ഹൈപ്പോഗ്ലൈസീമിയ .

ഹൈപ്പോഗ്ലൈസീമിയ . 
     രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നറിയപെടുന്നത്.  . തലച്ചോറിന്റെ പ്രവർത്തനത്തിന് ഏറ്റവും അനിവാര്യമായ ഇന്ധനമാണ് ഗ്ലുക്കോസ് . ഷുഗർ ഇല്ലാതെ തലച്ചോറിന്റെ പ്രവര്ത്തനം നിലക്കുമെന്നതിനാൽ ഈ ഒരവസ്ഥ വളരെ ഗുരുതരവും നമ്മുടെ ശ്രദ്ധ പതിയേണ്ടയിടവുമാണ്. 
     ഭക്ഷണത്തിന്റെ കുറവുമൂലവും അമിത മദ്യപാനം മൂലവും ചില മരുന്നുകൽ കാരണവും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞു പോവാവുന്നതാണ് . ഹൈപ്പോഗ്ലൈസീമിയ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്‌ പ്രമേഹരോഗികളിൽ തന്നെയാണ് . പ്രമേഹം നിയന്ത്രിക്കാനുപയോഗിക്കുന്ന മരുന്നുകളും ഇൻസുലിനും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാക്കുന്നു . ചില ഹോർമോണുകളുടെ കുറവുമൂലവും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാവുന്നതാണ് . 
      പ്രമേഹരോഗികളെ അഭോധാവസ്ഥയിൽ വല്ലപ്പോഴും കാണാനിടയായാൽ കുറഞ്ഞിട്ടാണോ കൂടിയിട്ടാണോ എന്ന് ചിന്തിച്ചുനിൽക്കാതെ പെട്ടെന്ന്തന്നെ എന്തെങ്കിലും മധുരം അവരുടെ നാവിന്റെ അടിയിൽ ഇട്ടു കൊടുകൊടുക്കേണ്ടതാണ്. ഷുഗർ കൂടിയാൽ ഒരാൾക്ക് ദിവസങ്ങളോളം അഭോധാവസ്ഥയിലിരിക്കൻ കഴിയുമെങ്കിൽ കുറഞ്ഞതിന്റെ പേരിൽ മണിക്കൂറുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാവുന്നതാണ് . 
     ഒരാൾക്ക്‌ രക്തത്തിൽ മിനിമം വേണ്ട ഷുഗറിന്റെ അളവ് 70  mg/ dl  ആണ് . 55 നും താഴെ വരുമ്പോൾ അത് കൂടുതൽ ഗുരുതരമാവും . 
    അഭോധാവസ്തയിലുള്ളവരിലും അപസ്മാരമുള്ളവരിലും പിന്നെ കണ്‍ഫ്യൂഷൻ ഉള്ളവരിലും   ഹൈപ്പോഗ്ലൈസീമിയ സംശയിക്കേണ്ടതാണ് . 
   മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിന് ഷുഗർ അപ്പപോൾ ലഭിച്ചുകൊണ്ടേയിരിക്കണം. ഷുഗർ സ്വൊയം ഉൽപാദിക്കാനുള്ള ഷേശിയും മസ്തിഷ്കത്തിനില്ല . 
  ടൈപ്പ് 1 പ്രമേഹരോഗികളിൽ നല്ലൊരു ശതമാനത്തിനും ആഴ്ചയിൽ പലപ്പോഴായി ഹൈപ്പോഗ്ലൈസീമിയ അനുഭവപെടാറുണ്ട്‌ . ടൈപ്പ്  2  പ്രമേഹരോഗികളിൽ വ്യായാമവും ഭക്ഷണവും കൊണ്ട് നിയന്ത്രിക്കുന്നവരിൽ വളരെ അപൂർവമായേ ഇത്തരം ഒരവസ്ഥ കാണാറുള്ളു . ഇൻസുലിൻ ഉപയോഗിക്കുന്നവരിലും മരുന്നുപയോഗിക്കുന്നവരിലും സാധാരണയായി കണ്ടുവരുന്നു .3/4 ഹൈപ്പോഗ്ലൈസീമിയയും കണ്ടുവരുന്നത് രാത്രി ഉറക്കത്തിലാണ്. 
