കൂർക്കംവലി

കൂർക്കംവലി 
      ഭർത്താവിന്റെ കൂർക്കംവലി കാരണം ഉറങ്ങാൻ കഴിയാത്ത ഭാര്യ .അയൽവാസിയുടെ കൂർക്കംവലികാരണം വീട് വിറ്റുപോയ കുടുംബം .അങ്ങിനെ ഒരുപാട് പരാതികൾ ..ഇങ്ങിനെ വെറും പരാതികളിൽ മാത്രം ഒതുങ്ങേണ്ട ഒന്നാണോ കൂർക്കംവലി .അല്ല എന്നതാണ് സത്യം .
     ഉറങ്ങുന്ന സമയത്ത് ശ്വാസം വിടുമ്പോൾ കുടുസ്സായികിടക്കുന്ന ശ്വാസനാളത്തിലൂടെ വായു കടന്നുവരുമ്പോഴുണ്ടാവുന്ന പ്രകമ്പനവും അതുമൂലമുണ്ടാവുന്ന ശബ്ധവുമാണ്‌ കൂർക്കംവലി .
ചിലരിൽ ഇത് വളരെ മയത്തിലുണ്ടാവുമ്പോൾ മറ്റുചിലരിൽ ഇത് വളരെ ഉച്ചത്തിൽ ഉണ്ടാവുന്നു .ഉറക്കത്തിലെ കൂർക്കംവലി ഒബ്സ്റ്റ്രക്റ്റീവ് സ്ലീപ്പ് അപ്പ്നിയ എന്ന മാരകമായ ശ്വാസതടസ്സത്തിൻറെ ലക്ഷണമാണ് .ഈ ഒബ്സ്റ്റ്രക്റ്റീവ് സ്ലീപ്പ് അപ്പ്നിയ ഉള്ളവരിൽ ഹ്ര്ദയരോഗങ്ങളും പക്ഷാഘാതവുമൊക്കെ വരാനുള്ള സാധ്യത കൂടുതലാണ് ,അതുകൊണ്ട് തന്നെ കൂർക്കംവലി നിയന്ത്രിക്കൽ ഒരുപാട് പ്രാധാന്യമുള്ളതാണ് .
      ഉറക്കത്തിലെ ശബ്ദം ,രാവിലെകളിൽ കൂടുതൽ സമയം ഉറങ്ങുക ,ഏകാഗ്രത നഷ്ടപെടുക ,
ബുദ്ധിശക്തി കുറയുക ,കോപം ,ആസ്വസ്ഥമായ ഉറക്കം ,രാത്രികളിലെ വീർപ്പുമുട്ടൽ ,അമിത രക്തസമ്മർദ്ധം ,സ്ടോക്ക് ,രാത്രികാലങ്ങളിലെ നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങൾ കൂർക്കംവലിക്കാരിൽ കണ്ടുവരുന്നു .ഉറക്കകുറവുമൂലം അപകട സാധ്യതയും കൂടുതലാണ്               .   വായു സഞ്ചാരത്തിന് തടസ്സം അനുഭവപെടുമ്പോഴാണ് കൂർക്കംവലി ഉണ്ടാവുന്നത് .ചെറുനാക്കും താടിയെല്ലുമാണ് ഇതിൽ മുക്യപങ്ക്‌ വഹിക്കുന്നത് .തൊണ്ടയിലെ കൂർക്കംവലി ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ ഉറക്കത്തിൽ തൊണ്ടയടയാൻ കാരണമാവുന്നു ,താടിയെല്ലിന്റെ സ്താനമാറ്റം ,തൊണ്ടക്കുച്ചുറ്റും  അടിഞ്ഞുകൂടിയ കൊഴുപ്പ് ,മൂക്കിലെ തടസ്സങ്ങൾ ,ഒബ്സ്റ്റ്രക്റ്റീവ് സ്ലീപ്പ് അപ്പ്നിയ (മാരകരമായ അവസ്ഥ .ഇത് കുറെ സമയത്തേക്ക് ശ്വാസംതന്നെ നിലച്ചുപോവുന്ന അവസ്ഥയാണ് .),മദ്യപാനം ,ചില മരുന്നുകൾ (ഉറക്കത്തിനായി ഉപയോഗിക്കുന്ന പല മരുന്നുകളും ) തുടങ്ങിയവ കൂർക്കംവലിക്കു കാരണമാവുന്നു .
      പുരുഷന്മാരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത് .അമിതവണ്ണമുള്ളവരിൽ നല്ലൊരു ശതമാനവും കൂർക്കംവലിക്കാരാണ് .പാരമ്പര്യവും ഒരു പ്രധാന ഘടകമാണ് .              
      കൂർക്കംവലിയിൽനിന്നും മുക്തിനേടാൻ ആത്യം ചെയ്യേണ്ടത് ജീവിതശൈലിയിൽ മാറ്റം 
വരുത്തലാണ് .തടികുറക്കുക ,മദ്യപാനം ഉപേക്ഷിക്കുക ,പുകവലി നിർത്തുക ,ഉറക്കം ക്രമപെടുത്തുക ,തലഭാഗം ഉയർത്തി കിടക്കുക ,കിടക്കുന്നതിനു 2 മണിക്കൂറിനുള്ളിൽ കാപ്പി ,പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക ,നേരെ കിടക്കുന്നതിനുപകരം വശംചേർന്ന് കിടക്കുക .
      കൂർക്കംവലിയിൽനിന്നും മുക്തിനേടാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു വിദ്യയാണ് ടെന്നീസ് ബോൾ ട്രിക്ക് .ഉറങ്ങുമ്പോൾ ബാക്കിൽ വസ്ത്രത്തിലോ മറ്റോ ഒരു ടെന്നീസ് ബോൾ ഘടിപ്പിച്ചു നിർത്തുക .ടെന്നീസ്ബോൾ ഘടിപ്പിച്ച ബാക്കിലേക്ക്‌ കിടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വശംചേർന് കിടക്കാൻ നിർഭന്ധിതനാവുന്നു .
       സ്വോരാക്ഷരങ്ങളായ a ,e ,i ,o ,u ഉറക്കെ 3 മിനുട്ടോളം ഉറങ്ങുന്നതിനു മുൻപ് പറയുക .നിങ്ങളുടെ നാവിനെ വളച്ച് മുകളിലെ പല്ലിലേക്ക് മുട്ടിക്കുക അങ്ങിനെ മൂന് മിനുട്ട്നേരം മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കുക .
      ഇത്തരം മാർഗങ്ങൾകൊണ്ടൊന്നും ശരിയാവുന്നില്ലെങ്കിൽ വായിൽ ഘടിപ്പിക്കുന്ന ചില ഉപകരണങ്ങൾ(oral appliance ) ഇന്ന് ലഭ്യമാണ് .കണ്ടിനിയുവസ് പൊസിറ്റീവ് എയർവെ പ്രഷർ (സമ്മർദ്ധം നിറഞ്ഞ ഒരു മാസ്ക് മൂകിൽ ഘടിപ്പിച്ച് ) ലേസർ സർജറി .സൈനോപ്ലാസ്ടി തുടങ്ങിയ അതിന്യൂതന ചികിത്സാ രീതികളും ലഭ്യമാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്