYED "NO GENTLE MAN .TODAY AFTER EATING YOUR DELICIOUS DISH I FELT VOMITING AND DIARRHEA FROM MY SOUL .SO I CANT TASTE IT ANY MORE".ACTUALLY WHILE RETURNING FROM HIS RESTAURANT A STRANGER INVITED HER TO TASTE A SMALL SWEAT .SHE FELT IT MORE TASTIER THAN THE BIGGEST DISH SERVED BY HIM.

അവർക്ക് നൽകാൻ

നിന്റെ വാക്കുകൾ മറ്റുള്ളവരെ നോവിക്കാനുള്ളതല്ല 
മറിച്ച് അവർക്ക് പ്രാജോധനവും സന്തോഷവും നൽകാനാണ് . നിന്റെ ചുണ്ടുകൾ  മറ്റുള്ളവരോട് കോപിക്കാനുള്ളതല്ല  മറിച്ച് പുന്ജിരിക്കാനുള്ളതാണ് . നിന്റെ ജീവിതത്തിലൂടെ കടന്നുപോവുന്നവരൊക്കെ  ഒരു പൂക്കാലം ആസ്വദിക്കട്ടെ . നന്മയും സ്നേഹവും നിറഞ്ഞ  നിന്റെ ജീവിതം കണ്ട് . നിന്റെ പുഞ്ചിരി ലഭിച്ച്  സദാ വസന്തം ചൊരിഞ്ഞ  ഒരിക്കലും വാടാത്ത പൂക്കളുള്ള  പൂന്തോപ്പു കണ്ടു മടങ്ങിയ പോലെ  അവർ സ്വൊന്തം ജീവിതങ്ങളിലേക്ക് മടങ്ങട്ടെ . അല്ലാതെ  അവരുടെ ഹ്ര്ധയത്തിനു മുറിവേൽപ്പിച്ച , മനശാന്തിയെ തല്ലികെടുത്തിയ . വാക്കുകളാവരുത് നീ അവർക്ക് നൽകുന്നത് . \

പുതുവസ്ത്രം my diary on 10.05.13

പ്രപഞ്ജ സ്രിഷ്ടിപ്പിനുശേഷമുള്ള 
ഈ ഏറ്റവും പുതിയ നിമിഷത്തിന്  പുതുമനിറഞ്ഞ എന്തുണ്ട് നിനക്കു നല്കാൻ . പഴകി തുരുമ്പിച്ച  അർത്തശൂന്യമായ ചിന്തകൾക്ക് പകരം  അർത്തവത്തായ ഏതു പുതിയ ചിന്തയുണ്ട്  നിനക്ക് സൃഷ്ടിക്കാൻ . പുതു വസ്ത്രങ്ങൾ ധരിച്ച്  പുതുപുത്തൻ സുന്ദര ശരീരപ്രക്ര്തം  സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിനക്ക്  എന്തുകൊണ്ട്  ക്രിയാത്മകമായൊരു ജീവിതത്തിന്റെ  പുതുവസ്ത്രം നിന്റെ മനസ്സിനെ അണയിച്ചുകൂട . യഥാർത്ഥ നീ നിന്റെ മനസ്സാണെന്നിരിക്കെ  ഏറ്റവും നല്ല ചിന്തകളെകൊണ്ട്  മനസ്സ് നിറക്കുക . സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും  സുഗന്തം പരത്തി  മനുഷ്യ നന്മക്കായിയുള്ള  പ്രവര്ത്തികളിലൂടെ  നിന്റെ മനസ്സ് മുന്നേറട്ടെ .

success.

all around you are in action
to fulfill the empty vessels of time
with valuable fruits of success.
but you still sleeping.
wake up man.....
your time is running
catch each second of your life
for your success.
here and hereafter.


ജീവിക്കുക . .......

ജീവിക്കുക . ....... 
അദ്വാനിക്കാനായി .\ ജീവിക്കുക ........  സ്നേഹിക്കാനായി .  ജീവിക്കുക .........  പഠിക്കാനായി .  ജീവിക്കുക ........  മരനമെന്ന അന്തിയിൽ  സ്വൊർഗം നേടാനായി .  dr khaleelshamras .  written on 29.03.2000

