Thursday, March 28, 2013

പാട്ടുകൾ

ഓരോ പാട്ടും 
കാതാവുന്ന വാതിൽ തുറന്ന് 
ചിന്തകളുടെ വഴികളിലൂടെ 
ഹ്ര്ധയമാവുന്ന മുറിയിൽ പ്രവേശിച്ച് 
അവിടങ്ങളിലെ സ്നേഹത്തെ 
തട്ടിയുണർത്തുന്നു .
ഓർമകൾക്ക് ജീവൻ നൽകുന്നു .
ഇന്നലകളിലെ പ്രണയനിമിഷങ്ങളിലെ വസന്തം 
ഇന്നുകളിലെ കര്മവീഥിയുടെ ഊർജമാക്കുന്നു .
കത്തിയെരിയുന്ന മനസ്സുകളിൽ 
പാട്ടുകൾ 
കുളിർമഴയായി പെയ്തിറങ്ങുന്നു .
ഒരു വരൾച്ചയിൽനിന്നും മോചനംനേടി 
അവ വസന്തകാലം തീർത്തു ,
പാട്ടുകൾ 
ഇന്നുകളിൽ ഇഷ്ടപെട്ടൊരാൾക്ക് 
നിന്നോട് പറയാനുള്ള വാക്കുകളാണ് .

കൂർക്കംവലി

കൂർക്കംവലി 
      ഭർത്താവിന്റെ കൂർക്കംവലി കാരണം ഉറങ്ങാൻ കഴിയാത്ത ഭാര്യ .അയൽവാസിയുടെ കൂർക്കംവലികാരണം വീട് വിറ്റുപോയ കുടുംബം .അങ്ങിനെ ഒരുപാട് പരാതികൾ ..ഇങ്ങിനെ വെറും പരാതികളിൽ മാത്രം ഒതുങ്ങേണ്ട ഒന്നാണോ കൂർക്കംവലി .അല്ല എന്നതാണ് സത്യം .
     ഉറങ്ങുന്ന സമയത്ത് ശ്വാസം വിടുമ്പോൾ കുടുസ്സായികിടക്കുന്ന ശ്വാസനാളത്തിലൂടെ വായു കടന്നുവരുമ്പോഴുണ്ടാവുന്ന പ്രകമ്പനവും അതുമൂലമുണ്ടാവുന്ന ശബ്ധവുമാണ്‌ കൂർക്കംവലി .
ചിലരിൽ ഇത് വളരെ മയത്തിലുണ്ടാവുമ്പോൾ മറ്റുചിലരിൽ ഇത് വളരെ ഉച്ചത്തിൽ ഉണ്ടാവുന്നു .ഉറക്കത്തിലെ കൂർക്കംവലി ഒബ്സ്റ്റ്രക്റ്റീവ് സ്ലീപ്പ് അപ്പ്നിയ എന്ന മാരകമായ ശ്വാസതടസ്സത്തിൻറെ ലക്ഷണമാണ് .ഈ ഒബ്സ്റ്റ്രക്റ്റീവ് സ്ലീപ്പ് അപ്പ്നിയ ഉള്ളവരിൽ ഹ്ര്ദയരോഗങ്ങളും പക്ഷാഘാതവുമൊക്കെ വരാനുള്ള സാധ്യത കൂടുതലാണ് ,അതുകൊണ്ട് തന്നെ കൂർക്കംവലി നിയന്ത്രിക്കൽ ഒരുപാട് പ്രാധാന്യമുള്ളതാണ് .
      ഉറക്കത്തിലെ ശബ്ദം ,രാവിലെകളിൽ കൂടുതൽ സമയം ഉറങ്ങുക ,ഏകാഗ്രത നഷ്ടപെടുക ,
ബുദ്ധിശക്തി കുറയുക ,കോപം ,ആസ്വസ്ഥമായ ഉറക്കം ,രാത്രികളിലെ വീർപ്പുമുട്ടൽ ,അമിത രക്തസമ്മർദ്ധം ,സ്ടോക്ക് ,രാത്രികാലങ്ങളിലെ നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങൾ കൂർക്കംവലിക്കാരിൽ കണ്ടുവരുന്നു .ഉറക്കകുറവുമൂലം അപകട സാധ്യതയും കൂടുതലാണ്               .   വായു സഞ്ചാരത്തിന് തടസ്സം അനുഭവപെടുമ്പോഴാണ് കൂർക്കംവലി ഉണ്ടാവുന്നത് .ചെറുനാക്കും താടിയെല്ലുമാണ് ഇതിൽ മുക്യപങ്ക്‌ വഹിക്കുന്നത് .തൊണ്ടയിലെ കൂർക്കംവലി ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ ഉറക്കത്തിൽ തൊണ്ടയടയാൻ കാരണമാവുന്നു ,താടിയെല്ലിന്റെ സ്താനമാറ്റം ,തൊണ്ടക്കുച്ചുറ്റും  അടിഞ്ഞുകൂടിയ കൊഴുപ്പ് ,മൂക്കിലെ തടസ്സങ്ങൾ ,ഒബ്സ്റ്റ്രക്റ്റീവ് സ്ലീപ്പ് അപ്പ്നിയ (മാരകരമായ അവസ്ഥ .ഇത് കുറെ സമയത്തേക്ക് ശ്വാസംതന്നെ നിലച്ചുപോവുന്ന അവസ്ഥയാണ് .),മദ്യപാനം ,ചില മരുന്നുകൾ (ഉറക്കത്തിനായി ഉപയോഗിക്കുന്ന പല മരുന്നുകളും ) തുടങ്ങിയവ കൂർക്കംവലിക്കു കാരണമാവുന്നു .
      പുരുഷന്മാരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത് .അമിതവണ്ണമുള്ളവരിൽ നല്ലൊരു ശതമാനവും കൂർക്കംവലിക്കാരാണ് .പാരമ്പര്യവും ഒരു പ്രധാന ഘടകമാണ് .              
      കൂർക്കംവലിയിൽനിന്നും മുക്തിനേടാൻ ആത്യം ചെയ്യേണ്ടത് ജീവിതശൈലിയിൽ മാറ്റം 
വരുത്തലാണ് .തടികുറക്കുക ,മദ്യപാനം ഉപേക്ഷിക്കുക ,പുകവലി നിർത്തുക ,ഉറക്കം ക്രമപെടുത്തുക ,തലഭാഗം ഉയർത്തി കിടക്കുക ,കിടക്കുന്നതിനു 2 മണിക്കൂറിനുള്ളിൽ കാപ്പി ,പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക ,നേരെ കിടക്കുന്നതിനുപകരം വശംചേർന്ന് കിടക്കുക .
      കൂർക്കംവലിയിൽനിന്നും മുക്തിനേടാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു വിദ്യയാണ് ടെന്നീസ് ബോൾ ട്രിക്ക് .ഉറങ്ങുമ്പോൾ ബാക്കിൽ വസ്ത്രത്തിലോ മറ്റോ ഒരു ടെന്നീസ് ബോൾ ഘടിപ്പിച്ചു നിർത്തുക .ടെന്നീസ്ബോൾ ഘടിപ്പിച്ച ബാക്കിലേക്ക്‌ കിടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വശംചേർന് കിടക്കാൻ നിർഭന്ധിതനാവുന്നു .
       സ്വോരാക്ഷരങ്ങളായ a ,e ,i ,o ,u ഉറക്കെ 3 മിനുട്ടോളം ഉറങ്ങുന്നതിനു മുൻപ് പറയുക .നിങ്ങളുടെ നാവിനെ വളച്ച് മുകളിലെ പല്ലിലേക്ക് മുട്ടിക്കുക അങ്ങിനെ മൂന് മിനുട്ട്നേരം മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കുക .
      ഇത്തരം മാർഗങ്ങൾകൊണ്ടൊന്നും ശരിയാവുന്നില്ലെങ്കിൽ വായിൽ ഘടിപ്പിക്കുന്ന ചില ഉപകരണങ്ങൾ(oral appliance ) ഇന്ന് ലഭ്യമാണ് .കണ്ടിനിയുവസ് പൊസിറ്റീവ് എയർവെ പ്രഷർ (സമ്മർദ്ധം നിറഞ്ഞ ഒരു മാസ്ക് മൂകിൽ ഘടിപ്പിച്ച് ) ലേസർ സർജറി .സൈനോപ്ലാസ്ടി തുടങ്ങിയ അതിന്യൂതന ചികിത്സാ രീതികളും ലഭ്യമാണ് .

