Tuesday, April 30, 2013

മാറ്റം

നാവുകൊണ്ട് തീരുമാനങ്ങലെടുക്കാൻ എളുപ്പമാണ് . 
മനസ്സിനെ പുതിയ തീരുമാനങ്ങൾക്കായി 
മെനുക്കിയെടുക്കാനാണ് പ്രയാസം . 
മാറ്റം മനസ്സിൽനിന്നും വരണം . 
അതിനായി ആദ്യം മാറ്റേണ്ടത് 
സ്വൊന്തം ചിന്തകളെയാണ് .
കാരണം 
മനസ്സ് ചിന്തകളിലൂടെ സംസാരിക്കുന്നു 
ചിന്തകളിലൂടെ ശ്രവിക്കുന്നു . 
പുതിയ മാറ്റങ്ങളിലേക്ക് 
നിന്റെ ചിന്തകളെ തിരിച്ചുവിടുക . 
പഴയതിൽനിന്നും വിമുക്തനാവാനും 
ചിന്തകളെ മാറ്റുക . 
അത് മനസ്സിനെ മാറ്റും 
മനസ്സ് പ്രവർത്തിയേയും . 

മനസ്സിന്റെ സ്ഥിരത

ബാഹ്യ സമ്മർദ്ധങ്ങളിൽ 
ശാന്തി നിറഞ്ഞ നിന്റെ ആന്തരിക കാലാവസ്ഥ 
ആടിയുലയാതിരിക്കട്ടെ . 
പുറത്തുനിന്ന് എന്ത് വിമർശനങ്ങൾ വന്നാലും 
അതിലെ പാഠമാവുന്ന സത്ത് 
ഊറ്റിയെടുത്ത ശേഷം 
വലിച്ചെറിയുക 
കാലത്തിന്റെ ചവിറ്റുകൊട്ടയിലെക്ക് . 
നിന്റെ സമാധാനം നഷ്ടമാവാൻ 
വിമർശനങ്ങൾ നിമിത്തമാവാതിരിക്കട്ടെ . 
 അവ നിനക്ക് പുതുപുത്തൻ ഊർജ്ജം 
നൽകട്ടെ . 
എല്ലാരേയും സ്നേഹിക്കാനുള്ള നിന്റെ മനസ്സും 
വിജയങ്ങൾ സൃഷ്ടിക്കാനുള്ള 
നിന്റെ പ്രയത്നങ്ങളും 
സന്തോഷം നിറഞ്ഞ നിന്റെ പ്രക്ര്തവും 
ഒരു സാഹജര്യത്തിലും 
നഷ്ടമാവാതെ സൂക്ഷിക്കുക. 

Monday, April 29, 2013

പ്രണയമെന്ന സുനാമി

ശാന്തമായി ഒഴുകിയ സാഗരമാണ് സ്നേഹം . 
സാഗരത്തിന്റെ ശാന്തി നഷ്ടപ്പെട്ട് 
നിയന്ത്രണംവിട്ട് ഒഴുകുമ്പോൾ അത് പ്രണയമാവുന്നു. 
പ്രണയം ഒരു സുനാമിയാണ് 
സ്നേഹത്തിന്റെ  സുനാമി . 
ജീവിതം തന്നെ ആ കുത്തിയൊഴുക്കിൽ 
ഒലിച്ചുപോവും . 
എന്തിനെയിന്നില്ലാതെ  
ആരെയെന്നറിയാതെ 
സ്നേഹം അതിന്റെ രാക്ഷസ രൂപത്തിൽ 
  കിട്ടിയതെല്ലാം    കാർനു  തിന്നും . 
അവന്റെ ലോകം ഒരേയൊരു വ്യക്തിയിലേക്ക് 
ചുരുങ്ങുമ്പോൾ 
ചുറ്റുമുള്ളവരെല്ലാം 
അവനാൽ അവഗണിക്കപെട്ടവരോ 
ശത്രുക്കളോ ആവും . 
പിന്നീട് സുനാമി അടങ്ങി 
സ്നേഹം അതിന്റെ ശാന്ത രൂപത്തിലേക്ക് 
തിരിച്ചു വരുമ്പോഴാണ് 
അവൻ നശിക്കപെട്ട 
അവന്റെ ജീവിതം കാണുന്നത് . 
അവന്റെ പ്രണയം 
അതിന്റെ ലക്ഷ്യം നേടിയിരിക്കാം 
നെടതിരുന്നിരിക്കാം . 
ബ്രാന്തീയ മുഖം മൂടി അഴിച്ചു വെച്ചാൽ 
പ്രണയം സ്വൊയം ചോദിക്കും 
ഇത്രയും നിസ്സാരമയതോന്നു നേടിയെടുക്കാനാണോ 
ഞാനീ നാശങ്ങളൊക്കെയുണ്ടാക്കിയത് . 
സഫലമാവാത്ത പ്രണയത്തിനാണേൽ 
അതും നഷ്ടം . 