      ഹൈപ്പോഗ്ലൈസീമിയയിൽ കാണുന്ന മൂനുകാര്യങ്ങളെ ഒരുമിച്ച് വിഷെഷിപ്പിക്കുന്ന പേരാണ് വിപ്പിൻസ് ട്രയാട് . അതിൽ ഒന്നാമത്തെ കാര്യം മുൻപും രക്തത്തിൽ ഷുഗർ കുറഞ്ഞുപോയ ചരിത്രം രണ്ടാമത്തേത് ഷുഗറിന്റെ അളവ് 45 mg/ദൾ ഉം താഴെ മൂനാമത്തേത് ഷുഗർ കൊടുക്കുന്നതിലൂടെ ആരോഗ്യാവസ്ഥ പെട്ടെന്ന് വീണ്ടെടുക്കൽ എന്നിവയാണ് . 
     പാൻക്രിയാസിലെ ചില മുഴകൾ കാരണവും ഹൈപ്പോഗ്ലൈസീമിയയുണ്ടാവാം . വയറിലെ ചില ഓപ്പറേശനുകൾക്ക് ശേഷവും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാറുണ്ട് . 
   നാം ഹൈപ്പോഗ്ലൈസീമിയയെ കുറിച്ച്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് . അധിലേറ്റവും 
   പ്രദാനം ഹൈപ്പോഗ്ലൈസീമിയയെ കുറിച്ചുള്ള അറിവില്ലായ്മ മാറ്റുക എന്നതാണ് . രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന വസ്തുക്കളെ കുറിച്ച് ഭോധവാന്മാരവുക . (മദ്യം ,ചില മരുന്നുകൾ )കുട്ടികളിലും ടൈപ്പ് 1 പ്രമേഹ രോഗികളിലും ഹൈപ്പോഗ്ലൈസീമിയ സാധാരണയായി കണ്ടുവരാറുണ്ട് .
     ഹൈപ്പോഗ്ലൈസീമിയ വരാതിരിക്കാനുള്ള മുൻകരുതൽ അത്യാവശ്യമാണ് ..  ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാൻ സാധ്യതയുള്ളവരും പ്രമേഹരോഗികളും ഒരു പാക്കെറ്റിൽ ഇപ്പോഴും പഞ്ചസാരകട്ടയോ മറ്റു മധുരമുള്ളതോ കരുതേണ്ടതാണ് . കൂടെ ഒരെഴുത്തും എന്നെ അബോധാവസ്തയിൽ കണ്ടാല ഈ മധുരം എന്റെ നാവിനടിയിൽ വെക്കുക എന്നൊക്കെ . 
      ഹൈപ്പോഗ്ലൈസീമിയ സ്വൊയം നിയന്ത്രിക്കാനുള്ള ശേഷിയാർജിക്കൽ അനിവാര്യമാണ് . ഭക്ഷണം ,വ്യായാമം ,മരുന്നുകൾ എന്നിവക്ക് ശരിയായ പ്ലാൻ നിർണയിക്കുക .  ഹൈപ്പോഗ്ലൈസീമിയയുടെ ചികിത്സയിൽ ഏറ്റവും പ്രധാനം ഗ്ലൂക്കോസ് വയറ്റിലൂടെയോ നെരുമ്പിലൂടെയോ കൊടുക്കുക എന്നതാണ്. ഇതിനായി ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ്  ഗ്ലുക്കൊഗോണ്‍ . സ്വൊയം കൊടുക്കാവുന്ന ഇന്ജെക്ഷനുകളുടെ രൂപത്തിൽ ഇവ ലഭ്യമാണ് 

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്