Tuesday, March 19, 2013

അനർഘനിമിഷങ്ങൾ

ചില അനർഘനിമിഷങ്ങൾക്കായി 
ജീവിതം അനന്തമായി കാതിരിക്കും .
പിന്നീട് കാത്തിരിപ്പിന് വിരാമമിട്ട് 
ആ നിമിഷം ജീവിതത്തിലേക്ക് വന്നണയും .
 വന്നണഞാൽ കൊഴിഞ്ഞുപോവുകയാനല്ലോ 
എന്ന ധുക്കത്താൽ ആ നിമിഷത്തിന്റെ സുഖം 
ആസ്വദിക്കാൻ മറക്കും .
പിന്നെ കാലങ്ങളായി കാത്തിരുന്ന 
ആ നിമിഷം നിനക്കൊന്നും നൽകാതെ 
പൊലിഞ്ഞുപോവും .
പിന്നീട് അതിന്റെ നഷ്ടഭോധത്തിൽ 
നിന്റെ നാളെകൾ കഴിച്ചുകൂട്ടും .
അങ്ങിനെ നിന്റെ ഇന്നും ഇന്നലെയും നാളെയും 
നീ നഷ്ടപെടുത്തും .


Sunday, March 17, 2013

ഉയരത്തിനൊത്ത തൂക്കം

ഉയരത്തിനൊത്ത തൂക്കം 
     പല ആശുപത്രികളിലേയും വരാന്തയില്‍ 5 രൂപയുടെ കോഇന്‍ ഇട്ടാല്‍ ഉയരത്തിനൊത്ത തൂക്കംനോക്കുന്ന സംവിധാനം നിങ്ങള്‍ക്ക് കാണാം .ബോഡി മാസ് ഇന്‍ഡെക്സ് (body mass index ) എന്നറിയപെടുന്ന ഈ അളവിന്‍റെ പ്രാധാന്യം വലുതാണ് .B.M.I എന്ന ചുരുക്ക പേരില്‍ അറിയപെടുന്ന ഈ ഇന്‍ഡെക്സ് നമ്മുടെ ആരോഗ്യം എത്രയെന്നു തിട്ടപെടുത്തുന്നു .
     യാഥാര്‍ത്ഥ്യത്തില്‍ ഉയരത്തിനൊത്ത തൂക്കം കണക്കാക്കാന്‍ വലിയ ഉപകരണങ്ങളുടെയൊന്നും ആവശ്യമില്ല എന്നതാണ് സത്യം .ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഒരു കാല്കുലെറ്റര്‍ ഉപയോഗിച്ച് കണ്ടുപിടിക്കാവുന്നതെയുള്ളൂ .ആദ്യം നിങ്ങളുടെ തൂക്കമെടുക്കുക .കിലോഗ്രാമില്‍ .അതിനുശേഷം ഒരു മീറ്റര്‍ ഉപയോഗിച്ച് ഉയരമെടുക്കുക .മീറ്ററിലാണ് അലവേടുക്കേണ്ടത് .ഉയരത്തിന്‍റെ സ്ക്വയര്‍ എടുക്കുക .ആ കിട്ടുന്ന അളവ് തൂക്കത്തില്‍നിന്നും ഹരിക്കുക .
         .ഉയരത്തിനൊത്ത തൂക്കം (B .M .I )____ =     WT  ( തൂക്കം കിലോഗ്രാമില്‍ )
                                                                                 ------
                                                                                 HT X HT (ഉയരം മീറ്ററില്‍ )
       ഒരു ഉദാഹരണം 
     മിസ്റ്റര്‍ A .വയസ്സ് 28.ഉയരം 1.6 മീറ്റര്‍ .തൂക്കം 70 കിലോ .അയാളുടെ B .M .I എത്ര ?
     1.6X 1.6 സമം 2.63
     അയാളുടെ തൂക്കമായ 70 കിലോയെ 2.63 കൊണ്ട് ഹരിച്ചാല്‍ 26.6 
    അയാളുടെ B .M .I (ഉയരത്തിനൊത്ത തൂക്കം )=26.66
     മിസ്റ്റര്‍ Aയുടെ B .M .I നോര്‍മലിനും മീതെയാണെന്നതിനാല്‍ അയാളെ തടിയനെന്നു വിശേഷിപ്പിക്കാം . 
    ഒരാള്‍ക്ക് വേണ്ട B .M .I എത്ര ? .ഉയരത്തിനൊത്ത തൂക്കത്തിനനുസരിച്ച്‌ മനുഷ്യരെ എങ്ങിനെ തരംതിരിക്കാം തുടങ്ങിയവ താഴെ കൊടുക്കുന്നു .
    നോര്‍മലായി ഒരാളുടെ B .M .I 18.5 നും 25 നും ഇടയിലാണ് വരേണ്ടത് .(ഇന്ത്യക്കാരില്‍ 23 വരെ) 18.5 നു താഴെവരുന്നവരെ തൂക്കകുറവുള്ളവരായി കണക്കാക്കാം 23 നു മുകളില്‍ വരുന്നവരെ തടിയന്മാരായും .
     
    വിഭാഗങ്ങള്‍                                                           B .M .I
    അതി മാരകമായ തൂക്കകുറവ്                            15 ല്‍ താഴെ 
    മാരകമായ തൂക്കകുറവ്                                       15 നും 16നുമിടയില്‍ 
    തൂക്കകുറവ്                                                            16നും 18.5നുമിടയില്‍ 
    നോര്‍മല്‍                                                                   18.5നും 25നുമിടയില്‍               
                                                                                        (ഇന്ത്യക്കാരില്‍ 23)
    അമിതവണ്ണം                                                            25നും 30നുമിടയില്‍ 
                                                                                        (ഇന്ത്യ 23നും 27നുമിടയില്‍ )
   ക്ലാസ്സ്‌ 1 പൊണ്ണതടി                                                 30നും 35നുമിടയില്‍ 
                                                                                        (ഇന്ത്യ 22 നും 33നുമിടയില്‍ )
   
   ക്ലാസ്സ്‌ 2 പൊണ്ണതടി   (മാരകം )                                  35 നും 40നുമിടയില്‍ 
   
   ക്ലാസ്സ്‌ 3 പൊണ്ണതടി     (അതിമാരകം )                      40നു മീതെ 

       മിക്ക രോഗങ്ങളില്‍നിന്നും വിമുക്തമായ ഒരു ശരീരം ആഗ്രഹിക്കുന്നവര്‍ ആരോഗ്യകരമായ  ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും 18.5 നും 23 നുമിടയിലുള്ള B M I  നിലനിര്‍ത്തിയേ പറ്റൂ .ഇപ്പോള്‍ തന്നെപോയി തൂക്കം,ഉയരം നോക്കി നിങ്ങളുടെ   B M I കണക്കുകൂട്ടുക.കൂടുതലാണെങ്കില്‍ കുറക്കാനുള്ള ശ്രമങ്ങളാരംബിക്കുക.പാകത്തിലാണെങ്കില്‍ നിലനിര്‍ത്താനും .       

Friday, March 15, 2013

കുടുംബാസൂത്രണം .

കുടുംബാസൂത്രണം .
ഭൂമിയിലേക്ക് പിറന്നുവീഴേണ്ട 
ഒരുപാട് മനുഷ്യരുടെ അവകാശനിഷേധതിന്റെ 
മറ്റൊരു പേരോ കുടുംബാസൂത്രണം .
ഭൂമിയിലെ വിഭവങ്ങളെല്ലാം 
സ്വൊയം സ്വായത്തമാക്കണമെന്ന  
മനുഷ്യന്റെ സ്വാർത്ഥചിന്തയുടെ 
സൃഷ്ടിയോ കുടുംബാസൂത്രണം .
കുടുംബാസൂത്രണം ഒരു ബോംബ്‌ ആണ് 
പിറക്കുന്നതിനും മുൻപേ 
ഭൂമിക്കായ്‌ എന്തൊക്കെയോ ചെയ്യേണ്ടിയിരുന്ന 
ഒരു മനുഷ്യകുലത്തെതന്നെ കൊല 
ചെയ്ത മനുഷ്യനിർമിത  ബോംബ്‌ ..
മറ്റൊരു ജീവിയിലും ഇല്ലാത്ത 
കുടുംബാസൂത്രണം 
ഇന്നു വിലസുന്നു 
ഒരു മനുഷ്യ കൊലയാളിയെന്ന് 
മുദ്രകുത്തപെടാതെ ,
അതും രാഷ്ട്രത്തിന്റെ ചിലവിൽ .