ചരിത്രം കുറിക്കപെടാനായി . my diary on 28.04.2013

സമയം കടന്നുപോവുന്നതോർത്ത് ദുക്കിക്കാതിരിക്കുക . 
കാരണം ജീവിക്കുന്ന ഓരോ ജീവിക്കും 
നിന്നെപോലെതന്നെ ഈ ഒരു നിമിഷം 
നഷ്ടപെട്ടിരിക്കുന്നു . 
ഇതേ പോലെതന്നെ 
ജീവിതത്തിൽനിന്നും അടർന്നുപൊയ 
കുറേ നിമിഷങ്ങളിൽ തന്നെയായിരുന്നു 
അനശ്വരങ്ങളായ സൃഷ്ടികൾ 
മനുഷ്യ കയ്കളാൽ പിറന്നത്‌ . 
വിലപെട്ട കണ്ടുപിടുത്തങ്ങൾക്ക് 
സാക്ഷിയായത് . 
കാലം പോലും മറക്കാൻ മടിച്ച 
സ്നേഹബന്തങ്ങൾ പിറന്നത്‌ . 
ഒരുപാട് \
മനുഷ്യർ സ്വോർഗത്തിലേക്കുള്ള 
വഴി പണിതത് . 
നീ ജീവിക്കുക 
നിന്റെ പേരിലും 
മഹനീയമായൊരു ചരിത്രം 
കുറിക്കപെടാനായി . 

എന്നിലെ നീ

അരികെ കടന്നുപോയവരിൽ ,
ഞാൻ യാത്രയായ വഴികളിൽ ,
കേട്ട രാഗങ്ങളിൽ 
പിന്നെ 
കടലിന്റെ അലയടികളിൽ 
വസന്തം വിരിയിച്ച പൂക്കളിൽ 
ഒക്കെ ഞാൻ നിന്നെ തിരഞ്ഞു . 
പക്ഷെ നീ 
എൻറെ ഉള്ളിൽ 
എന്റെ ആത്മാവായി ,
എന്റെ ശ്വാസമായി 
ഞാനായിത്തന്നെയുണ്ടായിരുന്നു . 
ഒരു പക്ഷെ ഞാൻ സ്നേഹിച്ച നീ 
ഞാൻ തന്നെയായിരുന്നോ ?
എന്റെ ഉള്ളിലെ സൌന്ദര്യ സങ്ങൽപങ്ങളുടെ 
പ്രതീകമാവുകയായിരുന്നോ നീ . 
 

Friday, April 26, 2013

നീ വഴിപിരിയുമ്പോൾ

നീ യാത്രയാവുകയാണ് . 
നിനക്കായി ഈശ്വരൻ കാത്തുവെച്ച ആ വ്യക്തിയിലേക്ക് . 
ഞാൻ തന്ന സ്നേഹം 
നിന്റെ മനസ്സിന്റെ എക്കാലത്തേയും 
അന്തരീക്ഷമാവുമെന്ന് ഞാൻ കരുതുന്നു . 
ഒരേ അമ്മക്ക് നാം പിറക്കാതെ പോയതുകൊണ്ട് 
നിന്നെ പെങ്ങളെന്നു വിളിക്കാൻ കഴിഞ്ഞില്ല . 
വിവാഹത്തിന്റെ കമ്പോളത്തിൽ 
എന്നെ വില്പ്പനക്ക് വെച്ചപ്പോൾ 
അവിടെയും നിന്നെ കണ്ടില്ല . 
അതുകൊണ്ട് 
നിന്നെ ഭാര്യയെന്നു വിളിക്കാനും കഴിഞ്ഞില്ല . 
എന്തിനെന്നറിയാതെ എന്തുകൊണ്ടെന്നറിയാതെ 
നിന്നെ ഞാൻ സ്നേഹിച്ചു . 
ചെയ്തത് തെറ്റായിരുന്നോ എന്ന് ഞാൻ അറിഞ്ഞില്ല 
നമ്മുടെ ശരീരത്തിനു മീതെ 
നമ്മുടെ ചിന്തകളും മനസ്സും 
നമ്മെ നാം ആക്കിയപ്പോൾ . 
നിയമങ്ങളും വേലികെട്ടുകളും ചാടി 
സ്നേഹം നമ്മെ ഒരുമിപ്പിക്കുകയായിരുന്നു . 
പക്ഷെ പോയകാലവും അവിടെ എന്നെക്കുറിച്ച് 
സംസാരിച്ച പലമനുഷ്യരുടെയും 
അപവാദങ്ങൽക്ക് കാലം തന്നെ നല്കിയ ഉത്തരമായിരുന്നോ നീ. 
ഞാൻ വിവാഹത്തിന് പണം മാനധണ്ടാമാക്കിയെന്നു അവർ പറഞ്ഞു 
പക്ഷെ നീയൊരു പണക്കാരിയല്ലായിരുന്നു . 
ഞാൻ പതവി നോക്കിയെന്നു അവർ പറഞ്ഞു 
പക്ഷെ നിനക്ക് പതവിയില്ലായിരുന്നു . 
നീ പെണ്ണിന്റെ വെളുപ്പ്‌ നോക്കി കെട്ടിയെന്ന് അവർ പറഞ്ഞു 
പക്ഷെ നീ വെളുത്തവളുമല്ലായിരുന്നു .
കൂടെ പിറപ്പായ പെങ്ങൾക്കും 
കൂട്ടാളിയായ ഭാര്യക്കും മീതെ 
നിന്നോടുള്ള എന്റെ സ്നേഹം വാഴ്നു . 
എന്റെ സ്നേഹ ത്തിന്റെ 
ലാളിത്യത്തിന്റെ പ്രതീകമായി നിന്നോടുള്ള 
എന്റെ സ്നേഹം എന്നും മനസ്സില് വാഴും . 
നീ വഴിപിരിഞ്ഞാലും . 