നിന്റെ ജിവിതം .MY DIARY ON 07.05.2013

നിന്റെ ജിവിതം 
മറ്റുള്ളവർക്ക് മുമ്പിൽ പ്രതർശനവസ്തുവാക്കേണ്ട ഒന്നല്ല .  നിന്റെ ജീവിതം കണ്ട് ആസ്വദിക്കാൻ ആരും കാത്തിരിക്കുന്നുമില്ല .  നിന്റെ ജീവിതം നിന്റെ സ്വോന്തമാണ് .  അതിന്റെ മാധുര്യവും കയ്പ്പും  അറിയേണ്ടത് നീ മാത്രമാണ് .  അതിന്റെ സുഗന്തവും ദുർഗന്തവും  മണക്കുന്നത് നിന്റെ മാത്രം മൂക്കുകളാണ് .  നിന്റെ ജീവിതം  മറ്റൊരാളോട് അസൂയ വെച്ചുപുലർത്തുന്നുവെങ്കിൽ  അതിന്റെ പ്രത്യാഘാതം വന്നണയുന്നത് നിന്നിലേക്കാണ് .  നിന്റെ ജീവിതം മറ്റൊരാളെ സ്നേഹിക്കുന്നുവെങ്കിൽ  അതിന്റെ കുളിർമ ആസ്വദിക്കുന്നത് നീ മാത്രമാണ് .  നിന്റെ ജീവിതം  നിനക്കേറ്റവും സന്തോഷം നല്കിയ രീതിയിൽ  മനോഹരമായി പണിതെടുക്കുക .  അസൂയയുടെയും പകയുടെയും കറ പുളരാതെ,  മുഷിപ്പിന്റെ ധുർഗന്തങ്ങളില്ലാതെ  സ്നേഹത്തിന്റെയും നന്മയുടെയും  അന്ധരീക്ഷത്തിൽ  പ്രയത്നത്തിന്റെ സുഗന്തം പരത്തി  നല്ലൊരു ജീവിതം  കാലത്തിനു കുറുകെ പണിതെടുക്കുക .  DR KHALEELSHAMRAS (KHALEELU RAHIMAN )

നിമിഷങ്ങൾ തരുന്ന അറിവുകൾ .

ഓരോ നിമിഷവും നിനക്കൊരു അറിവ് നൽകും . 
അതിൽ ചിലത് നിനക്കുള്ള പ്രചോധനളാവും .  ചിലത് വന്നുപോയ തെറ്റുകളെ തിരുത്താനുള്ള അവസരങ്ങളാവും .  ചിലത് മറ്റുള്ളവർകുള്ള ഉപദേശങ്ങളാവും.  അറിവുകൾ നിന്നെ ന്ജാനിയോ വിന്ജാനിയോ ആക്കും .  ചില അറിവുകൾ നിന്റെ ജീവിതത്തിന്റെ ഗതിയെ  തന്നെ മാറ്റിയേക്കാം .  നിമിഷങ്ങൾ തരുന്ന  ചില അറിവുകൾ നിന്നെ ആനന്ദിപ്പിക്കുമ്പൊൽ  ചിലത് നിന്നെ ദുഖിപ്പിക്കുന്നു .  ചില അറിവുകൾ ഘൻഡന വിഷയങ്ങളാവുമ്പൊൽ  മനസ്സും മനുഷ്യരും അതിൽ ചേരി ചിരിഞ്ഞ് തർക്കികുന്നു .  ഓരോ നിമിഷവും  നിനക്കു തരുന്ന  അറിവുകളെ ആർജിക്കുക .  പകർത്തേണ്ടത് പകർത്തുക  തള്ളേണ്ടത് തള്ളുക .  അവയിൽനിന്നും മരണം വരെയുള്ള  നിൻറെ ജീവിതത്തിന് ഊർജം കണ്ടെത്തുക .  അനുഭവങ്ങൾ നിനക്ക് അറിവ് നൽകാം  ചിലപ്പോൾ ചിന്തകളാവും  നിനക്ക് അറിവ് സമ്മാനിക്കുന്നത് .  ചിലപ്പോൾ വായനയും കേൾവിയും  നിനക്ക് അറിവ് പകർന്ന  ഗുരുക്കളാവും .  ചിലപ്പോൾ സ്വോപ്നങ്ങളാവും  അറിവിനെ കൊണ്ടുവരുന്നത് .  നിമിഷങ്ങൾ തരുന്ന അറിവുകളെ  നഷ്ടപെടാതെ നോക്കുക .  DR KHALEELSHAMRAS (ഖലീല് റഹിമാൻ)

യതാർത്ഥ സൌന്ദര്യം

ജീവിക്കുന്ന ഒരു മനുഷ്യശരീരവും വിരൂപമല്ല . 
ഇത് സുന്ദരന്മാരും സുന്ദരികളും വസിക്കുന്ന ഭൂമി .  ശരീരത്തിനു മീതെ മനസ്സ് വാഴുന്ന ഈ സമയത്ത്  മനസ്സിന്റെ സൌന്ദര്യത്തെ  സൌന്ദര്യ സങ്ങൽപ്പതിന്റെ മാനദണ്ടമാക്കുക .  മനസ്സിന്റെ സൗന്ദര്യം തന്നെയാണ്  ഒരു വ്യക്തിയെ സുന്ദരനും വിരൂപിയുമാക്കുന്നത് .  നല്ല നല്ല ചിന്തകളുടെ വസ്ത്രങ്ങളണിയിച്ച്  കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും  ലേപനങ്ങളും സുഗന്തവും പൂശി  എന്നും സുന്ദരനായി  നീ നിൽക്കുക .  മനസ്സിനെ വിരൂപമാക്കിയ  ചീത്ത ചിന്തകളും  അസൂയ ,കോപം  തുടങ്ങിയ ദുർഗന്തങ്ങളും  നിന്റെ ജീവിതത്തെ സ്പർഷിക്കാതിരിക്കട്ടെ  DR KHALEELSHAMRAS (KHALEELU RAHIMAN M.D )