ഞാനെന്ന കേന്ദ്രം

ഒരോരുത്തരും സ്വോന്തമെന്ന കേന്ദ്രത്തിൽനിന്നും 
ഈ പ്രപഞ്ചത്തെ വീക്ഷിക്കുന്നു .
ചുറ്റും ഒരുപാട് ജീവനുകളുൻടെങ്കിലും 
സ്വൊന്തം ജീവനെയല്ലാതെ ആരും തൊട്ടറിയുന്നില്ല .
ഒരു ആത്മാവിനും മറ്റൊരു ശരീരത്തിലേക്ക് 
കയറാനും പറ്റുന്നില്ല .
അതുകൊണ്ടാണ് അകലെങ്ങളിലുള്ളവർ 
ജീവിക്കുന്നവരായിട്ടും 
അകലെങ്ങളിലുള്ളവരായത് .
അപ്പോൾ ഓരോവ്യക്തിക്കും 
ഈ പ്രപഞ്ചവും അതിലുള്ളതും 
അവൻ തന്നെയാണ് .
അവൻ തന്നെയാണ് അവൻറ്റെ രാജാവും പ്രജയും 
അവൻ തന്നെയാണ് ഏറ്റവും സുന്ദരനും ധീരനും .
അതുകൊണ്ട് നിൻറെ ജീവിതത്തിന്റെ 
പൂർണനിയന്ത്രണം നിന്നിലുണ്ടാവണം .
നീ നിൻറെ വഴികാട്ടിയവുക .
സ്വൊയം ശുദ്ധീകരിക്കുക .
ചിന്തകളെ നിയന്ത്രിക്കുക 
വിജയങ്ങൾക്കായി സതാ ശ്രമിക്കുക . 

Wednesday, March 13, 2013

സ്വോര്‍ഗം പോലെ സുന്തരമായൊരു ദിനം

ഈ പുതിയ ദിനം 
നിനക്കായി 
നിന്‍റെ മുന്‍പില്‍ പ്രത്യക്ഷപെട്ടിരിക്കുന്നു .
നന്മയുടെ പൂന്തോപ്പും 
കാരുണ്യത്തിന്‍റെ അരുവികളും 
പ്രയത്നത്തിന്‍റെ മണിസൌധങ്ങളും 
നിന്‍റെ ഈ ഇന്നില്‍ നിനക്ക് പണിയാം .
സന്തോഷവും  സ്നേഹവും 
നിന്‍റെ ഈ ഇന്നിന്‍റെ അന്തരീക്ഷമാവട്ടെ .
സ്വോര്‍ഗം പോലെ സുന്തരമായൊരു ദിനം 
നിന്‍റെ ഈ ഇന്നില്‍ പണിയുക .
നിന്‍റെ ചിന്തകളേയും പ്രവര്‍ത്തികളേയും 
അതിനായി ഉപയൊഗപെടുത്തുക .

Tuesday, March 12, 2013

വിഷയങ്ങള്‍


നിനക്ക് ചുറ്റും വിഷയങ്ങളാണ് .
നിന്‍റെ ചിന്തകളിലേക്ക് അവയിലെത് വേണേലും 
നിനക്ക് പ്രവേശിപ്പിക്കാം .
അതില്‍ നിനക്ക് സന്തോഷം നല്‍കിയ വിഷയങ്ങളുണ്ട് .
നിന്‍റെ മനശാന്തിയെ തല്ലിതകര്‍ത്ത വിഷയങ്ങളുണ്ട് .
നിന്‍റെ മനസ്സില്‍  അസൂയയുടെ കാട്ടുതീ പരത്തിയ 
വിഷയങ്ങളുണ്ട് .
നിന്‍റെ മനസ്സിലെ കാരുണ്യത്തെ തച്ചുണര്‍ത്തിയ വിഷയങ്ങളുണ്ട് .
നിന്‍റെ മനസ്സിന്‍റെ വസന്തകാലം 
എപ്പോഴും നിലനിര്‍ത്തിയ 
വിഷയങ്ങളെ മാത്രം നിന്‍റെ ചിന്തകളിലേക്ക് 
പ്രവേശിപ്പിക്കുക .
നിന്‍റെ ചിന്തകളില്‍ ചര്‍ച്ചക്ക് വെക്കുക .
ഭാഹ്യ കാലാവസ്ഥയുടെ ചാഞ്ചാട്ടതിനനുസരിച്ചു 
നിന്‍റെ ആത്മാവിന്‍റെ കാലാവസ്ഥ മാറാതിരിക്കട്ടെ .
അതിനുതകുന്ന ചിന്താവിഷയങ്ങളെ മാത്രം 
ആത്മാവിലേക്ക് പ്രവേശിപ്പിക്കുക .

Tuesday, March 5, 2013

എനിക്ക് മാറണം .

എനിക്ക് മാറണം .
എന്ന ഒറ്റ നിമിഷത്തെ ചിന്ത മാത്രം മതി 
നിന്‍റെ ജീവിതത്തെ മാറ്റത്തിന്‍റെ വഴിയിലേക്ക് 
തിരിച്ചുവിടാന്‍ .
ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും 
നിന്‍റെ സ്വൊന്തം മനസ്സിന്‍റെയും ചിന്തകളുടെയും 
സൃഷ്ട്ടിയാണ് .
മാറ്റത്തിനായി ആദ്യം മാറേണ്ടത് നിന്‍റെ ചിന്തകളാണ് .
ഒരുകാര്യം ഇനിയുണ്ടാവില്ല എന്ന് നിന്‍റെ 
ചിന്തകളില്‍ ഉറപ്പിച്ചാല്‍ 
പിന്നെ അതുണ്ടാവില്ല .