മരണം നിനക്കുതന്ന അവസരം

ഇന്നലെയും മരണം നിന്നെ തട്ടിയെടുത്തില്ല . 
ജീവിക്കനൊരവസരംകൂടി തന്നു . 
ഭാഗ്യവാനാണ് നീ ... 
ഇന്നലെ മരണപെട്ടവർ 
ഏതോ ശൂന്യതയിലിരുന്ന് 
നിന്നെകുറിച്ചോർത്ത് 
അസൂയപെടുന്നുണ്ടാവാം . 
പക്ഷെ 
വീണ്ടും കാലത്തെ നോക്കി 
കൊഞ്ഞനം കാട്ടുകയാണ് നീ . 
ക്രിയാത്മക ജീവിതം നയിക്കേണ്ട നീ 
ലഭിച്ച അവസരങ്ങളെ ചുമ്മാ പാഴാക്കുകയാണ് . 
സദാ ഉണർനിരിക്കേണ്ട നീ ഉറങ്ങികിടക്കുകയാണ് . 
ഒരിക്കലും ലഭിക്കാത്തൊന്നിനായി കാത്തിരിക്കുകയാണ് . 
ഒന്നും തികയാത്ത നീ 
എല്ലാം തികഞ്ഞവനായി അഹങ്കരിക്കുകയാണ് . 
മരണം നിനക്കൊരവസരംകൂടി  തന്നു . 
അതുകൊണ്ടാണ് ശുദ്ധവായു ശ്വൊസിക്കാൻ 
ഈ നിമിഷം നിനക്കവസരം ലഭിച്ചത് . 
എഴുതാൻ തൂലിക ചലിച്ചത് . 
ചുണ്ടുകൊണ്ട് പുന്ജിരിക്കാനയത് . 
മരണം നിനക്ക് ജീവിക്കാൻ തന്നയീ അവസരം 
നീ ഉപയോഗപെടുത്തുക .
നിന്റെയും സമൂഹത്തിന്റെയും നന്മക്കായി . 
സ്നേഹിക്കാനായി 
പുഞ്ചിരിക്കാനായി 
ചെയ്തുതീർകേണ്ട കാര്യങ്ങൾ ചെയ്തു തീർക്കാനായി . 

സൌഹ്ര്ദം

നിന്റെ ഹ്ര്യദയത്തിന്റെ 
മലന്ജെരുവിൽ 
നീ എനിക്കായി ഒരു വീട് പണിതു . 
ഞാൻ നിനക്കായും . 
ഓരോ നിമിഷവും 
നാമിരുവരും 
അവിടെ വസിക്കും . 
അനശ്വര സ്നേഹത്തിന്റെ 
വായു ശ്വോസിക്കും . 
കാരുണ്യത്തിന്റെ തേനരുവികളിൽനിന്നും 
വേണ്ടുവോളം കുടിക്കും . 
കാരണം നാം സുഹ്രത്തുക്കൾ ആണ് . 
ഹ്ര്യദയത്തിനപ്പുറത്തെ നെന്ജാവുന്ന വേലികെട്ട് 
പൊട്ടിച്ച് കടന്നുപോവാൻ 
കഴിയാത്തിടത്തോളം 
നമ്മെ കാലം 
ഇരു ഹ്ര്യദയങ്ങളിലും 
ബന്ധനസ്ഥരാക്കിയിരിക്കുന്നു. 

Tuesday, April 23, 2013

ഹൈപ്പോഗ്ലൈസീമിയ .