Monday, March 4, 2013

സ്നേഹത്തിന്‍റെ വിവിധമുഖങ്ങള്‍ .


ചിലര്‍ക്ക് സ്നേഹം ഒരഭിനയമാണ് .
ചിലര്‍ എന്തെങ്കിലും കാര്യസാക്ഷാത്കാരത്തിന് വേണ്ടി സ്നേഹിക്കും .
ചിലര്‍ ചിലരെ ജീവനുതുല്ല്യം സ്നേഹിക്കും .
ചിലര്‍ക്ക് അവര്‍ സ്നേഹിച്ചതാരെയാണോ 
അവര്‍ അവരുടെ ജീവന്‍ തന്നെയാവും .
അവരുടെ വേര്‍പിരിയലിന്‍റെ പേര്‍ മരണമാവുമെന്നതിനാല്‍ 
അവര്‍ക്കൊരിക്കലും വേര്‍പിരിയാന്‍ കഴിയില്ല .
അവരില്‍ ഒരാളുടെ വേദന മറ്റെയാളെയും വേദനിപ്പിക്കും .
ദുഖത്തില്‍  ദുഖിക്കും  .
സന്തോഷത്തില്‍ സന്തോഷിക്കും 

മെറ്റബോളിക്ക് സിന്‍ഡ്രോം ...... ആഡംബരജീവിതത്തിന്‍റെ പുതുസ്രിഷ്ടി .