ഹൈപ്പോഗ്ലൈസീമിയ . 
     രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നറിയപെടുന്നത്.  . തലച്ചോറിന്റെ പ്രവർത്തനത്തിന് ഏറ്റവും അനിവാര്യമായ ഇന്ധനമാണ് ഗ്ലുക്കോസ് . ഷുഗർ ഇല്ലാതെ തലച്ചോറിന്റെ പ്രവര്ത്തനം നിലക്കുമെന്നതിനാൽ ഈ ഒരവസ്ഥ വളരെ ഗുരുതരവും നമ്മുടെ ശ്രദ്ധ പതിയേണ്ടയിടവുമാണ്. 
     ഭക്ഷണത്തിന്റെ കുറവുമൂലവും അമിത മദ്യപാനം മൂലവും ചില മരുന്നുകൽ കാരണവും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞു പോവാവുന്നതാണ് . ഹൈപ്പോഗ്ലൈസീമിയ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്‌ പ്രമേഹരോഗികളിൽ തന്നെയാണ് . പ്രമേഹം നിയന്ത്രിക്കാനുപയോഗിക്കുന്ന മരുന്നുകളും ഇൻസുലിനും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാക്കുന്നു . ചില ഹോർമോണുകളുടെ കുറവുമൂലവും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാവുന്നതാണ് . 
      പ്രമേഹരോഗികളെ അഭോധാവസ്ഥയിൽ വല്ലപ്പോഴും കാണാനിടയായാൽ കുറഞ്ഞിട്ടാണോ കൂടിയിട്ടാണോ എന്ന് ചിന്തിച്ചുനിൽക്കാതെ പെട്ടെന്ന്തന്നെ എന്തെങ്കിലും മധുരം അവരുടെ നാവിന്റെ അടിയിൽ ഇട്ടു കൊടുകൊടുക്കേണ്ടതാണ്. ഷുഗർ കൂടിയാൽ ഒരാൾക്ക് ദിവസങ്ങളോളം അഭോധാവസ്ഥയിലിരിക്കൻ കഴിയുമെങ്കിൽ കുറഞ്ഞതിന്റെ പേരിൽ മണിക്കൂറുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാവുന്നതാണ് . 
     ഒരാൾക്ക്‌ രക്തത്തിൽ മിനിമം വേണ്ട ഷുഗറിന്റെ അളവ് 70  mg/ dl  ആണ് . 55 നും താഴെ വരുമ്പോൾ അത് കൂടുതൽ ഗുരുതരമാവും . 
    അഭോധാവസ്തയിലുള്ളവരിലും അപസ്മാരമുള്ളവരിലും പിന്നെ കണ്‍ഫ്യൂഷൻ ഉള്ളവരിലും   ഹൈപ്പോഗ്ലൈസീമിയ സംശയിക്കേണ്ടതാണ് . 
   മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിന് ഷുഗർ അപ്പപോൾ ലഭിച്ചുകൊണ്ടേയിരിക്കണം. ഷുഗർ സ്വൊയം ഉൽപാദിക്കാനുള്ള ഷേശിയും മസ്തിഷ്കത്തിനില്ല . 
  ടൈപ്പ് 1 പ്രമേഹരോഗികളിൽ നല്ലൊരു ശതമാനത്തിനും ആഴ്ചയിൽ പലപ്പോഴായി ഹൈപ്പോഗ്ലൈസീമിയ അനുഭവപെടാറുണ്ട്‌ . ടൈപ്പ്  2  പ്രമേഹരോഗികളിൽ വ്യായാമവും ഭക്ഷണവും കൊണ്ട് നിയന്ത്രിക്കുന്നവരിൽ വളരെ അപൂർവമായേ ഇത്തരം ഒരവസ്ഥ കാണാറുള്ളു . ഇൻസുലിൻ ഉപയോഗിക്കുന്നവരിലും മരുന്നുപയോഗിക്കുന്നവരിലും സാധാരണയായി കണ്ടുവരുന്നു .3/4 ഹൈപ്പോഗ്ലൈസീമിയയും കണ്ടുവരുന്നത് രാത്രി ഉറക്കത്തിലാണ്. 
      ഹൈപ്പോഗ്ലൈസീമിയയിൽ കാണുന്ന മൂനുകാര്യങ്ങളെ ഒരുമിച്ച് വിഷെഷിപ്പിക്കുന്ന പേരാണ് വിപ്പിൻസ് ട്രയാട് . അതിൽ ഒന്നാമത്തെ കാര്യം മുൻപും രക്തത്തിൽ ഷുഗർ കുറഞ്ഞുപോയ ചരിത്രം രണ്ടാമത്തേത് ഷുഗറിന്റെ അളവ് 45 mg/ദൾ ഉം താഴെ മൂനാമത്തേത് ഷുഗർ കൊടുക്കുന്നതിലൂടെ ആരോഗ്യാവസ്ഥ പെട്ടെന്ന് വീണ്ടെടുക്കൽ എന്നിവയാണ് . 
     പാൻക്രിയാസിലെ ചില മുഴകൾ കാരണവും ഹൈപ്പോഗ്ലൈസീമിയയുണ്ടാവാം . വയറിലെ ചില ഓപ്പറേശനുകൾക്ക് ശേഷവും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാറുണ്ട് . 
   നാം ഹൈപ്പോഗ്ലൈസീമിയയെ കുറിച്ച്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് . അധിലേറ്റവും 
   പ്രദാനം ഹൈപ്പോഗ്ലൈസീമിയയെ കുറിച്ചുള്ള അറിവില്ലായ്മ മാറ്റുക എന്നതാണ് . രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന വസ്തുക്കളെ കുറിച്ച് ഭോധവാന്മാരവുക . (മദ്യം ,ചില മരുന്നുകൾ )കുട്ടികളിലും ടൈപ്പ് 1 പ്രമേഹ രോഗികളിലും ഹൈപ്പോഗ്ലൈസീമിയ സാധാരണയായി കണ്ടുവരാറുണ്ട് .
     ഹൈപ്പോഗ്ലൈസീമിയ വരാതിരിക്കാനുള്ള മുൻകരുതൽ അത്യാവശ്യമാണ് ..  ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാൻ സാധ്യതയുള്ളവരും പ്രമേഹരോഗികളും ഒരു പാക്കെറ്റിൽ ഇപ്പോഴും പഞ്ചസാരകട്ടയോ മറ്റു മധുരമുള്ളതോ കരുതേണ്ടതാണ് . കൂടെ ഒരെഴുത്തും എന്നെ അബോധാവസ്തയിൽ കണ്ടാല ഈ മധുരം എന്റെ നാവിനടിയിൽ വെക്കുക എന്നൊക്കെ . 
      ഹൈപ്പോഗ്ലൈസീമിയ സ്വൊയം നിയന്ത്രിക്കാനുള്ള ശേഷിയാർജിക്കൽ അനിവാര്യമാണ് . ഭക്ഷണം ,വ്യായാമം ,മരുന്നുകൾ എന്നിവക്ക് ശരിയായ പ്ലാൻ നിർണയിക്കുക .  ഹൈപ്പോഗ്ലൈസീമിയയുടെ ചികിത്സയിൽ ഏറ്റവും പ്രധാനം ഗ്ലൂക്കോസ് വയറ്റിലൂടെയോ നെരുമ്പിലൂടെയോ കൊടുക്കുക എന്നതാണ്. ഇതിനായി ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ്  ഗ്ലുക്കൊഗോണ്‍ . സ്വൊയം കൊടുക്കാവുന്ന ഇന്ജെക്ഷനുകളുടെ രൂപത്തിൽ ഇവ ലഭ്യമാണ് 

Saturday, April 20, 2013

നീ നിന്നോട് .

ഏകാന്തതകളിൽ 
നീ നിന്നോട് സംസാരിക്കുക . 
നീ ഏറ്റവും നല്ല സംസാരിച്ചവനും 
കേൾവിക്കാരനുമാവുക . 
നീ നല്കുന്ന ആദ്യ ഉപദേശം 
നിന്നോട് തന്നെയാവട്ടെ . 
ആ ഉപദേശങ്ങൾ 
നിനക്ക് പറ്റിയ തെറ്റുകളെ 
തിരുത്തട്ടെ . 
നിന്റെ ഏകാന്തതകളിൽ 
നീ നിന്നോട് പാടുന്ന പാട്ടാണ് 
കേൾക്കാനെറ്റവും ഇമ്പമുള്ള പാട്ട് . 
ഓർക്കുക 
നീയും നീയും തമ്മിലുള്ള ചർച്ചകളിൽ നിന്നാണ് 
വലിയ വാ ലിയ ചിന്തകളും നിയമങ്ങളും 
പിറന്നത്‌ . 

Thursday, April 18, 2013

ആദർശം

ജീവിതത്തിൽ വ്യക്തമായൊരു 
ആദർശം വേണം . 
ആ ആദർശം നിന്റെ ജീവിതത്തിന്റെ 
വഴികാട്ടിയും . 
തരാട്ടുപാട്ടും ഗുരുവുമാകണം . 
ആദർശം നിന്റെ അമ്മയാവണം 
ഒരു പിന്ജുകുഞ്ഞിനെ അമ്മ മുലയൂട്ടിയ പോലെ 
ആദർശം നിനക്ക് സധാ മുലയൂട്ടട്ടെ . 
ആദർശം നിനക്കൊരു ലക്ഷ്യം നൽകണം 
നിന്റെ ജീവിതത്തിന്റെ സായാഹ്നങ്ങളെ 
ലക്ഷ്യത്തിൽനിന്നും തെനനിപോവാതെ നോക്കേണ്ടത് 
നിന്റെ ആധർഷമാണ് 

വായന

വായന ശീലമാക്കുക 
വായനയിൽനിന്നും നേടിയ അറിവ് 
പങ്കുവെക്കുക . 
അറിവിൽനിന്നും ലഭിച്ച ചിന്തകളെ 
താളുകളിൽ കുറിച്ചിടുക . 
അതിൽനിന്നും 
പുതിയ കാലഘട്ടത്തിന്റെ 
പുതിയ കവിതകൾ പിറക്കട്ടെ . 
പ്രജോദനങ്ങളും 
]ചിന്താധാരകളും ഉണ്ടാവട്ടേ . 