മെറ്റബോളിക്ക് സിന്‍ഡ്രോം ......
ആഡംബരജീവിതത്തിന്‍റെ പുതുസ്രിഷ്ടി .
        ഓരോ കാലഘട്ടത്തിലും മനുഷ്യന്‍റെ ജീവിതശൈലികള്‍ ഓരോ പുതുപുത്തന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് .AIDSഉം  കാന്‍സറും എല്ലാം ഒരു പരിതിവരെ മനുഷ്യന്‍റെ ജീവിത ശൈലികളുടെ സൃഷ്ട്ടിയാണ് .ഇതാ ആ ഘണത്തിലേക്ക് ഒരു പുത്തന്‍ താരോദയം .അതും 25 ശതമാനത്തിലേറെ മനുഷ്യരെ ഒരുമിച്ച് കീഴടക്കികൊണ്ട് .മെറ്റബോളിക്ക്  സിന്‍ഡ്രോം.ഇന്നത്തെ മനുഷ്യന്‍റെ കുത്തഴിഞ്ഞ ഭക്ഷണരീതിയുടെയും ശാരീരിക വ്യായാമം ഇല്ലാതായ മുതലാളിത്ത സംസ്കാരത്തിന്‍റെയും പുതുപുത്തന്‍ ആരോഗ്യ വിപത്താണ് മെറ്റബോളിക്ക് സിന്‍ഡ്രോം.
        ഇന്ന് കാണുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പതിയേണ്ട ആരോഗ്യപ്രശ്നമാണ് മെറ്റബോളിക്ക് സിന്‍ഡ്രോം.കാരണം ഇത് മിക്ക ഹ്ര്ധ്രോഗങ്ങളുടെയും ,പ്രമേഹത്തിന്‍റെയും പിന്നെ പക്ഷാഘാതത്തിന്‍റെയും മുന്നോടിയോ ഭാഗമോ ആണ്.
        പ്രധാനമായും അഞ്ചുകാര്യങ്ങളാണ് മെറ്റബോളിക്ക് സിന്‍ഡ്രോം ന്‍റെ  ഭാഗമായി കണ്ടുവരുന്നത്‌ .താഴെ പറയുന്നവയില്‍  അഞ്ചുമോ അല്ലെങ്കില്‍ ഏതെങ്കിലും മൂനെണ്ണമോ ഒരു വ്യക്തിയില്‍ കണ്ടുവരികയാണെങ്കില്‍ അയാള്‍ക്ക് മെറ്റബോളിക്ക് സിന്‍ഡ്രോം ഉണ്ടെന്ന് പറയാം .
      1.കുടവയര്‍ .
        അരവണ്ണം കൂടുതല്‍ .ലോകസാഹചര്യത്തില്‍ പുരുഷന് 102 CMഓ അതില്‍കൂടുതലോ സ്ത്രീക്ക് 88 CMഓ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ ആ മനുഷ്യന് മെറ്റബോളിക്ക് സിന്‍ഡ്രോം ഉണ്ട് .(മറ്റു മനദണ്ഡങ്ങളും  കൂടി പോരുത്തപെടുകയാണെങ്കില്‍ ) പക്ഷെ  ഇന്ത്യക്കാരെന്ന നിലയില്‍ ഈ പറഞ്ഞ അളവ് നമുക്ക് ബാധകമല്ല .ഒരു ഇന്ത്യക്കാരന് അരവണ്ണം 90 CMഓ അതില്‍കൂടുതലോ ഉണ്ടെങ്കില്‍ അത് മെറ്റബോളിക്ക് സിന്‍ഡ്രോമിന്‍റെ ഭാഗമാണ് ,ഇന്ത്യക്കാരത്തിക്കാണെങ്കില്‍ അരവണ്ണം 80CM ല്‍ കൂടുതല്‍ വരാന്‍ പാടില്ല .ആപ്പിള്‍ രൂപത്തിലുള്ള കുടവയറാണ് കൂടുതല്‍ അപകടകാരി .ഇന്നു തന്നെ ഒരു ടാപ്പ്‌ എടുത്തു നിങ്ങളുടെ അരവണ്ണം അളക്കുക .90 CMല്‍ കൂടുതലാണോ എന്ന് നോക്കുക .പെന്നിനാണേല്‍ 80ല്‍  കൂടുതലാണോ എന്നും നോക്കുക .
    2.രക്തത്തില്‍ നല്ല കൊഴുപ്പിന്‍റെ അളവിലെ കുറവ് .
       രക്തത്തില്‍ കൊഴുപ്പിനെ വഹിച്ചു കൊണ്ടുപോവുന്ന വാഹനങ്ങളാണ് ലിപ്പോപ്രോടീനുകള്‍.മുഖ്യമായും 2 തരം ലിപ്പോപ്രോടീനുകളാണ് കണ്ടുവരുന്നത് .LDL ഉം HDL ഉം .അതില്‍ അപകടകാരിയായ LDL കരളില്‍ നശിപ്പിക്കാന്‍വെച്ച കൊഴുപ്പിനെ ശേഘരിച്ച് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോയി നിക്ഷേപിലിപ്പോപ്രോടീക്കുന്നു .
(രക്തകുഴലുകളിലും മറ്റും ) അപ്പോള്‍ രക്തത്തില്‍ LDL എന്ന ചീത്തകൊഴുപ്പ് കുറഞ്ഞേ പറ്റു .
എന്നാല്‍ HDL എന്ന നല്ല ലിപ്പോപ്രോടീന്‍ ചെയ്യുന്നത് വിപരീത പ്രക്രിയയാണ് .അത് ശരീരത്തിന്‍റെ ശേഘരിച്ചുവെച്ച കൊഴുപ്പിനെ കരളില്‍ കൊണ്ടുവന്നു നശിപ്പിക്കുന്നു .HDLന്‍റെ  അളവ് കൂട്ടാന്‍ അത് കൂടുതലടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.(മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിലും  ,ഒലീവ്എണ്ണ ,സൂര്യകാന്തിഎണ്ണ തുടങ്ങിയവയിലും HDL ധാരാളമുണ്ട് )
    3.അമിത രക്തസമ്മര്‍ദ്ദം .
      ഉയര്‍ന്നതോ ഏറ്റവും ഉയര്‍ന്ന നോര്‍മലില്‍ ഉള്ളതോ ആയ രക്തസമ്മര്‍ദ്ദം മെറ്റബോളിക്ക് സിന്‍ഡ്രമിന്‍റെ മറ്റൊരു ഘടകമാണ്.
    4.ഉയര്‍ന്ന ചീത്ത കൊഴുപ്പ് .
രക്തത്തില്‍ ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊഴുപ്പിന്‍റെ അളവ് കൂടുതലായിരിക്കും ഇത്തരം രോഗികളില്‍ ..
    5.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍.
    മെറ്റബോളിക്ക് സിന്‍ഡ്രോം ഉള്ളവരില്‍ പഞ്ചസാരയുടെ അളവ് കൂടുതലോ അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന നോര്‍മലിലോ ആയിരിക്കും.
   ചികിത്സ .
   1.ജീവിതശൈലി മാറ്റുക .
     ഭക്ഷണത്തിലെ നിയന്ത്രണം .പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക.അമിത കൊഴുപ്പുള്ളതും മധുരമുള്ളതും ഒഴിവാക്കുക .
     വ്യായാമം നിത്യച്ചര്യയാക്കുക ,
    വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെങ്കില്‍ പോലും പേടിക്കേണ്ട .അത് രക്തസമ്മര്‍ദ്ദവും പ്രമേഹവും കുറക്കുകയും തടയുകയും ചെയ്യും .ദിനേന 60 മിനുട്ട് മുതല്‍ 90 മിനുട്ട് വരെ വ്യായാമം ചെയ്യുക .മിനിമം 30 മിനുട്ട് വ്യായാമത്തിനുപോലും അതിന്‍റെതായ മെച്ചം ശരീരത്തിന് ലഭിക്കും .
    2.മരുന്നുകള്‍ 
       തടി കുറക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും കൊഴുപ്പും നിയന്ത്രിക്കാനുള്ള മരുന്നുകള്‍ രോഗികളെ പഠിച്ചശേഷം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് .
     

Sunday, March 3, 2013

തടിയില്‍ അഹങ്കരിക്കേണ്ട .published.