Wednesday, April 10, 2013

ജീവിതമെന്ന ചലച്ചിത്രം .

നീ അഭിനയിച്ച് 
നീ തന്നെ സംവിധാനം ചെയ്ത് 
നീ തന്നെ വിതരണം ചെയ്തു 
നിന്റെ സമയമാവുന്ന തിയേറ്ററിൽ 
നിനക്കുമുൻപിൽ പ്രതർഷിപ്പിക്കുന്ന 
ചലച്ചിത്രമാണ് 
നിന്റെ ജീവിതം . 
നിൻറെ ശരീരത്തിൽ ജീവസ്സുറ്റു നിൽകുന്ന 
കോടാനുകോടി കോശങ്ങളും 
എപ്പോഴും കർമവീധിയിൽ 
ചലിച്ചുകൊണ്ടിരിക്കുന്ന 
നിൻറെ ചിന്തകളും 
അതുൽഭവിച്ച നിന്റെ മനസ്സുമാണ് 
ഇവിടെ കാണികൾ . 

Tuesday, April 9, 2013

ജന്മത്തിന് ഒരായിരം ആശംസകൾ

ജന്മദിനവും അതിന്റെ പേരിലുള്ള ആഘോഷവും 
അപ്രസക്തമാണ് . 
ഇവിടെ പ്രസക്തം 
നിന്റെ ജന്മവും 
ജന്മം നിലകൊള്ളുന്ന ദിനങ്ങളുമാണ് . 
ആ ദിനങ്ങളെ എങ്ങിനെ ഉപയോഗപെടുത്തുന്നു എന്നതിലാണ് . 
ഒരുപാട് പുതുപുത്തൻ നിമിഷങ്ങൾ ചേർന്ന് 
നിന്റെ ഒരു ദിനം പിറക്കുമ്പോൾ 
ഓരോ നിമിഷവും നീ ആഘോഷിക്കുക . 
അവ നിനക്കുമുമ്പിൽ വെക്കുന്ന 
ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി . 
അതിൽ സന്തോഷിക്കുക . 
ആ സന്തോഷം ഒരാഘോഷമാക്കുക 
അങ്ങിനെ നിന്റെ ജീവിതം 
ഒരു വിജയങ്ങളുടെ ഉത്സവ പറമ്പാകട്ടെ . 
പുഞ്ചിരി ഹ്ര്ധയതിന്റെ ഭാഷയാണ് 
അത് ശീലമാക്കുക . 
എല്ലാവരിലെയും നല്ലവശം കണ്ടെത്തുക 
അതിനെ പ്രശംസിക്കുക . 
ഓരോ പ്രശംസയും 
അവരുടെ ജീവിതത്തിന് പുതുപുത്തൻ 
ഊർജം നല്കും . 
നീ അവർക്ക് നല്കുന്ന ഈ ഊർജം 
അവരിലെ നേരിനെ വളർത്തുകയും 
തെറ്റിനെ തളർത്തുകയും ചെയ്യും . 
സ്നേഹം നിന്റെ ജീവിതത്തിന്റെ അന്തരീക്ഷമാവട്ടെ . 
കാരുണ്യം ഒരരുവിപോലെ 
സ്നേഹത്തിന്റെ മലഞ്ചെരുവിൽനിന്നും 
മനുഷ്യരാശിയിലേക്ക് പ്രവഹിക്കട്ടെ . 
നിന്റെ ജന്മത്തിന് ഒരായിരം ആശംസകൾ . 

Monday, April 8, 2013

     പ്രമേഹം 
    രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം .പ്രധാനമായും രണ്ടുതരം പ്രമേഹമാണ് കണ്ടുവരുന്നത്‌ .ടൈപ്പ്‌1 ഉം ടൈപ്പ് 2ഉം .ഇതിൽ സർവസാധാരണ കണ്ടുവരുന്നത്‌ ടൈപ്പ് 2 വാണ് .ശരീരത്തിൽ പാൻക്രിയാസ്ഗ്രന്ഥി യിലാണ്‌ ഇൻസുലിൻ ഉൽപാദിക്കപെടുന്നത് .പാൻക്രിയാസിലെ ബീറ്റ കോശങ്ങളാണ് ഇൻസുലിൻ ഉൽപാദിക്കുന്നത് .ഈ ബീറ്റ കോശങ്ങളുടെ നശീകരണം മൂലം ഇൻസുലിൻ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം.മുൻകാലങ്ങളിൽ ടൈപ്പ് 1 പ്രമേഹം അറിയപെട്ടത്‌ ഇൻസുലിനുമായി ബന്തപെട്ട പ്രമേഹം എന്നായിരുന്നു .ടൈപ്പ് 2 പ്രമേഹത്തിൽ ഇന്സുലിന്റെ അളവിൽ കുറവില്ല .ഇൻസുലിൻ പ്രതിരോധമാണ് ടൈപ്പ് 2 പ്രമേഹത്തിനു കാരണം .(മുൻകാലങ്ങളിൽ ടൈപ്പ്‌ 2 വിനെ ഇന്സുലിനുമായി ബന്തമില്ലാത്ത പ്രമേഹം എന്നായിരുന്നു നാമകരണം ചെയ്തിരുന്നത് )
     ടൈപ്പ് 1 പ്രമേഹം കുട്ടിക്കാലത്തുതന്നെ കണ്ടുതുടങ്ങുന്നു .മൂത്രം കൂടുതലായി ഒഴിക്കുക (പ്രത്യേകിച്ച് രാത്രി ),അമിത ദാഹം ,തൂക്കകുറച്ചിൽ (ഭക്ഷണം അധികമായോ നോർമലായോ കഴിച്ചിട്ടും),രക്തത്തിൽ കീറ്റോണിന്റെ അളവ് കൂടുക ,മൂത്രത്തിലൂടെ കീറ്റോണ്‍ ഒഴിഞ്ഞുപോവുക ,ക്ഷീണം തുടങ്ങിയവ ലക്ഷണങ്ങളാണ് 
     ടൈപ്പ് 2 പ്രമേഹം കൂടുതലും 40 വയസ്സിനു മുകളിലുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്‌ .ഇന്നത്തെ മനുഷ്യന്റെ കുത്തഴിഞ ജീവിത രീതികൾ കാരണം ഇന്ന് കൌമാരത്തിൽ പോലും ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നുണ്ട് .തടിയന്മാരിലാണ് ഇത്തരം പ്രമേഹം കൂടുതലായി കണ്ടുവരുന്നത് .നല്ലൊരു ശതമാനം പേരിലും പ്രതെകിച്ച് ബാഹ്യലക്ഷണങ്ങളൊന്നും കാണുന്നില്ല .അമിത ദാഹം ,മൂത്രം കൂടുതലായി ഒഴിക്കുക ,തൂക്കകുറച്ചിൽ ,കാഴ്ചയിലെ പ്രശ്നങ്ങൾ ,കയ്കാലുകളിലെ തരിപ്പ് ,നേരുമ്പുപ്രശ്നങ്ങൾ തുടങ്ങിയവ ചിലരിൽ കണ്ടുവരുന്നു .പാരമ്പര്യം ടൈപ്പ് 2 പ്രമേഹത്തിൽ ഒരു നിർണായക ഘടകമാണ് .
       മോഡി ,പ്രസവ സമയത്ത് കണ്ടുവരുന്ന ജെസ്ടെശനൽ ടയാബെട്ടിസ് തുടങ്ങിയ പ്രമേഹങ്ങളും നിലവിലുണ്ട് .
     ലാബോറട്ടറിയിൽ മൂത്രം ടെസ്റ്റ്‌ ചെയ്യുമ്പോൾ പ്രമേഹരോഗികളുടെ മൂത്രത്തിൽ പഞ്ചസാരയുടെ അംശം കണ്ടുവരാറുണ്ട് .50 ശതമാനത്തോളം വരുന്ന ഘർഭിണികളിൽ നോർമലായിതന്നെ യൂറിൻ ഷുഗർ കണ്ടുവരുന്നു .
      രക്തത്തിലെ പഞ്ചസാരയുടെ അളവിനനുസരിച്ചാണ് പ്രമേഹം കണക്കാക്കുന്നത് .വെറുംവയറ്റിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് (MG /DL )100നു താഴെയാണേൽ അത് നോർമലാണ് .100 നും 125നുമിടക്കാണേൽ ഇമപയേർട് ഗ്ലുക്കോസ് ടോളറൻസ് എന്ന പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥയാണ് .126നു മീതെയാണേൽ അയാൾക്ക് പ്രമേഹമുണ്ടെന്നു പറയാം .ഗ്ലൂക്കോസ് കഴിച്ചു 2 മണിക്കൂർ കഴിഞ്ഞു നോക്കുന്ന ഷുഗറിന്റെ അളവ് 140നു താഴെയാണേൽ അത് നോർമൽ ആണ് .140നും 199നുമിടക്കാണേൽഇമപയേർട് ഗ്ലുക്കോസ് ടോളറൻസും 200നു മീതെയാണേൽ പ്രമേഹവുമാണ് .
       ഇന്ന് പ്രമേഹം കണക്കാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പുതിയതും കൂടുതൽ ഉജിതവുമായ അളവാണ് രക്തത്തിൽ HBA1C യുടെ അളവ് നോക്കൽ .ഇത് രക്തത്തിൽ 3 മാസത്തോളമുള്ള പഞ്ചസാരയുടെ അളവ് കണക്കാക്കാൻ സഹായിക്കുന്നതോടൊപ്പം പ്രമേഹം   ശരീരത്തിൽ എത്രമാത്രം പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് മനസ്സിലാക്കാനും സഹായിക്കുന്നു .നോർമലായി 5.7 ശതമാനത്തിനു താഴെയാണ്  HBA1C കാണുന്നത് .5.7 നും 6.4 നുമിടക്കാണേൽ  ഇമപയേർട് ഗ്ലുക്കോസ് ടോളറൻസും .6.5നുമീതെയാണേൽ പ്രമേഹവുമാണ് .6.5 നു മീതെ എത്രവരുന്നോ അതിനനുസരിച്ചാണ് പ്രമേഹം എത്രമാത്രം വ്യാപിച്ചു എന്ന് തിട്ടപെടുതുന്നത് .
      ഇന്ന് സ്വോന്തമായി പ്രമേഹം അളക്കാവുന്ന ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാണ് ,ടൈപ്പ് 1 പ്രമേഹരോഗികൾ തീർച്ചയായും അതുകൂടെ കരുതേണ്ടതാണ് .
     ഇന്ന് മനുഷ്യരുടെ മരണകാരണമായ അസുഗങ്ങളിൽ പ്രമേഹം ഒരു മുഖ്യകാരണമാണ് .ഹ്ര്ധ്രോഗങ്ങൾ പ്രമേഹരോഗികളിൽ കൂടുതലായി കണ്ടുവരുന്നു .പ്രമേഹ രോഗികളിൽ ഹ്ര്ധയഘാധം വേദനയില്ലാതെ അനുഭപെടാൻ സാധ്യതയുണ്ട് .
    പ്രമേഹരോഗ ചികിത്സയിൽ ഏറ്റവും പ്രധാനം ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെയാണ് .നാരുവർഗത്തിൽപെട്ടവ നന്നായി കഴിക്കുക .കൊഴുപ്പടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുക തുടങ്ങിയവ .
    ഇന്ന് പ്രമേഹ രോഗ ചികിത്സക്കായി പലതരം മരുന്നുകളും ഇന്സുലിനുകളും ലഭ്യമാണ് .ഓരോ രോഗിയുടെയും അവസ്ഥക്കനുസരിച്ച്‌ ഡോക്ട്ടർമാർ അവ കുറിച്ചുനല്കുന്നു.
    