തടിയില്‍ അഹങ്കരിക്കേണ്ട .
             10 വയസ്സായ രിന്ശുവിന്‍റെ അമ്മയുടെ പരാതി മോന്‍ കുറച്ചുനാളായി അതികം ഭക്ഷണം കഴിക്കുന്നില്ല എന്നതായിരുന്നു .ഞാന്‍ കുട്ടിയുടെ തൂക്കം നോക്കി .തൂക്കം 40 കിലോ .അവന്‍റെ പ്രായത്തിനുവേണ്ട തൂക്കത്തിലും 10 കിലോ കൂടുതല്‍ .കുട്ടി ഇപ്പോള്‍ കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചന്വേഷിചപ്പോള്‍ ഈ പ്രായത്തിലെ കുട്ടികള്‍ കഴിക്കേണ്ട ഭക്ഷണത്തിലും എത്രയോ കൂടുതല്‍ .എന്നിട്ടും അമ്മക്ക് പരാതി കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്ന് .ഈ അമ്മയും കുട്ടിയും ഇന്നത്തെ ഫാസ്റ്റ്ഫുഡ് യുഗത്തിലെ നമ്മുടെതന്നെ പ്രതീകങ്ങളല്ലേ ?
              ഭാരതത്തില്‍ 25 ശതമാനത്തോളം അമിതവണ്ണമുള്ളവരും 3 ശതമാനത്തോളം പൊണ്ണതടിയന്മാരുമുണ്ട്‌ .അമിതവണ്ണമുളളവരില്‍ മരണനിരക്ക് 200 ശതമാനത്തിലേറെയാണ് .അപ്പോള്‍ തടികുറക്കുകയും കൂടാതെ നോക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപെട്ട കാര്യമാണ് .
              അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹവും ഹ്ര്ദയരോഗങ്ങളും നേരത്തെ വരാന്‍ സാധ്യതയുണ്ട് .(ഏതാണ്ട് 20 വയസ്സാവുമ്പോള്‍ പോലും )അന്ടാശയത്തിലെ വെള്ളം നിറഞ്ഞ മുഴകള്‍ (pcod )പ്രത്യുല്‍പ്പാതനശേഷി ഇല്ലാതാവുക(infertility )പെണ്‍കുട്ടികളുടെ മുഖത്ത് രോമം വളരുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും അമിതവണ്ണം കാരണമാവും .
 ഇന്നു നഗരങ്ങളിലെ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മെറ്റബോളിക്ക് സിന്‍ഡ്രോം എന്നത് .100 ശതമാനം തടിച്ചവരില്‍ കാണുന്ന ഈ പ്രശ്നം പ്രമേഹത്തിന്‍റെ യും ഹൃദയ രോഗങ്ങളുടെയും മുന്നോടിയാണ് .
              രക്തകുഴലുകള്‍ കട്ടികൂടാനും ബ്ലോക്ക്‌ ഉണ്ടാവാനും ഏതാണ്ട് 11 വയസ്സില്‍ തന്നെ തുടങ്ങുമെന്നതിനാല്‍ അമിതവണ്ണം തടയാന്‍ നാം പെട്ടെന്ന് ശ്രദ്ധിച്ചേ പറ്റൂ .കുട്ടികളെ tv ക്കും ഇന്റര്‍നെറ്റിനും മുന്‍പില്‍ അതികസമയമിരുത്താതെ കളിക്കാന്‍ വിടുക .
             അമിതവണ്ണം മൂലമുണ്ടാവുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ : അമിത രക്തസമ്മര്‍ദം,പ്രമേഹം ,ശ്വാസകോശരോഗങ്ങള്‍ ,പിത്താഷയരോഗങ്ങള്‍ ,ക്യാന്‍സര്‍ (പുകവലിക്കാരില്‍ പുകവലിയാണ് ഒന്നാം സ്ഥാനതെങ്ങില്‍ പുകവലിക്കാതവരില്‍ അമിതവണ്ണമാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ).ഇന്ഫെര്ടിലിടി ,സ്ട്രോക്ക് ,എല്ലുതെച്ചില്‍ ,വിഷാദം ,etc 
           അമിതവണ്ണം തടയാന്‍ ചില ആരോഗ്യ നീര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു .
        ഒന്ന് ..ശാരീരികവ്യായാമം നിങ്ങളുടെ ഓരോ ദിവസത്തെയും ജീവിതത്തിലേക്ക് കൊണ്ട് വരിക .അതെങ്ങിനെയൊക്കെയെന്ന്‌ അക്കമിട്ടെഴുതുന്നു .
       1.വീട്ടുസാധങ്ങളും മറ്റും വാങ്ങാന്‍ സ്വൊയം പോവുക .
       2.വിശ്രമവേളകളിലും മറ്റും ഇരിക്കുന്നതിനും കത്തിയടിക്കുന്നതിനും പകരം നടക്കാന്‍ പോവുക 
       3.കൂട്ടുകാരോടൊത്തോ സൊന്തമായോ ആഴ്ച്ചയില്‍ 5 ദിവസമെങ്കിലും വ്യായാമം ഷീലമാക്കുക (അര മണിക്കൂര്‍ തൊട്ട് 1 മണിക്കൂര്‍ വരെ)
      4.വള്ളിചാട്ട വള്ളി ഒരെണ്ണം എപ്പോഴും വാങ്ങി വെക്കുക .അവസരം കിട്ടുമ്പോഴൊക്കെ ഉപയോഗിക്കുക 
      5.വളര്‍ത്തു മ്രഗങ്ങളെന്തെങ്കിലുമുന്ദെങ്കില്‌ അതിനേയും നടക്കാന്‍ പോവുമ്പോള്‍ കൂടെ കൊണ്ടുപോവുക .
      6.നില്‍ക്കാന്‍ പറ്റുന്ന സാഹജര്യത്തില്‍ ഇരിക്കാതിരിക്കുക .നടക്കാന്‍ പറ്റുന്ന സാഹജര്യത്തില്‍ നില്‍ക്കാതെ നടക്കുക .ഓടാന്‍ പറ്റുമെങ്കില്‍ നടക്കാതെ ഓടുക .
      7.കാര്‍ ജോലിസ്ഥലത്ത് നിന്നും അകലെ പാര്‍ക്ക്‌ ചെയ്യുക .ഇനി ബസില്‍ ആണേല്‍ ഒന്നോ രണ്ടോ സ്റ്റെഷന്‍ ഇപ്പറം ഇറങ്ങി ബാക്കി നടക്കുക .
     8.കോണികള്‍ ഉപയോഗിക്കുക ഷോപ്പിംഗ്‌ മാളിലും മറ്റും .എസ്കലെട്ടരും എലിവേറ്ററും ഉപയോഗിക്കാതിരിക്കുക .
    9.ഇരിന്നു ജോലിചെയ്യുന്ന ആള്‍ക്കാര്‍ ഓരോ മണിക്കൂറിലും 5 മിനുട്ട് നടക്കുക .
  ആരോഗ്യപരമായ ഭക്ഷണ പാജകത്തിനുവേണ്ട കുറെ നിര്‍ദേശങ്ങള്‍ കൂടി താഴെ കൊടുക്കുന്നു .അമിതവണ്ണം അകറ്റാനായി .
    1.ധാന്യങ്ങളും മറ്റും പൊടിച്ചു (ഉദാ :മൈദ ) കഴിക്കാതെ അവ ധാന്യങ്ങളായിതന്നെ ഉപയോഗിക്കുക (ഉദാ :ഓട്ട്സ് )
    2.പച്ചക്കറികള്‍ പൊരിക്കാതെ ആവിയില്‍ വേവിച്ചെടുക്കുക 
    3.ഭക്ഷണത്തിന്‍റെ മുകളില്‍ പച്ചയിലകളും മറ്റും വിതറുക .
   4.ഗ്രില്ലും റോസ്റ്റും ചെയ്ത്‌ കൊഴുപ്പിന്‍റെ അളവ് കുറക്കുക .പോരിക്കാതിരിക്കുക .
   5.പച്ചകറികള്‍ ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം ഉപയോഗിക്കാതിരിക്കുക .
   6.ചെറുനാരങ്ങയുടെ നീര്‍ സാലടിലും കറികളിലും മറ്റും തെളിക്കുക .
   7.ഭക്ഷണം കഴിച്ച ശേഷം ചായയും കോഫിയും കുടിക്കാതിരിക്കുക (ഇരുമ്പു ആകിരണം ചെയ്യുന്നത് കുറക്കും )
   8.പാജകം ചെയ്യാന്‍ ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുക .
   9.തുറന്ന പാത്രത്തിനു പകരം പ്രഷര്‍ കുക്കര്‍ പാജകതിനായി ഉപയോഗിക്കുക .
   10.നോണ്‍സ്റ്റിക്ക് പത്രങ്ങള്‍ ഉപയോഗിക്കുക .
   11.വെള്ളം ധാരാളം കുടിക്കുക 
   12.ഭക്ഷണത്തിന്‍റെ അളവ് കുറക്കുക .