Monday, April 1, 2013

നിന്റെ വാക്കുകൾ

ഈ പാട്ടിൻറെ വരികളിൽ 
എനിക്ക് നിൻറെ വാക്കുകളുണ്ട് .
ചിലപ്പോൾ ആ വരികൾ 
നിൻറെ കയ്കളായിവന്ന് 
എന്നെ സ്നേഹത്തിന്റെ 
സ്വൊർഗീയ താഴ്വാരങ്ങളിലൂടെ 
ആനയിക്കും .
നിൻറെ സ്നേഹസാമ്രാജ്യത്തിലെ 
ഓരോ കാഴ്ച്ചയും 
ഞാനെന്റെ മനസ്സിന്റെ ക്യാമറകണ്ണിലൂടെ 
ഹ്ര്ധയത്തിൽ പകർത്തും .
നിന്റെ വാക്കുകൾ 
എന്നിലെന്നും മായാത്ത 
കവിതകൾ തീർക്കും .

ഇന്ന്

ഇന്ന് 
ഭൂമിയിലെ ഏറ്റവും പുതുപുത്തൻ നിമിഷങ്ങളാണ് .
ഏറ്റവും കരുത്തുറ്റ നിമിഷങ്ങളാണ് ഇവ .
നിനക്കായ് വിലപിടിപ്പുള്ള ഒരുപാട് സമ്മാനങ്ങളുണ്ട് 
ഈ നിമിഷങ്ങളുടെ കരങ്ങളിൽ .
ഇന്നലകളിൽ അവ സ്വീകരിക്കാൻ നീ മറന്നിരിക്കാം .
പക്ഷെ ഈ ഇന്നിൽ നീ മറക്കാതിരിക്കുക .
നിന്റെ വിജയത്തിന് വേണ്ടതെല്ലാം 
ഈ ഇന്നിന്റെ കയ്കളിലുണ്ട് 
നിനക്കതെടുത്ത് ഉപയോഗിക്കുകയേ വേണ്ടൂ .
ഇന്നലകളിലെ തെറ്റുകൾക്ക് 
ശരിയുത്തരമാവട്ടെ നിൻറെ ഈ ഇന്ന് .
ഈ ഇന്നിൽ 
ക്രയാത്മകമായ പ്രവർത്തികളിലും 
അമൂല്യ സ്നേഹത്തിലും 
സഹജീവികളോടുള്ള കരുണയിലും 
നീ ആനന്ദം കണ്ടെത്തുക .
നിൻറെ ഇച്ചകളെ 
കാരുണ്യവാനിൽ അർപ്പിക്കുക .
നല്ലൊരു ജീവിതാന്ത്യത്തിൽ 
ഈ ഇന്ന് ഒരു ഗുരുവാകട്ടെ 
നിൻറെ ജീവിതത്തെ 
വിജയാതീരത്തെത്തിച്ച ഗുരു,

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...