Friday, March 1, 2013

സ്നേഹം

സ്നേഹം സ്വാര്‍ത്തമാവരുത് 
അത് വിശാലമാവണം .
കാണുന്നതെന്തിനേയും സ്നേഹിക്കാനുള്ള ആര്‍ജവം വേണം .
പണമോ പതവിയോ 
അതിന്‍റെ മാനധണ്ട്ടമാവരുത് .
സ്നേഹം കപടമാവരുത് .
സ്നേഹം നിന്‍റെ മനസ്സിന്‍റെ ആകാശത്തില്‍നിന്നും ഉധ്ബവിച്ച 
സുഗന്തം നിറഞ്ഞ കുളിര്‍കാറ്റാണ് .
പ്രപന്‍ജത്തിന്‍റെ അനന്തതയിലേക്ക് 
ആ കുളിര്‍കാറ്റ്‌ പരക്കട്ടെ 
സുഗന്തം പരത്തട്ടെ .
ദുക്കിതര്‍ ,പീടിതര്‍ ,ദരിദ്രര്‍, മറ്റു മനുഷ്യര്‍ ,മറ്റു സൃഷ്ടികള്‍ 
എല്ലാവരെയും എന്തിനെയും ഈ കുളിര്‍ക്കാറ്റ് തലോടട്ടെ .
നിന്‍റെ അവസാന ശ്വാസം ശരീരത്തില്‍നിന്നും പടിയിറങ്ങുമ്പോള്‍ 
ഇതേ കുലിര്‌കാറ്റിന്‌ കരങ്ങലിലേറി 
നിന്‍റെ ആത്മാവ് സ്വൊര്‍ഗതിലേക്ക് യാത്രതിരിക്കട്ടെ .

പുതുനിമിഷം

വന്നണയുന്ന ഓരോ നിമിഷവും പുതുപുത്തനാണ് .
ഓരോ പുതുപുത്തന്‍ നിമിഷത്തിന്‍റെയും കരങ്ങളില്‍ 
നിനക്കായി പുതുപുത്തന്‍ സമ്മാനങ്ങളുമുണ്ട് .
പ്രയത്നത്തിന്‍റെ കയ്കള്‍കൊണ്ട് അവയെ സ്വോന്തമാക്കുക .
മുഷിഞ്ഞാലും മുഷിഞ്ഞില്ലേലും ജീവിക്കുന്ന നിമിഷങ്ങളില്‍ 
നിനക്കു ജീവിച്ചേ പറ്റൂ .
അതുകൊണ്ട് മുഷിയാതെ ജീവിക്കാന്‍ ശീലിക്കുക .
മറ്റുള്ളവരെ മുഷിപ്പിച്ചും മുഷിപ്പിക്കാതെയും 
നിനക്ക് ജീവിക്കാം .
അതില്‍ മറ്റുള്ളവരെ മുഷിപ്പിക്കാതെ 
ജീവിക്കാന്‍ ശീലിക്കുക .
നിന്‍റെ ചിന്തകളുടെ കാന്തികശക്തികൊണ്ട് 
നിമിഷങ്ങളില്‍നിന്നും ശാന്തിയും സമാധാനവും 
നിന്‍റെ മനസ്സിലേക്ക് ആകര്‍ഷിക്കുക .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...